72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സംവിധായകൻ ജയരാജ് ചെയർമാനായ 11 അം​ഗ സെൻട്രൻ പാനൽ ജൂറിയാണ് അവാർഡ് നിർണയം പൂർത്തിയാക്കിയത്. മലയാള സിനിമാ രം​ഗത്തിന് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയുണ്ട്. ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളാണ് ജൂറിയുടെ അന്തിമപരി​ഗണനാ പട്ടികയിൽ ഇടംപിടിച്ച മലയാള സിനിമകൾ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഭ്രമയു​ഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ‍‍‍

Advertisement

മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. വടക്കൻ വീ​ര​ഗാഥ, മതിലുകൾ, എന്നീ സിനിമകളിലൂടെ 1990 ൽ ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. 1994 ൽ വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള രണ്ടാമത്തെ തവണത്തെ പുരസ്കാരം. 2000 ൽ ഡോ. ബാബസാഹിബ് അംബേ​ദ്കർ എന്ന സിനിമയിലൂടെ മൂന്നാമതും പുരസ്കാരം നേടി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയതിന്റെ റെക്കോർഡും മമ്മൂട്ടിക്കാണ്.
പൃഥ്വിരാജ് (ആടുജീവിതം), അല്ലു അർജുൻ (പുഷ്പ 2: ദ റൂൾ) എന്നിവരും മികച്ച നടനുള്ള മത്സരത്തിലുണ്ട്.