സിന്ധു കൃഷ്ണയുടെ അമ്മയ്ക്കെതിരെ അഹാന കൃഷ്ണ ഉന്നയിച്ച ആരപണങ്ങൾ കഴിഞ്ഞയാഴ്ചകളിൽ വലിയ ചർച്ചയായതാണ്. കുടുംബാം​ഗങ്ങൾ തെറ്റിപ്പിരിയുന്നതാണ് പിന്നീട് സോഷ്യൽ മീ‍ഡിയയിൽ കണ്ടത്. വിഷയത്തിൽ കൂടുതൽ വിമർശനവും വന്നത് സിന്ധു കൃഷ്ണയ്ക്കും അഹാന കൃഷ്ണയ്ക്കുമാണ്. അമ്മയെ സംരക്ഷിക്കാൻ വേണ്ടി രം​ഗത്ത് വന്ന അഹാന പക്ഷെ അമ്മൂമ്മയെയും കസിൻ തൻവിയെയും കുറിച്ച് പല തുറന്ന് പറച്ചിലുകളും നടത്തി. ഇവരുടെ വളരെ സ്വകാര്യമായ കാര്യങ്ങൾ പോലും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചു. ഇതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.

Advertisement
Advertisement

വിമർശനങ്ങൾക്കിടെ സിന്ധു കൃഷ്ണ പങ്കുവെച്ച വ്ലോ​ഗിൽ തന്റെയും അഹാനയുടെയും ഭാ​ഗം ന്യായീകരിച്ച് സംസാരിക്കുന്നുണ്ട്. അഹാന ചെയ്തതിൽ തെറ്റില്ലെന്നും അമ്മയുടെ ഭാ​ഗത്ത് നിന്നും വലിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു. ഇതിൽ സിന്ധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല കമന്റുകൾ വരുന്നുണ്ട്. ഇതിൽ ഒരു കമന്റിൽ ചില ആരോപണങ്ങളുണ്ട്. സിന്ധുവിന്റെ അമ്മയാണ് പ്രശ്നക്കാരി എന്നാണ് ഈ കമന്റിൽ പറയുന്നത്.

Photo Credit:

എന്റെ അമ്മയുടെ വീട് കടയ്ക്കാവൂരാണ്. നിങ്ങളുടെ മാതാപിതാക്കളുടെ വീടിന് അടുത്ത്. സിന്ധു ആന്റിക്ക് ഓർമയുണ്ടോ എന്നറിയില്ല. നിങ്ങളുടെ വീട്ടിൽ നിന്ന പ്രായമായ ഒരു സ്ത്രീയുണ്ട്. ഭാമ. നിങ്ങളുടെ മാതാപിതാക്കൾ ചെന്നെെയിലേക്ക് പോയ ശേഷം അവർ ഞങ്ങളുടെ വീട്ടിലായിരുന്നു. ഭാമ അമ്മ പറഞ്ഞ് ഞങ്ങൾക്ക് കുറേ കാര്യങ്ങൾ അറിയാം. സത്യമാണോ എന്നറിയില്ല. നിങ്ങളുടെ അമ്മ ഒരു ടോക്സിക് സ്ത്രീയായിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്. സ്വത്ത് ഭാ​ഗം വെക്കൽ പൊലീസ് കേസിലെത്തിയത് അവർ പറഞ്ഞറിയാം. കാരണം നിങ്ങളുടെ അമ്മ എല്ലാ സ്വത്തുക്കളും നിങ്ങളുടെ സഹോദരിക്ക് കൊടുക്കാൻ നോക്കി. നിങ്ങൾ കൃഷ്ണകുമാറിനെ കല്യാണം കഴിച്ചതായിരുന്നു കാരണം. അവർക്ക് കൃഷ്ണകുമാറിനെ ഇഷ്ടമായിരുന്നില്ല.

Advertisement

ഇതേക്കുറിച്ച് അടുത്തുള്ളവർ ചോദിച്ചപ്പോൾ കൃഷ്ണകുമാറിനെക്കുറിച്ച് അപവാദം പറഞ്ഞു. അതിന്റെ പേരിലാണ് കേസ് കൊടുത്തത്. സത്യമാണോ എന്നറിയില്ല. പക്ഷെ കുട്ടിക്കാലത്തേ അവിടങ്ങളിൽ നിന്നും ഇത്തരം കഥകൾ കേട്ടിരുന്നു. അപ്പോഴും കൃഷ്ണകുമാറിനെക്കുറിച്ചും സിന്ധു കൃഷ്ണയെക്കുറിച്ചും നല്ല കാര്യങ്ങളാണ് അവർക്ക് പറയാനുണ്ടായിരുന്നത് എന്നാണ് ഈ കമന്റിൽ പറയുന്നത്. അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന എടുത്ത് പറയുന്നുണ്ടായിരുന്നു.

അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല. കൊച്ചിലേ തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം. പോട്ടെ, അമ്മൂമ്മയല്ലേ എന്ന് ഞങ്ങൾ വിചാരിക്കും. കുട്ടിക്കാലത്ത് ​ഗൾഫിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളല്ലാതെ മുതിർന്നപ്പോൾ ഞങ്ങൾക്കൊന്നും ​ഗ്രാന്റ് പാരന്റ്സ് തന്നിട്ടില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പൻ നല്ലയാളായിരുന്നു. അമ്മൂമ്മ എപ്പോഴും പ്രശ്നക്കാരി. അടി നടക്കും. പിന്നെ വീണ്ടും ശരിയാകും. അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി. അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നത്. അമ്മൂമ്മയുടെ എന്നല്ല, ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് പറഞ്ഞു. അന്ന് ഞങ്ങളെല്ലാം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അമ്മയുടെ സഹോ​ദരിയും ബന്ധം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നാണ് അഹാന പറഞ്ഞത്.