ജോജു ജോർജിനെ നായകനാക്കി ഒരുക്കിയ വരവ് സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ് റിവ്യൂസിന് കഴിഞ്ഞ ദിവസം മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ സംവിധായകൻ ഷാജി കൈലാസ് മറുപടി നൽകിയിരുന്നു. എന്നാൽ ഷാജി കൈലാസിന്റെ റിയാക്ഷൻ കണ്ടപ്പോൾ വെറുമൊരു ന്യായീകരണം മാത്രമായാണ് തോന്നിയതെന്ന് പറയുകയാണ് ഇപ്പോൾ മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. തനിക്ക് പറയാനുള്ളത് നേരിട്ട് പറയാൻ കഴിയാത്തതിനാൽ മറ്റ് റിവ്യൂവേഴ്സിന്റെ റിവ്യൂസ് കാണിച്ച് കൊടുത്ത് റുഷിൻ പറയാൻ ശ്രമിച്ചത് പോലെ തോന്നിയെന്നും സായ് കൃഷ്ണ പറഞ്ഞു.
കാലത്തിനൊത്ത് മാറാനാണ് ഷാജി കൈലാസിനെപ്പോലുള്ളവർ ശ്രമിക്കേണ്ടതെന്നും സായ് പറഞ്ഞു. വരവ് സിനിമ കണ്ടശേഷം അതിന്റെ അഭിപ്രായം ഞാൻ പറഞ്ഞിരുന്നു. ഒരുപാട് പേരുടെ അഭിപ്രായം ഞാൻ കണ്ടിരുന്നു. അതിൽ നിന്ന് എനിക്ക് മനസിലായി ആർക്കും സിനിമ വർക്കായിട്ടില്ലെന്ന്. കഴിഞ്ഞ ദിവസം റുഷിൻ ഒരു വീഡിയോ ഇട്ടത് കണ്ടിരുന്നു.
മുമ്പ് ഈ ചെക്കൻ ഷാജി കൈലാസിനേയും ആനിയേയും എയറിൽ കയറ്റി വിട്ടിട്ടുണ്ട്. വരവിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു റുഷിൻ. ഞാൻ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനേക്കാൾ നാല് റിവ്യു കണ്ടിട്ട് അച്ഛൻ പഴയ പാറ്റേൺ മാറ്റി പിടിക്കുവാണേൽ പിടിക്കട്ടേയെന്ന് കരുതി അശ്വന്ത് കോക്കിന്റെയും ഉണ്ണി വ്ലോഗ്സിന്റെയും റിവ്യു കാണിച്ച് കൊടുത്തത് പോലെ തോന്നി. റുഷിന് പറയാനുള്ളത് അവൻ ഇൻ ഡയറക്ടായി അച്ഛൻ ഷാജി കൈലാസിനോട് പറഞ്ഞത് പോലെ തോന്നി. ഞാൻ എടുത്ത പടം നയന്റീസ് വൈബ് പടമാണ് എന്ന മൂഡിലാണ് റുഷിന്റെ വീഡിയോയിൽ ഉടനീളം ഷാജി കൈലാസ് സംസാരിക്കുന്നത്. നയന്റീസ് വൈബ് പടമാണെന്ന് പറയുന്നുണ്ടെങ്കിൽ 2026ലെ കഥയാണ് നയന്റീസിലെ മേക്കിങിൽ മൂപ്പർ എടുത്തിരിക്കുന്നത്. പിന്നെ എങ്ങനെ വർക്കാകും?. മാറാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. ചെക്കൻ അച്ഛനിട്ട് നല്ല പണി കൊടുത്തതാണ് റിയാക്ഷൻ വീഡിയോയിലൂടെ. ഷാജി കൈലാസിന്റെ വീഡിയോ കണ്ടപ്പോൾ ന്യായീകരണങ്ങൾ പറയുന്നത് പോലെയാണ് തോന്നിയത്. ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് സിനിമ എടുക്കേണ്ടെ?. അല്ലെങ്കിൽ വിമർശനം കേൾക്കേണ്ടി വരും. ക്രിസ്റ്റഫർ നോളനൊക്കെ ഇപ്പോഴത്തെ കാലത്തിന് അനുസരിച്ചാണ് സിനിമ എടുക്കുന്നത്. ലെജന്റ്സിന്റെ കയ്യിൽ നിന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റവും ഫ്രെയിമുകളുമാണ് എല്ലാവരും പ്രതീക്ഷിക്കുക. അതുകൊണ്ട് അപ്ഡേറ്റഡാകണം. ഈ മെയ്ക്കിങ് പറ്റില്ലെന്ന് അച്ഛനോട് പറയണമെന്ന ആഗ്രഹം റുഷിനുണ്ടെന്ന് തോന്നുന്നു. റിവ്യു കാണിച്ച് കൊടുത്ത് അതിനുള്ള ശ്രമമാണ് റുഷിൻ നടത്തിയതെന്ന് തോന്നുന്നു. ജോജുവിന്റെ കണ്ണിൽ വെച്ച ലെൻസ് കണ്ടാൽ അറിയാം മിഷോയിൽ നിന്നും വാങ്ങിയതാണെന്ന്. ഒട്ടും ഒറിജിനാലിറ്റിയില്ല. നയന്റീസ് പടമായോ രണ്ടായിരത്തിലെ പടമായോ തോന്നിയില്ല. രക്ഷപ്പെടാൻ വേണ്ടി ഇങ്ങേര് തള്ളിയതുപോലെയാണ് തോന്നിയത്. അതുപോലെ തിരക്കഥ കിട്ടുന്നില്ലെന്ന് ഷാജി കൈലാസ് പറയുന്നുണ്ട്. ലെജന്ററി ഡയറക്ടറായ ഒരാൾക്ക് സ്ക്രിപ്റ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞാൽ അതിനായി അദ്ദേഹം ശ്രമിക്കുന്നില്ലെന്നാണ് എനിക്ക് മനസിലായത്. കിണ്ണൻ സ്ക്രിപ്റ്റുകൾ ഉണ്ടായിട്ടും ആരെയും സമീപിക്കാൻ പറ്റാതെ ഇരിക്കുന്ന ഒരുപാട് പേരുണ്ട്. ഷാജി കൈലാസൊക്കെ കംഫേർട്ട് സോണിൽ ഇരുന്ന് സിനിമ ചെയ്യുന്നയാളായാണ് തോന്നിയത്. ശ്രമിക്കാതെ ഒന്നും കിട്ടില്ല. നിർമാതാവിനെ കിട്ടാൻ പോലും പാടില്ലാത്ത സംവിധായകനല്ലേ ഷാജി കൈലാസ്. അപ്പോൾ ട്രെന്റിന് അനുസരിച്ച് പടം ചെയ്യേണ്ടേ? എന്നുമാണ് സായ് കൃഷ്ണ ചോദിച്ചത്. ഷാജി കൈലാസിന്റെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ഞാൻ എവിടേയും പോയിട്ടില്ലെന്നും നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും അല്ലെന്നുമാണ് റിയാക്ഷൻ വീഡിയോയിൽ ഷാജി കൈലാസ് പറഞ്ഞത്.More Articles