അമ്മ സംഘടനയിൽ നിന്നും പുറത്തേക്കില്ലെന്ന് സൂചിപ്പിച്ച് ശ്വേത മേനോൻ. തന്നെ നിരന്തരം കുറ്റപ്പെടുത്തുന്ന സാ​ഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കുന്നത് വരെ തുടരുമെന്നും ചില നിക്ഷിപ്ത താൽപര്യക്കാർ തന്റെ കമ്മിറ്റിക്കെതിരെ കളിക്കുന്നുണ്ടെന്നും ശ്വേത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ തുറന്നടിച്ചു. ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാൻ നിശബ്ദയായിരുന്നാൽ അമ്മയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്ന് കരുതി. എന്നാൽ എന്റെ പേരിനെ നിരന്തരം ലക്ഷ്യം വെക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുമ്പോൾ എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. ഇന്ന് അവർ പറയുന്നത് ഞാൻ ജനങ്ങളെ വഞ്ചിച്ച, അമ്മയെ അനാഥമാക്കി എന്നാണ്. അല്ല.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല.
21.06.2026-ന് നടന്ന AMMA Annual General Body Meeting-ൽ, ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന pre-planned agenda-യുമായിട്ടാണ് ചിലർ (10-15 members of AMMA to be exact) ആ മീറ്റിംഗിലേക്ക് വന്നത്.

Advertisement

അവർ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഒരു pre-printed resolution തയ്യാറാക്കി വിതരണം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ ഒരുപാട് അടിസ്ഥാന രഹിത ആരോപണങ്ങൾ അവർക്കുണ്ടായിരുന്നു. ആരോപണങ്ങൾ ഓരോരുത്തർക്കും ഞങ്ങൾക്ക് വ്യക്തമായ, സത്യസന്ധമായ, നിയമപരമായി സാധുതയുള്ള ഉത്തരങ്ങളുണ്ടായിരുന്നു. ആ resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ resolution-പാസ്സായിട്ടുമില്ല , അതിന് യാതൊരു നിയമബലവുമില്ല.

Advertisement

ഇന്നവർ വാദിക്കുന്ന് ജനറൽ ബോഡിയുടെ തീരുമാനമാണ് Ad-Hoc കമ്മിറ്റി എന്നാണ്. എനിക്കവരോട് ചോദിക്കാനുള്ളത് ഇവയാണ്. അമ്മയുടെ ബെെ ലോയിൽ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബെെ ലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്?ബെെ ലോ വളരെ വ്യക്തമായി പറയുന്നുണ്ട്. ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോ​ഗികമായി രാജി വെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്.

പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? എങ്ങനെയാണ് ഈ നിക്ഷിപ്ത താൽപര്യക്കാർ വ്യത്യസ്തമായ നിയമം ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. അമ്മയുടെ ബെെ ലോ പ്രകാരം ഒരു കമ്മിറ്റി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അടുത്ത തെരഞ്ഞെടുപ്പ് നടത്തി പുതിയൊരു കമ്മിറ്റി രൂപീകരിക്കുന്നത് വരെ തുടരേണ്ടത് ഞങ്ങളുടെ കമ്മിറ്റിയാണ്.

Advertisement

‌അതിനാൽ തന്നെ മറ്റാരെങ്കിലും അഡ്-​ഹോക് കമ്മിറ്റി ആണെന്ന് അവകാശപ്പെടുന്നത് നിയമവിരുദ്ധമാണ്. കൂടാതെ അമ്മയിലെ അം​ഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്.
AMMA ഒരു charity organization ആണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്.AGM കഴിഞ്ഞ് till date, AMMAയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. July 1st ന് നൽകേണ്ട കൈനീട്ടം ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, Medical Insurance...ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്.
എന്റെ silence മുതലെടുത്ത് AMMA യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില vested interests AMMAയെ hijack ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ AMMAയെ hijack ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.
എന്ന് സ്വന്തം
ശ്വേത മേനോൻ
AMMA- President