കാൻസർ രോ​ഗത്തോട് പൊരുതുമ്പോഴും രേണുവിനെ വിടാതെ പിന്തുടരുകയാണ് റിയാക്ഷൻ വ്ലോ​ഗേർസ്. രേണുവിന് ശരിക്കും അസുഖമുണ്ടോ എന്ന് ചോദിക്കാൻ പോലും ഇവർ മടിക്കുന്നില്ല. അതും കീമോതെറാപ്പി കാരണം രേണുവിന്റെ ആരോ​ഗ്യം പാടേ ശോഷിച്ചിരിക്കെയും. ഇത്രയും ക്രൂരമായ വേട്ടയാടലുകൾക്കിടയിലും രേണുവിനെ പിന്തുണയ്ക്കുന്നവരുണ്ട്. ഇവരിൽ ഒരാളാണ് സുഹൃത്തായ സജീന. കൊല്ലം സുധിയുടെ മകനായ കിച്ചുവിനെതിരെ സജീന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിവരമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisement
Advertisement

രേണു സുധിക്ക് കാൻസറാണെന്ന് അറിഞ്ഞ് കിച്ചു വിളിച്ചിരുന്നെന്നും ആ ഫോൺ അറ്റൻഡ് ചെയ്തത് രേണുവിന്റെ രമ്യയാണെന്നും രമ്യ രേണുവിന് ഫോൺ കൊടുത്തില്ലെന്നും രേണുവിനെ കാണാൻ സമ്മതിച്ചില്ലെന്നും ആരോപണം വരുന്നുണ്ട്. കിച്ചുവാണിത് പറഞ്ഞത്. ഇതിലെ സത്യാവസ്ഥ നിങ്ങളും കൂടെ അറിയണമല്ലോ. ജൂൺ 13ാം തിയതി നൽകിയ അഭിമുഖത്തിലാണ് തനിക്ക് കാൻസറുണ്ടെന്ന് രേണു സുധി പറയുന്നത്. അന്ന് താൻ അന്നേ ദിവസം കിച്ചു ഫോൺ ചെയ്തു എന്നത് സത്യമാണ്. വായിലിട്ട് അലിയിച്ച് കഴിക്കുന്ന ​ഗുളിക കഴിക്കുമ്പോഴാണ് കിച്ചുവിന്റെ ഫോൺ വരുന്നത്.

രമ്യ ഫോണെടുത്ത് സ്പീക്കറിലിട്ട് രേണുവിനെ കേൾപ്പിക്കുന്നുണ്ട്. ​ഗുളിക കഴിക്കുന്നത് കൊണ്ട് രേണുവിന് കോളിൽ സംസാരിക്കാനായില്ല. കോൾ വെച്ചയുടനെ വോയിസ് മെസേജ് അയച്ചു എന്ന് ചൂണ്ടിക്കാണിച്ച സജീന രേണു വോയിസ് മെസേജിൽ പറഞ്ഞ കാര്യങ്ങളും കേൾപ്പിച്ചു. കിച്ചു, എന്റെ വാ പൊട്ടിയിരിക്കുകയാണ്, നീ വിളിച്ചപ്പോൾ ​ഗുളിക വായിലിട്ട് അലിയിക്കുകയാണ്. അതാണ് സംസാരിക്കാതിരുന്നത്. ഞാനിപ്പോൾ കിടക്കാൻ പോകുകയാണ്, തിങ്കളാഴ്ച നിന്നെ അങ്ങോട്ട് വിളിച്ചോളാം. എനിക്ക് സുഖമില്ല എന്നാണ് രേണു പറയുന്നത്.

Advertisement

ആ മെസേജ് ചെന്ന ശേഷം യാതൊരുവിധ പ്രതികരണവും കിച്ചുവിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതാണ് സത്യസന്ധമായ കാര്യം. അല്ലാതെ കിച്ചിവിനെ കാണേണ്ട എന്ന് പറഞ്ഞു, വലിച്ച് കീറാൻ ഇട്ടുകൊടുത്തു എന്നൊന്നും പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ഇപ്പോൾ താരാട്ട് പാടുന്നവർ തന്നെയാണ് കിച്ചുവിനെതിരെ മുമ്പ് വളരെ മോശമായ വീഡിയോകൾ ഇട്ടിട്ടുള്ളതെന്നും സജീന പറയുന്നു.