കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളും, അഭിനേത്രിയും, വ്ളോഗറുമായ അഹാന കൃഷ്ണ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ്. അമ്മൂമ്മയായ വസന്തയ്ക്ക് അയച്ച മെസേജുകളും, അമ്മൂമ്മയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമെല്ലാം വിവാദമായിരുന്നു. അപ്പൂപ്പന്റെ വിയോഗ ശേഷമായി അമ്മൂമ്മ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും, നാട്ടിലേക്ക് വരാനായി തന്നെ നിരന്തരം നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു മറ്റൊരു കൊച്ചുമകളായ തന്വി പറഞ്ഞത്. നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായുള്ള പാക്കിംഗിനിടയിലും അമ്മൂമ്മ വിളിച്ചതും, സംസാരിച്ചതും വീഡിയോയില്‍ കാണിച്ചിരുന്നു. മൂത്ത മകളായ സിന്ധുവും മക്കളും അമ്മയെ കാണാന്‍ പോവുന്നില്ലേ, നോക്കുന്നില്ലേ എന്നൊക്കെയായിരുന്നു ചോദ്യങ്ങളെല്ലാം. വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു കാരണം പറഞ്ഞ് അമ്മു എത്തിയത്.
ഈ വിഷയം സംസാരിക്കരുതെന്ന് അച്ഛന് പറഞ്ഞിരുന്നു. പക്ഷേ, അമ്മയെക്കുറിച്ച് മോശം പറയുന്നത് ഇനിയും കേട്ട് നില്‍ക്കാനാവില്ലെന്നായിരുന്നു അഹാന പറഞ്ഞത്. അമ്മൂമ്മയ്ക്ക് ഒസിഡി പ്രശ്നങ്ങളുണ്ട്. വീട്ടിലേക്ക് ആരെങ്കിലും വരുന്നതോ, നില്ക്കുന്നതോ ഒന്നും ഇഷ്ടമല്ല. ആരേക്കൊണ്ടും ഒന്നും ചെയ്യിപ്പിക്കുന്നത് ഇഷ്ടമല്ല. ഹോംനഴ്സും, ജോലിക്കാരുമൊക്കെയായി എപ്പോഴും വഴക്കടിക്കാറുണ്ട്. ഒരു കൊച്ചുമകളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. അതോടെയാണ് അമ്മൂമ്മയുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചത്. അവിടെ പോവുകയോ, അവരെ വിളിക്കുകയോ ഒന്നും ചെയ്യാറില്ല. ഇഷാനിയുടെ ബര്‍ത്ത് ഡേയുടെ തലേ ദിവസമായിരുന്നു ആ സംഭവം നടന്നത്.
അപ്പൂപ്പന് മരിച്ച സമയത്ത് അമ്മയും, ഡ്രൈവറും പോയാണ് ആ വീട് വൃത്തിയാക്കിയത്. അതിന് ശേഷം വൃത്തിയാക്കാന്‍ ആളെ വെച്ചപ്പോഴും, അല്ലാതെ ചെയ്യാന്‍ ശ്രമിച്ചപ്പോഴുമൊന്നും അമ്മൂമ്മ സമ്മതിച്ചിരുന്നില്ലെന്നും അഹാന പറഞ്ഞിരുന്നു. പ്രായം പോലും നോക്കാതെയാണ് അമ്മു തന്നോട് പെരുമാറിയതെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. തന്‍വിയുടെ വീഡിയോയിലൂടെയായിരുന്നു അമ്മൂമ്മ കാര്യങ്ങള്‍ വിശദീകരിച്ചത്. എടീ, അവളേ, വസന്തേ എന്നൊക്കെയാണ് അമ്മു എന്നെ വിളിക്കാറുള്ളത്. വളരെ മോശമായ ഭാഷയില്‍ മെസേജും അയച്ചിരുന്നു. മലയാളത്തില്‍ അയച്ച മെസേജ് അവര്‍ വായിച്ച് കേള്‍പ്പിച്ചിരുന്നു. ചില മെസേജുകളൊക്കെ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യും. എനിക്ക് അത് എടുത്ത് വെക്കാനൊന്നും അറിഞ്ഞൂട എന്നും അവര്‍ പറഞ്ഞിരുന്നു.
അഹാനയില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നായിരുന്നു വീഡിയോ കണ്ടവരല്ലാം പറഞ്ഞത്. എല്ലാ കാര്യങ്ങളിലും മുന്‍നിരയില്‍ നേതാവായി നില്ക്കുന്ന അഹാന, പ്രായം പോലും നോക്കാതെ അമ്മൂമ്മയോട് ഇത്രയും മോശമായി പെരുമാറി. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് നല്ല കുട്ടി. ഫേക്ക് പേഴ്സണാലിറ്റിയാണ്, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ. എല്ലാ വീട്ടിലും അമ്മുവിനെപ്പോലൈയൊരു മകള്‍ വേണമെന്നായിരുന്നു നേരത്തെ സിന്ധു കൃഷ്ണ പറഞ്ഞത്. സെലിബ്രിറ്റികളും, ആരാധകരുമെല്ലാം അന്ന് അതേറ്റുപിടിച്ചിരുന്നു. അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍ വന്നതോടെയായിരുന്നു അഹാനയുടെ ഇമേജ് മാറിയത്. മകളെ വിമര്‍ശിക്കുന്നത് പുതിയ വ്ളോഗിലൂടെയായി മറുപടി നല്‍കിയിരിക്കുകയാണ് അമ്മ.
എല്ലാ വീട്ടിലും ഒരു അമ്മു വേണോ, വേണ്ടയോ എന്ന വലിയ ഡിസ്കഷന് നടക്കുന്നുണ്ട് ഇപ്പോള്‍. അത് ഞങ്ങളുണ്ടാക്കിയൊരു വേര്ഡിംഗല്ല. അമ്മു, ഞങ്ങള്‍ക്ക് വേണ്ടിയും, എന്റെ പേരന്‍സിന് വേണ്ടിയും ചുറ്റുമുള്ളവര്‍ക്കുമൊക്കെ വേണ്ടി പലതും ചെയ്യുന്നത് പലരും അനലൈസ് ചെയ്ത് ഇങ്ങോട്ട് വന്ന് പറഞ്ഞ കാര്യമാണ് അത്. അല്ലാതെ ഞങ്ങളങ്ങോട്ട് പോയിട്ട് ഉണ്ടാക്കിയ മോട്ടോ അല്ല. മറ്റ് വീടുകളില്‍ അമ്മു വേണോ വേണ്ടയോ എന്നത് ആള്ക്കാര് തീരുമാനിക്കട്ടെ. പക്ഷേ, എനിക്കെന്റെ ലൈഫില്‍ അമ്മു വേണം. ഷീ ഈസ് വണ്ടര്ഫുള് ഗേള്‍. ഞാനെപ്പോഴും അവളുടെ കൂടെയാണ്. മക്കളെല്ലാം അവളുടെ ഭാഗത്താണ്. എപ്പോഴും സത്യത്തിന്റെ കൂടെ നില്ക്കുന്ന ആളാണ് ഞാന്‍ എന്നായിരുന്നു സിന്ധു കൃഷ്ണ അഹാനയെക്കുറിച്ച് പറഞ്ഞത്.
More Articles
- വിവാഹമടുത്തിരിക്കെ വന്ന പ്രശ്നം, ദിയയുടെ കല്യാണത്തിന് തിളങ്ങി, പക്ഷെ സ്വന്തം കല്യാണത്തിന്...?
- അഹാനയുടെ വിവാഹ ആഘോഷങ്ങൾ തുടങ്ങാറായി? സൂചിപ്പിച്ച് ദിയ; എത്ര പണമുണ്ട് സൗജന്യമായി കിട്ടണമെന്ന ചിന്ത!
- വലിയ തുക വീട് വെക്കാൻ നൽകി, നാളെ നാല് മക്കളും നിങ്ങളോട് ഇത് പോലെ; കാലം കണക്ക് ചോദിക്കും: ശാന്തിവിള ദിനേശ്
- അവരുടെ സ്നേഹം നിഷ്കളങ്കമാണ്, ഇനി അങ്ങോട്ട് ഞങ്ങളുടെ ജീവിതം ഓക്കെയായിരിക്കും; പുതിയ വിശേഷങ്ങളുമായി തൻവി!
- വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച, അവർ സ്നേഹിച്ചിട്ടേയുള്ളു, മിണ്ടാതിരുന്നത് യോജി കാരണം, അമ്മൂമ്മ ഹാപ്പി; തൻവി
- അമ്മയ്ക്ക് വൃത്തിപ്രാന്ത് കൊടുത്തത് അമ്മൂമ്മ! ഒസിഡി ആണെന്നറിഞ്ഞിട്ടും! അഹാനയെ വിടാതെ വിമര്‍ശകര്‍