ചിത്രത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് രഞ്ജിനി. പിന്നീടങ്ങോട്ട് നിരവധി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്. അഭിനയ മേഖലയില്‍ നിന്നും ഇടയ്ക്ക് ബൈ പറഞ്ഞ് പോവുകയായിരുന്നു അവര്‍. ബ്രേക്കെടുത്തപ്പോഴും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിയതില്‍ കുറ്റബോധമില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.
ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അവര്‍ അഭിനയം തുടങ്ങിയതിനെക്കുറിച്ചും, മലയാളത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ സംസാരിച്ചത്. അഭിനയ മേഖലയിലേക്ക് വരുന്നതില്‍ തുടക്കം മുതലേ പേരന്‍സിന് എതിര്‍പ്പുകളായിരുന്നു. പഠനത്തില്‍ ഫോക്കസ് ചെയ്യാനായിരുന്നു അവര്‍ പറഞ്ഞത്. ഒരു അഭിനേത്രിയുടെ മുഖമാണ് കുട്ടിക്ക് എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അടുത്ത സിനിമയിലേക്ക് വിളിക്കുമെന്ന് പറഞ്ഞപ്പോഴും ഇല്ല, സിനിമയിലേക്കില്ല, അവള് പഠനത്തില്‍ ശ്രദ്ധിക്കട്ടെ എന്നായിരുന്നു പറഞ്ഞത്.
തുടക്കം മുതലേ ഡാന്‍സ് ചെയ്യുമായിരുന്നു. ഒരു കോസ്റ്റിയൂം ചേഞ്ച് നോക്കാമെന്ന് പറഞ്ഞായിരുന്നു അവര്‍ എന്നെ ആദ്യം വിളിച്ചത്. ഫോട്ടോ ഷൂട്ടല്ലേ നോക്കാമെന്നായിരുന്നു വിചാരിച്ചത്. ഓഡീഷനാണെന്നൊന്നും അറിയില്ലായിരുന്നു. ചെറിയ കുട്ടിയല്ലേ, നമുക്ക് അടുത്ത പടത്തില്‍ നോക്കാമെന്നായിരുന്നു പറഞ്ഞത്. അതിനാര് പടം ചെയ്യുന്നു, അഭിനയിക്കാനൊന്നും ഇവളെ വിടില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. എന്റെ ഫോട്ടോ കണ്ട ഭാരതി രാജ സാറാണ് പിന്നീട് വിളിച്ചത്. വീട്ടിലേക്കും വന്നിരുന്നു. ഡാഡിക്ക് ഞാന്‍ അഭിനയിക്കുന്നതില്‍ അത്ര പ്രശ്നമില്ലായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. എന്തായാലും പോവണം, ഇനി ഇതുപോലെയുള്ള അവസരങ്ങളൊന്നും വരണമെന്നില്ലെന്നായിരുന്നു ഡാന്‍സ് ടീച്ചര്‍ പറഞ്ഞത്. രണ്ടാഴ്ച എന്ന് പറഞ്ഞിട്ട് മൂന്ന് മാസം ഞങ്ങള്‍ ചെന്നൈയിലായിരുന്നു. അതിനിടയില്‍ പരീക്ഷയും കഴിഞ്ഞു. എനിക്ക് അതും മിസ്സായി.
ഗംഭീരമായി പൂജയൊക്കെ നടത്തിയിരുന്നു. അതിനിടയിലാണ് വേറൊരു ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. അതാണെങ്കില്‍ അത് എന്നായിരുന്നു എനിക്ക്. ഇതെപ്പോള്‍ തീരും എന്നായിരുന്നു ഞാന്‍ എപ്പോഴും ചോദിച്ചിരുന്നത്. എനിക്ക് നാട്ടിലേക്ക് തിരിച്ച് പോവണം, സഹോദരങ്ങളെയെല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. നീ ഇപ്പോഴേ സൂപ്പര്‍സ്റ്റാറായി. എത്രയോ അവസരങ്ങളാണ് നിനക്ക് വേണ്ടി വന്നിട്ടുള്ളത്. അതെല്ലാം ചെയ്യ്, എന്റെ പടത്തിലൂടെ തുടങ്ങിയവരെല്ലാം എന്നും നല്ല നിലയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് സത്യമായിരുന്നു. അത്രയധികം അവസരങ്ങള്‍ അന്ന് ലഭിച്ചിരുന്നു. അങ്ങനെ പോവുന്നതിനിടയിലാണ് അഭിനയം നിര്‍ത്തിയത്. അതേക്കുറിച്ചും രഞ്ജിനിയോട് ആനി ചോദിച്ചിരുന്നു.
കുറേക്കൂടി നന്നായി ചെയ്യാമായിരുന്നു എന്ന തോന്നലുകളൊന്നും എനിക്കില്ല. ചെയ്തതില്‍ സന്തോഷം മാത്രമേയുള്ളൂ. വന്ന പടങ്ങളെല്ലാം നല്ലതായിരുന്നു. ഇപ്പോഴും ബഹുമാനത്തോടെയും, ഇഷ്ടത്തോടെയുമാണ് എന്നെ ആളുകള്‍ കാണുന്നത്. ഇവിടെ വന്നിറങ്ങുമ്പോഴും ചിത്രത്തില്‍ അഭിനയിച്ച നടിയല്ലേ എന്നാണ് ആളുകള്‍ എന്നോട് ചോദിച്ചത്. ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. നിന്റെ വാല്യു നിനക്കറിയില്ല എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ എന്തോ ചെയ്തിട്ടുണ്ടല്ലേയെന്നായിരുന്നു ഞാന്‍ ചോദിച്ചത്.
More Articles
- 'ഷൂട്ടിങിനിടെ തർക്കം, ആരുടെ തലയാണ് പൊട്ടിയത്?, സജിത ബേട്ടിയുടേയോ രഞ്ജിനിയുടേയോ?'; വിശദീകരണവുമായി നടിമാർ!
- ചിത്രം സൂപ്പർ ഹിറ്റായി, പക്ഷെ ഒരു വർഷം മലയാള സിനിമാ ലോകത്ത് എനിക്ക് സംഭവിച്ചത്; രഞ്ജിനിയുടെ വാക്കുകൾ
- ഞങ്ങൾക്ക് മക്കളില്ല, സെറ്റിൽഡ് ആയശേഷം മതിയെന്നായിരുന്നു പ്ലാൻ; അമ്മയുടെ വിയോഗം തളർത്തി: രഞ്ജിനി!
- നടിയാണെന്ന് ആദ്യം പറഞ്ഞില്ല! ഇഷ്ടം പറഞ്ഞപ്പോൾ സത്യം പറഞ്ഞു, അദ്ദേഹത്തിന് ഷോക്കായി; വിവാഹത്തെക്കുറിച്ച് രഞ്ജിനി
- എന്തോ കത്തിക്കരിയുന്ന മണം, ഇറങ്ങിയോടി രഞ്ജിനിയും ജയറാമും; ഷൂട്ട് മുടങ്ങി! സംഭവം ഇങ്ങനെ
- മലയാളത്തിന്റെ 'ബിഗ് എം' തറയിലിരുന്ന് പാട്ട് പാടുന്നു! ആളെ മനസിലായില്ല; അനുഭവം പറഞ്ഞ് രഞ്ജിനി