ബിജു മേനോന്‍ രണ്ടും കല്‍പ്പിച്ചാണ്! മനസ് തുറന്ന് ചിരിക്കാന്‍ പൂജ റിലീസിന് ആനക്കള്ളനെത്തുന്നു!!


പടയോട്ടമാണ് ബിജു മേനോന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. ഓണത്തിന് റിലീസിനൊരുങ്ങിയ പടയോട്ടം പ്രളയം വന്നതോടെ റിലീസ് മാറ്റുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ പതിനാലിന് സിനിമ റിലീസിനെത്തും. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി മറ്റൊരു സിനിമ കൂടി പിന്നാലെ തിയറ്ററുകളിലേക്ക് എത്തുമെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോസ് കൂട്ടുകെട്ടില്‍ കുമ്പളങ്ങി നൈറ്റ്‌സ്!

ബിജു മേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ആനക്കള്ളന്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ആനക്കള്ളനുണ്ട്. 65 ദിവസം നീണ്ട് നിന്ന ആനക്കള്ളന്റെ ഷൂട്ടിങ്ങ് സമാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിട്ടായിരുന്നു ആനക്കള്ളന്റെ ചിത്രീകരണം നടന്നിരുന്നത്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുമ്പോള്‍ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

'പുത്തനച്ചി പുരപ്പുറവും തൂക്കും' ചൊറിയാന്‍ വന്നവര്‍ക്ക് മാസ് മറുപടിയുമായി ടൊവിനോ തോമസ്!

മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം. ആനക്കള്ളനെ ഇത്തവണത്തെ പൂജ റിലീസായി തീയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കരന്തൂര്‍, കോസ്റ്റ്യും - അരുണ്‍ മനോഹര്‍

Have a great day!
Read more...

English Summary

Aanakallan movie shoot completed