പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഐ നോബഡി തിയേറ്ററുകളിലേക്ക് എത്താൻ ഇനി പത്ത് ദിവസം മാത്രം. സിനിമയുടെ പ്രമോഷനുമായി സജീവമാണ് നായകനും നായികയും. പ്രമോഷന്റെ ഭാഗമായി നൽകിയ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മകൾ അലംകൃതയെ കുറിച്ചും അമ്മ മല്ലിക സുകുമാരനെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

Advertisement

ഇനി മുതൽ തന്റെ സിനിമകൾ മകളെ കാണിച്ച് തുടങ്ങുമെന്നും അതിനുള്ള പ്രായവും പക്വതയും അവൾക്ക് വന്നുവെന്നും നടൻ പറയുന്നു. സിനിമയുടെ കാര്യത്തിൽ അഭിപ്രായങ്ങൾ അവൾ പറയാറില്ല. അത് അല്ലാതെ ബാക്കി എല്ലാത്തിലും പറയും. അവൾ എന്റെ ഒരു സിനിമകളും കണ്ടിട്ടില്ല. അവളെ എന്റെ സിനിമകൾ ഇനി കാണിച്ച് തുടങ്ങണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

Advertisement

ഞാൻ എന്റെ മോളെ സിനിമകൾ കാണിച്ചിട്ടില്ലെന്ന് പറയുമ്പോൾ ഓഹോ... അപ്പോൾ പിന്നെ എല്ലാവരും കുടുംബസമേതം തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അതിനുള്ള ഉത്തരം ഒന്ന് ആലോചിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. എന്റെ സിനിമ മോളെ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചാൽ അവൾ കൊച്ചുകുട്ടിയല്ലേ?.

എന്റെ അച്ഛൻ അഭിനയിക്കുകയാണെന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി വന്ന പ്രായത്തി‌ൽ കാണിക്കുന്നത് അല്ലേ നല്ലത്. ഞാൻ ചെയ്യുന്നതിൽ കൂടുതൽ മെച്വേർഡ്സ് തീംസ് കൈകാര്യം ചെയ്യുന്ന സിനിമകളായതുകൊണ്ട് അത് മനസിലാക്കാനുള്ള പ്രായത്തിൽ അവൾ എത്തി കഴിയുമ്പോൾ എന്റെ സിനിമകളെല്ലാം അവളെ കാണിക്കാൻ എനിക്ക് സന്തോഷമേയുള്ളു.

Advertisement

അത് എന്റെ അച്ഛനല്ല ഒരു കഥാപാത്രമാണെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രായമാകണം. എന്റെ നല്ല സിനിമകൾ കണ്ട് അഭിനന്ദിക്കാനും മോശം സിനിമകൾ കാണുമ്പോൾ വിമർശിക്കാനും അവൾ ഉണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് ‍‍ഞാൻ. ഇപ്പോൾ അവൾക്ക് പതിനൊന്ന് വയസായി. വൈകാതെ അവൾ എന്റെ സിനിമകൾ കണ്ട് തുടങ്ങും. അവൾക്ക് അവളുടേതായ ഒരു പേഴ്സണാലിറ്റിയുണ്ട്. പെൺകുഞ്ഞിന്റെ അച്ഛനായ ഒരോരുത്തരുടേയും ഫാദർഹുഡ്ഡിൽ നമ്മുടെ റൊമാന്റിസൈസ്ഡ് വേർഷൻ ഫെയ്സുണ്ട്.

ആ ഫെയ്സാണ് എനിക്കും ആലിക്കും തുടങ്ങാൻ പോകുന്നത്. അവൾ ടീനേജിലേക്ക് കടക്കാൻ പോവുകയാണ്. ഞാൻ അത് എഞ്ചോയ് ചെയ്യും. ഹാർഡ് വർക്ക് പക്ഷെ സുപ്രിയയ്ക്കാണ് പൃഥ്വിരാജ് പറഞ്ഞു. അമ്മ മല്ലിക സുകുമാരൻ പൊതുവിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തുന്നതിനെ കുറിച്ച് ചോ​ദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... അമ്മയ്ക്ക് വളരെ ശക്തമായ വ്യക്തിത്വമുള്ളതിൽ ഞാൻ അഭിമാനിക്കുന്നു.

Advertisement

അതിന്റെ ഒരു ജനിതക പരമായ വിശേഷങ്ങളായിരിക്കുമല്ലോ എനിക്കും കിട്ടിയിരിക്കുന്നത്. ഒരുപക്ഷെ ഞങ്ങളുടെ പേഴ്‌സണാലിറ്റിയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ ഞങ്ങളുടെ ഇന്റിവിജ്വാലിറ്റിയെ ഞങ്ങള്‍ രണ്ടുപേരും മുറുകെ പിടിക്കുന്നുണ്ട്. അമ്മ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരെയും ആശ്രയിക്കാതെ സ്വന്തമായി അഭിപ്രായമുള്ള ആളാണ് അമ്മ.

അതുകൊണ്ട് തന്നെയാണ് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സാഹചര്യത്തില്‍ രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തി ഞങ്ങളെ ഇന്ന് കാണുന്ന നിലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചത്. എനിക്ക് ജീവിതത്തില്‍ അറിയാവുന്നതില്‍ വെച്ച് ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള സ്ത്രീയാണ് അമ്മ. അമ്മ എന്ത് പറയണമെന്നോ പറയാതിരിക്കണമെന്നോ പറയാന്‍ ചേട്ടനോ ഞാനോ ആരാണ്. ഇത് അവരുടെ ജീവിതമാണ്. അവരുടെ തീരുമാനമാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ മാത്രം പ്രശ്‌നമാണ്.

Advertisement

ഞാനും അമ്മയും ചേട്ടനും തമ്മില്‍ ഒരുപാട് തര്‍ക്കങ്ങളെല്ലാം ഉണ്ടാകാറുണ്ട്. പക്ഷെ അതിനെ തുടര്‍ന്ന് അമ്മ മാറണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ പേഴ്‌സണാലിറ്റി ഇങ്ങനെയായത് കൊണ്ട് അമ്മ ഒരിക്കലും എന്നോട് മാറണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ഞാനെന്തിനാണ് അമ്മയുടെ അടുത്ത് മാറാന്‍ പറയുന്നത് എന്നും താരം ചോദിച്ചു.