രവി മോഹൻ-ആരതി രവി വിവാഹമോചനക്കേസ് കോളിവുഡിൽ വിവാദമായതാണ്. ചെന്നെെ കു‌ടുംബകോ‌ടതിലാണ് കേസുള്ളത്. രവി മോ​ഹനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ആരതി പല തവണ സമവായ ശ്രമങ്ങൾക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ ബന്ധവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് ഉറച്ച തീരുമാനം രവിയെടുത്തു. ബന്ധം പിരിയുന്നതിനാൽ തനി‍ക്കും മക്കൾക്കുമായി രവി മാസം തോറും 40 ലക്ഷം രൂപ ജീവനാംശമായി നൽകണമെന്ന് ആരതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഈ ആവശ്യം കോടതി ഇപ്പോൾ പരി​ഗണിച്ചില്ല. പകരം ഡിവോഴ്സ് അനുവദിക്കും വരെ താൽക്കാലികമായി മാസം തോറും 3 ലക്ഷം രൂപ രവി ജീവനാംശമായി നൽകാൻ കോട‌തി ഉത്തരവിട്ടു. രവി മോ​ഹന് മക്കളെ സന്ദർശിക്കാനുള്ള അനുമതിയും കോടതി നൽകി.

Advertisement

ആരതി വിവാഹബന്ധത്തിൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് രവി മോഹന്റെ ആരോപണം. പിരിയാൻ പ്രധാന കാരണമായി രവി മോഹ​ൻ പറയുന്നതും ഇതാണ്. 40 ലക്ഷം രൂപ മാസം തോറും ജീവനാംശം വേണമെന്ന് ആരതി ആവശ്യപ്പെട്ടതോടെ ഈ വാദത്തിന് പൊതുസമൂഹത്തിൽ ശക്തി വന്നു.

Advertisement