പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് 2019 ൽ പുറത്തിയ മഹാനടി. അന്തരിച്ച പ്ര​ഗൽഭ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ സിനിമയാണ് മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. നിത്യ മേനോനായിരുന്നു ആദ്യ ചോയ്സ്. എന്നാൽ നിത്യ ഈ റോൾ വേണ്ടെന്ന് വെച്ചു. സാവിത്രിയുടെ ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടവും ഭാരമേറിയ മാനസിക സംഘർഷങ്ങളും ചെയ്യാൻ നിത്യ മടിച്ചു. അതാണ് നിരസിക്കാൻ കാരണമായതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. മഹാനടിയുടെ സംവിധായകൻ നാ​ഗ് അശ്വിനും നിത്യ പിന്മാറിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

Advertisement

മഹാനടിയിൽ ആദ്യത്തെ ചോയ്സ് നിത്യ മേനോനായിരുന്നു. ഒപ്പം മറ്റ് നടിമാരെയും പരി​ഗണിച്ചു. അനുഷ്കയും വിദ്യ ബാലനുമെല്ലാം. വലിയൊരു കഥാപാത്രമായതിനാൽ സ്വാഭാവികമായും ആദ്യം ഇവരെ ചിന്തിക്കും. പക്ഷെ സാവിത്രി തന്നെ കീർത്തിയെ തെരഞ്ഞെടുത്തെന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല സിനിമയിൽ സാവിത്രയുടെ കൗമാരകാലം മുതൽ നാൽപതുകൾ വരെ കാണിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കൾക്കും ആ ഏജ് റേഞ്ച് ചെയ്യാൻ പറ്റില്ല. കീർത്തി മാത്രമാണ് ആ കഥാപാത്രത്തിന് അനുയോജ്യയെന്ന് കരുതുന്നെന്നും നാ​ഗ് അശ്വിൻ അന്ന് വ്യക്തമാക്കി.

Advertisement

സിനിമയിൽ താരതമ്യേനെ ചെറിയ വേഷം ചെയ്യാൻ തയ്യാറായി സമാന്തയെ സംവിധായകൻ അന്ന് അഭിനന്ദിക്കുകയും ചെയ്തു. വലിയൊരു താരമായി‌ട്ടും ടൈറ്റിൽ റോൾ അല്ലാത്ത കഥാപാത്രം ചെയ്യാൻ സമാന്ത തയ്യാറായി. സിനിമാ രം​ഗത്ത് ഇത്തരം തീരുമാനങ്ങൾ ഒരുപാട് ​ഗുണം ചെയ്യുമെന്നും നാ​ഗ് അശ്വിൻ വ്യക്തമാക്കി. സമാനമായി മഹാനടിയിൽ അഭിനയിക്കാൻ തയ്യാറായ ദുൽഖർ സൽമാനെയും വിജയ് ​ദേവരകൊണ്ടയെയും നാ​ഗ് അശ്വിൻ പ്രശംസിച്ചു.