തമിഴ്നാട്ടിൽ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ വെറുക്കപ്പെട്ടവളായി മാറിയ സൈബർ ബുള്ളയിങ് ഏറ്റ് വാങ്ങുന്ന ഗായികയാണ് കെനിഷ ഫ്രാൻസിസ്. നടൻ രവി മോഹനുമായുള്ള ബന്ധമാണ് കെനിഷ എല്ലാവർക്കും വെറുക്കപ്പെട്ടവളായി മാറാൻ കാരണമായത്. ഭാര്യയും രണ്ട് ആൺമക്കളുമുള്ള വ്യക്തിയെ മയക്കി സ്വന്തമാക്കി എന്ന ആരോപണവും കെനിഷയുടെ പേരിലുണ്ട്. എന്നാൽ തന്റെ കുടുംബം തകരാൻ കാരണക്കാരി കെനിഷയല്ലെന്നാണ് അന്നും ഇന്നും രവി മോഹൻ ആവർത്തിക്കുന്നത്.
അതേസമയം കുട്ടിക്കാലം മുതൽ പലതരത്തിലുള്ള ഒറ്റപ്പെടലും ദുരിതങ്ങളും സഹിച്ചാണ് കെനിഷ ഇന്ന് ലോകം അറിയുന്ന തരത്തിൽ പ്രശസ്തയായ ഗായികയായി മാറിയത്. വനിതയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഗായിക മനസ് തുറന്നു. എന്റെ അമ്മ പണ്ട് പറഞ്ഞിട്ടുണ്ട് ഒരാളെ പരിചയപ്പെടുന്ന ആദ്യ പത്ത് സെക്കന്റിൽ അവരുടെ മൂന്ന് നല്ല കാര്യങ്ങൾ കണ്ടെത്തുക. അതിനുശേഷം മാത്രം അവരെ കുറിച്ച് അഭിപ്രായം പറയുകയെന്ന്.
ഈ രീതി സോഷ്യൽ മീഡിയയിലാണ് എല്ലാവരും പിന്തുടരേണ്ടതെന്ന് തോന്നുന്നു സൈബർ ബുള്ളിയിങിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കെനിഷ സംസാരിച്ച് തുടങ്ങിയത്. ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോട് പറയാനുള്ളത് എന്താണെന്ന് ചോദിച്ചാൽ... ഇരുപത്തിമൂന്നാം വയസിൽ അമ്മയേയും ഇരുപത്തിയേഴാം വയസിൽ അച്ഛനെയും നഷ്ടമായ വ്യക്തിയാണ് ഞാൻ. പതിനെട്ടാം വയസിലായിരുന്നു എന്റെ വിവാഹം. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് എന്നെ പല തരത്തിൽ ഉപദ്രവിക്കുമായിരുന്നു. ഗർഭകാലത്ത് ഡംബൽ വെച്ച് എന്റെ വയറിന് അയാൾ അടിച്ചു. എനിക്ക് അന്ന് പത്തൊമ്പത് വയസേയുള്ളു. വേദനിച്ച് കരഞ്ഞപ്പോൾ നേരം വെളുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിലെ തെരുവിലേക്ക് എന്നെ അയാൾ വലിച്ചെറിഞ്ഞു. ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല. പ്രായമായ മാതാപിതാക്കൾ വന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാൻ ആരെങ്കിലും വരുമെന്ന് കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളിൽ നിലവിളിച്ചിട്ട് കാര്യമില്ല. ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട് സ്വയം സ്നേഹിച്ച് മുന്നോട്ട് പോകുക. വെളിച്ചം പകരാൻ എന്നെപ്പേലുള്ളവരുണ്ട് എന്നുമോർക്കുക. എന്നെ ഹീൽ ചെയ്യുന്നത് ഭക്ഷണമാണ്. എന്നെ സന്തോഷിപ്പിക്കാൻ നല്ല ഭക്ഷണം വാങ്ങിത്തന്നാൽ മതി. അധികം സ്പൈസിയാകുന്നത് ഇഷ്ടമല്ല. കേരളത്തിൽ എന്റെ ഫേവറിറ്റ് കഞ്ഞി, ചമ്മന്തി, മത്തി ഫ്രൈയാണ്. ഇപ്പോൾ മാനിഫെസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ചോദിച്ചാൽ ഈ ജീവിതം തന്നെ എന്റെ മാനിഫെസ്റ്റേഷനാണ്. ഹീലിങ് തെറപ്പി, ഫിലിം പ്രൊഡക്ഷൻ, സാരി ബിസിനസ്... തിരക്കിലാണിപ്പോൾ. സിനിമയാണ് ഇനി മുന്നിൽ. ബിഗസ്റ്റ് ഫ്രീക്കിങ് ബിസിനസ് വുമൺ ആകണം. എല്ലാവരും ഇഷ്ടപ്പെടുന്ന ശബ്ദമാകണം. ഒപ്പം ഏവർക്കും തുണയാകുന്ന നല്ലൊരു മനുഷ്യനായി തുടരണം. ഈ കാര്യങ്ങളാണ് ഇപ്പോൾ മാനിഫെസ്റ്റ് ചെയ്യുന്നതെന്നും കെനിഷ ഫ്രാൻസിസ് പറഞ്ഞു. അതേസമയം ഭാര്യ ആർതിയുമായുള്ള രവി മോഹന്റെ വിവാഹമോചന കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ആര്‍തിയുമായുള്ള വിവാഹമോചനം വരെ സിനിമ ചെയ്യില്ലെന്ന തീരുമാനം കഴിഞ്ഞ ദിവസം നടൻ തിരുത്തിയിരുന്നു. സിനിമാ രംഗത്തുള്ളവർ തന്നോട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും തന്റെ പ്രഖ്യാപനത്തിൽ ദുഖിതരായവരോടെല്ലാം ക്ഷമ ചോദിക്കുന്നതായും നടൻ പറഞ്ഞു. ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിലായിരുന്നു താരത്തിന്റെ വൈകാരിക പ്രതികരണം. എന്റെ ജീവിതത്തിൽ ഒരുപാട് മോശം കാര്യങ്ങൾ സംഭവിച്ചു. ഞാൻ അതിനെയെല്ലാം അതിജീവിച്ച് വരികയാണ്. ഇത് പറയുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. കാരണം മാനസിക ആരോഗ്യത്തെ കുറിച്ച് ഞാൻ തുറന്ന് പറയാൻ തുടങ്ങിയതിന് പിന്നാലെ നിരവധി ആളുകൾ അതിനെ പറ്റി സംസാരിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് നിരവധി ആളുകൾ എന്നെ വിളിച്ച് സാർ ഞാനും ഇത് പറയണമെന്ന് ആഗ്രഹിച്ചതാണ് സർ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി എന്നൊക്കെ പറഞ്ഞുവെന്നും താരം പറഞ്ഞു.More Articles