കഴിഞ്ഞ ദിവസം മുതൽ ഒരു വീഡിയോ ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വൈറലാകുന്നുണ്ട്. സാഡ് ബിജിഎമ്മിനൊപ്പമാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിലുള്ളത് തമിഴിലെ മുതിർന്ന നടൻ പ്രഭുവാണ്. ബൈറ്റെടുക്കാനായി മാധ്യമപ്രവർത്തകർ പ്രഭുവിനെ വളഞ്ഞു. അക്കൂട്ടത്തിൽ മാധ്യമപ്രവർത്തകയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവരുടെ ചോദ്യം കേട്ടതും പെൺകുട്ടിക്ക് നേരെ തിരിഞ്ഞ് പേരെന്താണെന്ന് തിരക്കി നടൻ. ഖുശ്ബു എന്ന് പെൺകുട്ടി പറഞ്ഞതും ആ പേര് ആവർത്തിച്ച് പറഞ്ഞുകൊണ്ട് പ്രഭു ഒരു നിറഞ്ഞ ചിരി പാസാക്കി.

Advertisement
Advertisement

താരത്തിന്റെ ചിരി കണ്ടതും ഒപ്പമുണ്ടായിരുന്ന അനുയായികളും മാധ്യമപടയുമെല്ലാം ചിരിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു പ്രഭു-ഖുശ്ബു പ്രണയം.

പക്ഷെ പലവിധ കാരണങ്ങളാൽ ഇരുവർക്കും ഒരുമിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞ് മറ്റൊരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിച്ച് കുടുംബവും കുട്ടികളും സിനിമയുമായി ജീവിച്ച് പോയി. പ്രഭുവിന്റെ പുതിയ വീഡിയോ കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആദ്യ പ്രണയത്തിൽ നിന്ന് പുരുഷന്മാർക്ക് ഒരിക്കലും മൂവ് ഓൺ ആകാൻ കഴിയില്ലെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് ഖുശ്ബുവിന്റെ പേര് കേട്ടപ്പോൾ പ്രഭുവിന്റെ മുഖത്ത് വന്ന ചിരിയെന്നും പറഞ്ഞാണ് ഒരു കൂട്ടം ആളുകൾ വീഡിയോ പ്രചരിപ്പിക്കുന്നത്.

Advertisement

അതേസമയം മറ്റ് ചിലർ എതിർപ്പ് പ്രകടിപ്പിച്ചും എത്തി. ഭാര്യയും മക്കളും കൊച്ചുമക്കളുമെല്ലാമായി കഴിയുന്ന ഒരു വ്യക്തിയുടെ വീഡിയോ പഴയ പ്രണയവുമായി ചേർത്ത് സാഡ് ബിജിഎമ്മും ഇട്ട് പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്ന് എതിർപ്പ് അറിയിച്ച് കുറിച്ചു.

പ്രഭുവിന്റെ ഭാര്യയ്ക്ക് മാനസീക വിഷമമുണ്ടാക്കുമെന്ന് കുറിച്ചവരുമുണ്ട്. അതേസമയം പ്രഭുവിന്റെയും ഖുശ്ബുവിന്റെയും നിഷ്കളങ്കമായ പ്രണയമാണെന്ന് പറയാൻ കഴിയില്ലെന്നും വിവാഹിതനായിരിക്കെയാണ് ഭാര്യയെ മറന്ന് ഖുശ്ബുവിനെ പ്രണയിച്ചതെന്നും അതിനാൽ ദിവ്യ പ്രണയമായി അതിനെ പ്രദർശിപ്പിക്കരുതെന്നും ചിലർ കുറിച്ചു. 1991ൽ പുറത്തിറങ്ങിയ ചിന്ന തമ്പി എന്ന സൂപ്പർഹിറ്റ് ചിത്രമാണ് ഖുശ്ബുവിനെ തമിഴ് സിനിമയിലെ സൂപ്പർതാരമാക്കിയത്.

Advertisement

അതോടൊപ്പം തന്നെയാണ് നടൻ പ്രഭുവുമായുള്ള പ്രണയബന്ധവും ചർച്ചയായത്. ചിന്ന തമ്പിയുടെ ചിത്രീകരണ വേളയിലാണ് ഖുശ്ബുവും പ്രഭുവും തമ്മിൽ പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. അന്ന് പ്രഭു വിവാഹിതനായിരുന്നു. എന്നിരുന്നാലും ഇരുവരുടെയും ബന്ധം വലിയ വാർത്തയായി. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ തുടർച്ചയായി വിജയിക്കുകയും ആരാധകർ അവരുടെ ജോഡിയെ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ഈ ബന്ധം പ്രഭുവിന്റെ കുടുംബത്തിന് സ്വീകാര്യമല്ലായിരുന്നു. 1993ഓടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെന്നും രഹസ്യമായി വിവാഹിതരായെന്നും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാഹിതരായെന്ന തരത്തിലുള്ള ചിത്രങ്ങളും വാർത്തകളും വ്യാപകമായി പ്രചരിച്ചെങ്കിലും ഖുശ്ബുവോ പ്രഭുവോ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Advertisement

പ്രണയ വാർത്തകൾ ശക്തമായതോടെ പ്രഭുവിന്റെ പിതാവും ഇതിഹാസ നടനുമായ ശിവാജി ഗണേശൻ ബന്ധത്തിൽ ഇടപെട്ടുവെന്നാണ് അന്നത്തെ റിപ്പോർട്ടുകൾ. ശിവാജി ഗണേശൻ ഈ ബന്ധത്തെ എതിർത്തതോടെ പ്രഭുവും പിന്മാറിയെന്നും ഖുശ്ബുവിന്റെയും പ്രഭുവിന്റെയും പ്രണയം അവസാനിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലാണ് കാരണമായതെന്നുമാണ് വ്യാപകമായി പ്രചരിച്ചത്.

വർഷങ്ങൾക്കുശേഷം ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ച ഖുശ്ബു പഴയ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല. എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോയി.

Advertisement

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ പരസ്പര ബഹുമാനമുണ്ട്. പഴയ കാര്യങ്ങൾ പഴയതായിത്തന്നെ തുടരട്ടെ. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഖുശ്ബു പറഞ്ഞത്. ശിവാജി ​ഗണേശൻ അന്ന് ഇടപെട്ടില്ലായിരുന്നുവെങ്കിൽ പ്രഭുവിന്റെയും ഖുശ്ബുവിന്റെയും ജീവിത കഥ തന്നെ മാറിയേനെയെന്നും ചിലർ കുറിച്ചു.