വ്‌ളോഗിലൂടെയായി സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. വീട്ടിലെ കാര്യങ്ങളും, ഡാന്‍സ് സ്‌കൂളിലെ വിശേഷങ്ങളുമൊക്കെയാണ് കാണിക്കാറുള്ളത്. കുതിരയും, പക്ഷികളും മുതല്‍ ഒത്തിരി പേരുണ്ട് സൗഭാഗ്യയുടെ വീട്ടില്‍. എന്റെയും അര്‍ജുന്‍ ചേട്ടന്റെയും ആഗ്രഹമാണ് ഇതൊക്കെ. ഞങ്ങള്‍ രണ്ടും ഇവരെയെല്ലാം ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ കാര്യങ്ങളെല്ലാം ആസ്വദിച്ചാണ് ചെയ്യുന്നത്. പട്ടിപ്പണി എന്നൊക്കെ പറയുന്നത് വെറുതെ ഞാന്‍ എന്നെത്തന്നെ ട്രോളുന്നതാണ്. ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ തന്നെ അര്‍ജുന്‍ ചേട്ടനും എല്ലാത്തിനും കൂടും. മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ എടുത്തതും, ഡയറ്റും, വര്‍ക്കൗട്ടിനെക്കുറിച്ചുമൊക്കെ സൗഭാഗ്യ തുറന്നുപറഞ്ഞിരുന്നു. 16 കിലോയാണ് ഇതിനകം കുറച്ചത്. ഇത് കുറച്ച് വില കൂടിയതാണ്. കാശൊക്കെ വരുമ്പോള്‍ കൃത്യമായി തന്നെ ചെയ്യാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Advertisement

എന്റെ കംഫോര്‍ട്ട് സോണില്‍ നിന്നാണ് വര്‍ക്കൗട്ട് ചെയ്യാറുള്ളത്. വര്‍ക്കൗട്ടിലൂടെയായി എനിക്ക് സ്ട്രസ് വരുന്നില്ല. അത്രയും കൂളാണ് എന്റെ ട്രെയിനര്‍. ജിമ്മിലേക്ക് പോവുമ്പോള്‍ മകളെയും കൊണ്ടുപോവാറുണ്ട്. ആ ഒരു സമയവുമായി അവളും അഡ്ജസ്റ്റ് ചെയ്യേണ്ടതാണല്ലോ. ജിമ്മിലെ വര്‍ക്കൗട്ടനിടയിലായിരുന്നു സൗഭാഗ്യയെ കാണാനായി അര്‍ജുന്‍ ചേട്ടന്‍ എത്തിയത്. കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെങ്കിലും എന്നെ കൃത്യമായി സര്‍പ്രൈസ് ചെയ്യിക്കാറുണ്ട് അര്‍ജുന്‍ ചേട്ടന്‍. ചെറിയ കാര്യങ്ങളില്‍ വരെ എന്നെ സര്‍പ്രൈസ് ചെയ്യിക്കുന്നുണ്ട്. ഈയ്യിടെയായി ഇറച്ചി കുക്ക് ചെയ്യാറില്ല. പറഞ്ഞാല്‍ കുക്ക് ചെയ്ത് ഫുഡ് വരും. പിന്നെ, അവര്‍ക്കത് കൃത്യമായി കൊടുത്താല്‍ മതി. ഇറച്ചി മുറിക്കാനോ, ആ മണമോ ഒന്നും സഹിക്കേണ്ടതില്ലല്ലോ എന്ന കാര്യത്തില്‍ ആശ്വാസം.

Advertisement

Photo Credit:

പ്രഗ്നന്റായപ്പോള്‍ എനിക്ക് ഫുഡ് ക്രേവിംഗ്‌സൊന്നും ഇല്ലായിരുന്നു. ആകെ തോന്നിയൊരു ആഗ്രഹം പപ്പി വേണമെന്നായിരുന്നു. അറിഞ്ഞപ്പോള്‍ തന്നെ ചേട്ടന്‍ പപ്പിയെ വാങ്ങിത്തരികയും ചെയ്തു. എത്രപേര്‍ എങ്ങനെ ചെയ്യും എന്നറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങള്‍ കറക്റ്റാണ്. പൊതുവെ ഒരാള്‍ വളര്‍ത്തിയ ഡോഗിനെയൊന്നും ചേട്ടന്‍ എടുത്ത് വരാറില്ല. ചേട്ടന്റേതായ സ്‌റ്റൈലിലാണ് വളര്‍ത്താറുള്ളത്. എന്റെ ഇഷ്ടത്തിന് മാത്രമായി കുറേ ഡോഗുകളെ കൂടെക്കൂട്ടിയിട്ടുണ്ട്. എന്തെടുക്കാലും അന്‍പത് എന്ന് പറഞ്ഞിരിക്കുന്നവരല്ല ഞങ്ങള്‍. ചിലപ്പോള്‍ ഞാന്‍ അറുപതും, ചേട്ടന്‍ നാല്‍പ്പതുമാവാം. അങ്ങനെയാണ്. ഞങ്ങള്‍ക്ക് ഞങ്ങള്‍ പെര്‍ഫെക്റ്റാണ്. അത്രയും മനോഹരമാണ് ഞങ്ങളുടെ വിവാഹ ജീവിതം.

അര്‍ജുന്‍ ചേട്ടന്‍ എന്നിലേക്ക് അടിച്ചേല്‍പ്പിച്ചതല്ല. ഒരു ഡോഗിനെ കാണാന്‍ പോവുകയാണെങ്കില്‍ അവരെ കാണിക്കണ്ട. വീട്ടില്‍ കൊണ്ടുപോവണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കും എന്നാണ് ഞങ്ങളെക്കുറിച്ച് പറയാറുള്ളത്. അങ്ങേയറ്റം ആഗ്രഹത്തോടെയാണ് ഞങ്ങള്‍ ഓരോന്നും ചെയ്യാറുള്ളത്. സ്ഥിരമായി എന്റെ വീഡിയോ കാണുന്നവരല്ല ഞങ്ങളെക്കുറിച്ച് മോശം പറയുന്നത്. ഞങ്ങള്‍ അടിച്ച് പിരിഞ്ഞു എന്ന് കേള്‍ക്കാനായി മാത്രം കാത്തിരിക്കുന്ന കുറേപേരുണ്ട്. അങ്ങനെ വന്നാല്‍ ഏതൊക്കെ വീഡിയോ കുത്തിപ്പൊക്കണം എന്നൊക്കെയാണ് അവരുടെ ആലോചന. അങ്ങനെ നോക്കിയിരിക്കത്തേയുള്ളൂ. ആ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.

Advertisement

എപ്പോഴും കണക്ക് സ്പ്ലിറ്റ് ചെയ്യുന്നവരല്ല ഞങ്ങള്‍. അങ്ങനെയായാല്‍ എന്ത് ലൈഫാണ്. അങ്ങനെയൊരു ചിന്തയൊന്നും എനിക്കില്ല. നിങ്ങള്‍ ശരിക്കും പ്രചോദനമാണ്. മടുപ്പില്ലാതെ ജോലി ചെയ്യുന്നത് നിങ്ങളുടെ വീഡിയോകളൊക്കെ കണ്ടാണ്. അമ്മയെകുറേ കാലമായി വ്‌ളോഗില്‍ കാണുന്നില്ല എന്ന പരാതിയും വീഡിയോയുടെ താഴെയുണ്ടായിരുന്നു. വെയ്റ്റ് കുറഞ്ഞപ്പോള്‍ ബാക്ക് പെയന്‍ കുറഞ്ഞോ, ഇതാണ് ജനുവിന്‍. എന്നും ഇതുപോലെ തന്നെ വ്‌ളോഗ് ചെയ്യുക എന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.