നിർമാതാവ് ഹസീബിനെ ജയറാം പറഞ്ഞ് വഞ്ചിച്ചു എന്ന ആരോപണം നിലനിൽക്കെ ഈ വാദം നൂറ് ശതമാന ശരിയാണെന്ന് ഹസീബിന്റെ സഹോദരി ഉഷ ​ഹസീന. ജയറാം കൊടുത്ത വാക്കിന്റെ പേരിലാണ് കാളിദാസ് ജയറാം നായകനായ ഹാപ്പി ദർബാർ എന്ന സിനിമ ഹസീബ് നിർമ്മിച്ചതെന്നും എന്നാൽ സിനിമ പരാജയപ്പെട്ട ശേഷം ഫോൺ കോൾ ചെയ്യാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ഹസീന പറയുന്നു. മെെ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Advertisement

ജയറാമിന്റെ വാക്കിന്റെ പുറത്താണ് ​ഹസീബ് ആ സിനിമ സംവിധാനം ചെയ്തത്. ​ഗ്രാന്റ് ഫാദർ എന്ന സിനിമ തൊട്ടുമുമ്പ് ചെയ്തിരുന്നു. അത് മോശമായിരുന്നു. ഹാപ്പി സർദാർ തുടങ്ങിയപ്പോൾ ഇത് ചെയ്യരുതെന്ന് ഞങ്ങളെല്ലാവരും ഹസീബിനോട് പറഞ്ഞതാണ്. മനസിൽ വിചാരിച്ചത് പോലെ സാമ്പത്തിക നഷ്ടം മാത്രമല്ല. അവന്റെ ആരോ​ഗ്യവും പോകേണ്ട അവസ്ഥയുണ്ടായി. ഞങ്ങൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഹസീബ് പറഞ്ഞത് ജയറാമേട്ടൻ പറഞ്ഞ വാക്കാണെന്നാണ്. പഞ്ചാബിലൊക്കെ പോയാണ് ഷൂട്ട് ചെയ്തത്.

Advertisement

അവരെയൊന്നും വിശ്വസിക്കരുത്. നമുക്കിവരയൊക്കെ നന്നായി അറിയാവുന്നതാണ്. ജയറാം എപ്പോഴും വരുമായിരുന്നു. അതിലേ പോയാൽ അവിടെ നിന്നും ഭക്ഷണം കഴിക്കാതെ പോകില്ല. ഭയങ്കര സ്നേഹമായിരുന്നു. ആ ആൾ ഈ പടം ഫ്ലോപ്പ് ആയിട്ട് ഒന്ന് ഫോൺ ചെയ്ത് പോലും ചോദിച്ചില്ല. അതിന് ശേഷം അവനൊരുപാട് സാമ്പത്തിക ബാധ്യതയുണ്ടായി. അവന് സ്‌ട്രോക്ക് വന്നു. മരണത്തിൽ നിന്നാണ് രക്ഷപ്പെട്ട് വന്നത്.

എത്രയോ പേർ ഹസീബിനെ കാണാൻ വന്നു. ജയറാം പക്ഷെ കാണാൻ പോലും വന്നില്ല. കുറേ നാളുകൾക്ക് ശേഷം ജയറാം മകളുടെ കല്യാണ സമയത്ത് ഹസീബിനെ വിളിച്ചു. സംസാരം മനസിലാകുന്നില്ല. എന്ത് പറ്റി ഹസീബേ എന്ന് ചോദിച്ചു. അന്ന് വോയിസ് മെസേജ് ഇട്ടപ്പോൾ ജയറാം പറഞ്ഞത് ഞാനിതുവരെ അറിഞ്ഞിട്ടില്ല എന്നാണ്. ഒരു സഹായവും ജയറാം ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഉഷ ​ഹസീന ജയറാം ഹസീബിനയച്ച ശബ്ദേരഖയും പങ്കുവെച്ചു.

Advertisement

എന്റെ വാക്കിന്റെ പേരിലാണ് കണ്ണാ ആ അങ്കിൾ അത്രയും പെെസ മുടക്കി കണ്ണന് വേണ്ടി കളഞ്ഞത് എന്ന് ഞാനെപ്പോഴും പറയും. പടച്ചോൻ തിരിച്ച് തരും. ഏതെങ്കിലും രൂപത്തിൽ ദെെവം എപ്പോഴും കൂടെയുണ്ടാകും. സ്ട്രോക്കുണ്ടായ വിവരം ഒരാൾ പോലും എന്നോട് പറഞ്ഞിട്ടില്ല. ഞാനിപ്പോഴാണ് അറിയുന്നത്. ഡ്രിങ്ക്സിന്റെ കംപ്ലെയിന്റ് ഉണ്ടായിരുന്നു. ആശുപത്രിയിലായി, എല്ലാം ശരിയായി. കുറച്ച് ക്രിട്ടിക്കലായിരുന്നു എന്നാണ് പറഞ്ഞത്. എല്ലാ പ്രാർത്ഥനകളും. ഈ മാസം 10 ദിവസം കഴിഞ്ഞാൽ ഞാൻ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ ഞാനവിടെ വരാം. നേരിട്ട് കണ്ടോളാം എന്നാണ് ജയറാം ഈ ശബ്ദരേഖയിൽ പറഞ്ഞത്. എന്നാൽ ജയറാം ഇന്നുവരെ കാണാൻ വന്നിട്ടില്ലെന്ന് ഉഷ ഹസീന പറയുന്നു.