ജന്മനാ കിട്ടിയതാണ് തനിക്ക് പാട്ടെന്ന് എംജി ശ്രീകുമാര്‍ പറയാറുണ്ട്. കുടുംബത്തില്‍ എല്ലാവരും പാട്ടുകാരായിരുന്നു. അതാണ് തനിക്കും കിട്ടിയത്. കുട്ടിക്കാലം മുതലേ തന്നെ പാട്ടായിരുന്നു എല്ലാം. ഇടയ്ക്ക് ബാങ്കിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും കറങ്ങിത്തിരിഞ്ഞ് പാട്ടിലേക്ക് തന്നെ തിരിച്ച്വരികയായിരുന്നു. ചേട്ടനും ചേച്ചിയും എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്യ ഇടയ്ക്ക് വെച്ച് ചില പിണക്കങ്ങളൊക്കെ ഉണ്ടായെങ്കിലും ചേച്ചിയുമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ ആ സന്തോഷം പങ്കുവെച്ചത്.

Advertisement

ഓമനക്കുട്ടി എന്റെ ചേച്ചിയാണ്. അമ്മയുടെ സ്ഥാനമാണ്. കുറേനാള്‍ ചേച്ചി എന്നോട് മിണ്ടത്തില്ലായിരുന്നു. എന്തിനാണ് എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല. അത് യൂട്ടിലൈസ് ചെയ്യാന്‍ വേണ്ടി കുറേപേരുണ്ട്. കുറേ ആള്‍ക്കാരുണ്ട്. ഞാന്‍ എറണാകുളത്താണല്ലോ, ചേച്ചിയുടെ അടുത്ത് പോയി ഞാന്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു. അങ്ങനെ കുറേ കഥകള്‍ ഇറക്കി. പക്ഷേ, ദൈവം എന്ന് പറയുന്നൊരു സത്യമുണ്ടല്ലോ. കഴിഞ്ഞ മാസം ചേച്ചി എന്റെ വീട്ടില്‍ വന്നു. ചേച്ചിയുടെ മോള്‍ ലക്ഷ്മിയും കൂടെയുണ്ടായിരുന്നു. വീട്ടില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു, എടാ, എന്തിനാടാ നമ്മള്‍ പത്ത് പതിനഞ്ച് വര്‍ഷം മിണ്ടാതെയിരുന്നതെന്ന്. അക്കനെന്നാണ് ഞാന്‍ വിളിക്കുന്നത്. അക്കനെന്തിനാണ് എന്നോട് മിണ്ടാതെയിരുന്നതെന്ന് ഞാനും ചോദിച്ചു. ഞങ്ങള്‍ ഭയങ്കര ഇമോഷണലായിരുന്നു.

Advertisement

Photo Credit:

ഇവളെയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഇവള്‍ക്കൊരു ഉമ്മയൊക്കെ കൊടുത്തു. സാരിയൊക്കെ വാങ്ങിച്ച് കൊടുത്താണ് പോയത്. സത്യം പറഞ്ഞാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. സ്‌നേഹത്തിന്റെ അങ്ങേ അറ്റത്ത് നില്‍ക്കുന്ന ഫാമിലിയാണ്. അതിനി ഇപ്പോള്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കിട്ടിയ സംഗീതത്തെ നശിപ്പിക്കാനാവില്ല. ഞങ്ങളുടെ കുടുംബത്തിലെ ഇളംതലമുറക്കാരും പാട്ടുകാരാണ്. സംഗീതമല്ലേ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആര് നോക്കിയാലും തകര്‍ക്കാനാവില്ല. ബ്ലഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍, അത് മനസിലാക്കണം അത്രേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

മേടയില്‍ വീട്ടിലേക്ക് വീണ്ടും പോയതിന്റെ വിശേഷങ്ങള്‍ എംജിയും ലേഖയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി, മേടയില്‍ വീട്ടില്‍ ഒരുപാട് ഓര്‍മ്മകള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചേച്ചിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ചേട്ടനുള്ള സമയത്ത് വേണമായിരുന്നു ഈ ഒത്തുചേരല്‍. കുറച്ച് വൈകിപ്പോയി, എന്നാലും കുഴപ്പമില്ല. ആഗ്രഹിച്ച കൂടിച്ചേരല്‍. കാണാനാഗ്രഹിച്ച കാഴ്ച. എംജിയെ മകനെപ്പോലെ കാണുന്ന ചേച്ചി. ഈ സ്‌നേഹം ഇനി എന്നും നിലനില്‍ക്കട്ടെ, തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

Advertisement

ആരേയും വേദനിപ്പിക്കാതിരിക്കുക എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. ഒരാളുടെ കണ്ണുനീര് വീഴ്ത്തിയാല്‍ കാലം നമുക്ക് തിരിച്ച് തരും. ഒത്തിരി ഒരാളെ വേദനിപ്പിക്കാതിരിക്കുക. എന്തെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞ് സംസാരിച്ച് തീര്‍ക്കുക.പ്രതികാരമാക്കാതെയിരിക്കുക. എന്റെ വിധമാണ് ഞാന്‍ പറയുന്നത്. മറ്റൊരാള്‍ ചെയ്യുന്നത് പോലെ അത്രയും ചെയ്ത് പരിചയമില്ലെന്ന് ഞാന്‍ പറയാറുള്ളതാണ്. എന്റെ രീതിയിലേ ഞാന്‍ പ്രസന്റ് ചെയ്യൂ. സബ്‌സ്‌ക്രൈബ് ചെയ്യണമെന്നോ, ലൈക്ക് ചെയ്യണമെന്നോ ഞാന്‍ ആരോടും പറയുന്നില്ല എന്നായിരുന്നു ലേഖ പറഞ്ഞത്.