അമ്മയുടെ വാര്‍ഷിക യോഗത്തില്‍ വെച്ചായിരുന്നു ശ്വേത മേനോന്‍ രാജി അറിയിച്ചത്. പ്രാഥമിക അംഗത്വം വരെ വേണ്ടെന്ന് വെക്കുകയാണെന്നും പറഞ്ഞിരുന്നു. കണക്കുകള്‍ അവതരിപ്പിക്കുന്നതിലെ അപാകത ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ പാവയാവണം, എനിക്ക് അതിന് പറ്റില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും, തന്നെയും ടീമിനെയും പുറത്താക്കാനും തീരുമാനിച്ചാണ് അവരെല്ലാം മീറ്റിംഗിന് വന്നതെന്നും ശ്വേത ആരോപിച്ചിരുന്നു. നിലവിലെ ഭരണസമിതി രാജി വെക്കുകയാണെന്ന് ശ്വേത പറഞ്ഞതോടെയായിരുന്നു മറ്റുള്ളവരും രാജി വെച്ചത്.

Advertisement

തന്റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയില്‍ നിന്നും ഇറങ്ങില്ലെന്നായിരുന്നു ശ്വേത കഴിഞ്ഞ ദിവസം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അമ്മയെ അനാഥമാക്കി, ജനങ്ങളെ വഞ്ചിച്ചു അങ്ങനെ കുറേ ആരോപണങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിലെ സത്യാവസ്ഥ തെളിയിക്കണം. ബൈലോയില്‍ പറയാത്ത അഡ്‌ഹോക് കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്. ഒരു കമ്മിറ്റി പൂര്‍ണമായി രാജി വെച്ചാലും, തിരഞ്ഞെടുപ്പിലൂടെ അടുത്ത കമ്മിറ്റി വരുന്നത് വരെ പഴയത് തന്നെ തുടരണമെന്നാണ് ബൈലോയില്‍ ഉള്ളതെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായത്. ശ്വേതയുടെ കുറിപ്പിന് പിന്നാലെയായി നയം വ്യക്തമാക്കി ഉഷ ഹസീനയും എത്തിയിരിക്കുകയാണ്.

Advertisement

Photo Credit:


ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം. തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവെക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു.

തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ അമ്മയിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ്. ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്.

Advertisement

അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തിരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക. ലാലേട്ടൻ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത്‌ ഒരു ഭരണസമിതി മുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്. ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്.

വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും. സത്യാഗ്രഹ സമരം ചെയ്യും, 10മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണംകെട്ടു. അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം. അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല എന്നുമായിരുന്നു ഉഷ കുറിച്ചത്.