കഴിഞ്ഞ ദിവസമാണ് പ്ര​ഗൽഭ ഫിലിം മേക്കറും നടനുമായ ഭാ​ഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. സിനിമാ ലോകത്തെ നിരവധി പേർ ഭാ​ഗ്യരാജിന് അന്ത്യോപചാരം അർപ്പിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും എത്തി. എന്നാൽ നടി ഉർവശി എത്തിയിരുന്നില്ല. മുന്താണി മുടിച്ച് എന്ന സിനിമയിലൂടെ ഉർവശിയെ ആദ്യമായി നായികയാക്കുന്നത് ഭാ​ഗ്യരാജ് ആണ്. സിനിമാ ലോകത്ത് ഉർവശിക്ക് ​ഗുരുസ്ഥാനത്തുള്ളയാൾ. അതിനാൽ തന്നെ ഉർവശിയുടെ അസാന്നിധ്യം ചർച്ചയായി. ഇപ്പോഴിതാ ഇതിന് കാരണം വ്യക്തമാക്കുകയാണ് ഉർവശി.

Advertisement

ആദ്യം സൺ ടിവിയാണ് എന്നെ വിളിച്ചത്. ഭാ​ഗ്യരാജ് സർ മരിച്ചു. നിങ്ങൾ അനുശോചനം പറയുമോ എന്ന് ചോദിച്ചു. കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. സുഖമില്ലാതെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു എന്ന് കേട്ടിരുന്നെങ്കിൽ ഇത്ര ഞെട്ടലുണ്ടാകില്ലായിരുന്നു. മരണ വിവരം അസിസ്റ്റന്റിന് അറിയമായിരുന്നു. എന്നോട് പറഞ്ഞാൽ എനിക്ക് ബിപി കുറയുമെന്ന് ഭയന്ന് പറഞ്ഞില്ല. സുഖമില്ലാതെ ആശുപത്രിയിൽ പോയിട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഇതിന് ശേഷമാണ് എനിക്ക് കോൾ വന്നത്. കേട്ടപ്പോൾ ശരീരത്തിന്റെ ഭാരം പോയത് പോലെ തോന്നി. ഞാൻ കുറേ നേരം ഇരുന്നു. മാനേജർ ഓടി വന്നു.

Advertisement

എനിക്ക് കെെയെല്ലാം വിറയ്ക്കുന്നു. ഒന്നും മിണ്ടാതെ കിടന്നു. കുറേ നേരം കഴിഞ്ഞ് സെറ്റിലെ സംവിധായകനടുത്ത് പോയി. ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു. അവിടെ ഫുൾ ആർ‌ട്ടിസ്റ്റുകളുടെയും കോമ്പിനേഷൻ സീനാണ്. വിക്രം സർ മുതൽ എല്ലാവരും ഉണ്ട്. പോകുന്നതിന് കുഴപ്പമില്ല മാഡം, നിങ്ങളുടെ മുഖം വല്ലാതായിരിക്കുന്നു, കുറച്ച് നേരം റെസ്റ്റ് എടുത്തിട്ട് പോകൂ എന്ന് സംവിധായകൻ പറഞ്ഞു. ഞാൻ റൂമിൽ വന്നപ്പോഴേക്കും ബിപി പൂർണമായും കുറഞ്ഞു.

അന്ന് രാത്രി രാധിക മാഡത്തെ വിളിച്ചു. വെെകുന്നേരം കാണാൻ വരാമെന്ന് പറഞ്ഞു. വെെകുന്നേരം അല്ല, രാവിലെ സംസ്കാരം നടക്കുമെന്ന് രാധിക പറഞ്ഞു. രാവിലെ ഞാൻ റെഡിയായി പാതിവഴിയെത്തിയപ്പോഴേക്കും സംസ്കാരം നടന്നു. അതിന് ശേഷം മീഡിയകൾക്ക് മുന്നിൽ പോയി സംസാരിക്കാനുള്ള മനസില്ലായിരുന്നു. ആ സമയത്ത് ഇതേക്കുറിച്ച് എന്താണ് പറയാനാകുക. എങ്ങനെയാണ് ആ സമയത്ത് ഓർമകൾ പങ്കുവെക്കുക. ആരെയും കാണിക്കാനില്ല ജീവിക്കേണ്ടത്. നമ്മുടെ മനസാക്ഷിക്ക് അനുസരിച്ചാണെന്നും ഉർവശി പറഞ്ഞു.