രേണു സുധിക്കൊപ്പം സീമ ജി നായർ ഐസിയുവിൽ എന്ന വാദത്തോടെ കഴിഞ്ഞ ദിവസം ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പല വാദങ്ങൾ വന്നതോടെ ഇതിനെതിരെ രേണു രം​ഗത്ത് വന്നു. എഐ എഡിറ്റഡ് ഫോട്ടോ ആണതെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് സീമ ജീ നായർ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

Advertisement

നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു. .എന്റെ മുന്നിൽ എന്ത് ചെയ്ത് കൊടുക്കുമ്പോളും നല്ലതാകണം എന്ന് കരുതി ചെയ്യുന്നു..അത് പബ്ലിസിറ്റിക്ക്വേണ്ടിയോ, പ്രശസ്തിക്കോ അല്ല. .അങ്ങനെയെങ്കിൽ ഒരാൾക്ക് എന്തേലും ചെയ്യുന്നതിന് മുന്നേ PR വർക്ക്‌ തുടങ്ങണം, ഇത് പലപ്പോളും അവസാന നിമിഷം ആകും കൂടെയുള്ളവർ പോലും അറിയുന്നത്, പക്ഷെ എന്തോ, നമ്മൾ ഒന്ന് വിചാരിക്കുന്നു..നടക്കുന്നത് മറ്റൊന്നും. .എനിക്ക് പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഞാൻ സോഷ്യൽ വർക്കിന് ഇറങ്ങിപുറപ്പെടുന്നത്, ഞാൻ വഴി ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും സഹായം കിട്ടട്ടെയെന്നു മാത്രം കരുതിയിട്ടാണ്...എല്ലാം നിർത്താം മനസ്സമാധാനം ആണ് വലുത്-സീമ ജി നായരുടെ കുറിപ്പിങ്ങനെ.

Advertisement