വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! സര്‍ക്കാര്‍ ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍?


ദളപതി വിജയയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മെര്‍സല്‍ എന്ന മെഗാഹിറ്റിന് ശേഷം വിജയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മെര്‍സലില്‍ നിന്നും തികച്ചും വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തെയാണ് സര്‍ക്കാരില്‍ വിജയ് അവതരിപ്പിക്കുന്നത്.

ദിലീപിന്റെ സിനിമയ്ക്കു മുന്‍പ് മറ്റൊരു ചിത്രവുമായി നാദിര്‍ഷ! മേരാ നാം ഷാജി ഇത് മിന്നിക്കാനുളള വരവാണ്

സര്‍ക്കാരിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ വിജയുടെ ഗെറ്റപ്പിനും ആരാധകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു, ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് വിജയ് എത്തുന്നത്. വലിയ ആകാംക്ഷകളോടെയാണ് ഇളയദളപതിയുടെ പുതിയ ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്. ആരാധകരെ സന്തോഷത്തിലാഴ്ത്തി ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നിരിക്കുകയാണ്.

സര്‍ക്കാരിന്റെ വരവ്

വിജയുടെ മുന്‍ ചിത്രം മെര്‍സല്‍ പോലെ ഒരു ഗംഭീര സിനിമ തന്നെയായിരിക്കും സര്‍ക്കാരെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങയതു മുതല്‍ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള മികച്ചൊരു പോസ്റ്റര്‍ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സര്‍ക്കാര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ വിജയ് തരംഗമായിരുന്നു എല്ലായിടത്തും ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.ബിഗ് ബഡ്ജറ്റിലാണ് വിജയുടെ പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം എആര്‍ മുരുകദോസ് ഒരുക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍.തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് വിജയുടെ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. ഇളയ ദളപതിയുടെ ചിത്രങ്ങളില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം സര്‍ക്കാരിലുമുണ്ടെന്നാണ് അറിയുന്നത്.

ദീപാവലി റിലീസ്

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ദളപതിയുടെ നായികാ വേഷത്തില്‍ എത്തുന്നത്. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, ദീപാവലി ദിനത്തിലാണ് വിജയുടെ സര്‍ക്കാര്‍ റിലീസിന് എത്തുന്നത്. വിജയുടെ മുന്‍ചിത്രം മെര്‍സലും കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്കായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.

ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍?

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ ടീസറിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിജയ് ചിത്രത്തിനൊപ്പം അജിത്തിന്റെ ചിത്രത്തിന്റെ ടീസറും നാളെ എത്തുമെന്നാണ് അറിയുന്നത്. അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ ടീസറാണ് നാളെ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് വിജയുടെ സര്‍ക്കാരില്‍ അണിനിരക്കുന്നത്. കീര്‍ത്തിക്കും വരലക്ഷ്മിക്കും പുറമെ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. യോഗി ബാബു,രാധാ രവി,പ്രേംകുമാര്‍,പാലാ കറുപ്പയ്യ,തുളസി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരികെയത്തുന്ന ഒരു എന്‍ആര്‍ ഐ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് അറിയുന്നത്.

ഫഹദിന് ഒകെയാണെങ്കില്‍ എനിക്ക് ഡബിള്‍ ഒകെ! വരത്തനില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഐശ്യര്യ ലക്ഷ്മി

തീവണ്ടിയെയും വിടാതെ വ്യാജന്മാര്‍! പ്രിന്റ് ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍! ടൊവിനോയുടെ പ്രതികരണമിങ്ങനെHave a great day!
Read more...

English Summary

sarkar movie teaser to release on vinayaka chathurthi day