ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണം! ലൊക്കേഷനില്‍ നിന്നും മരണം മാടി വിളിച്ചപ്പോള്‍ കുഞ്ഞിക്ക പോയി!


ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി സംവിധാന സഹായിയായിട്ടും മറ്റും ശ്രദ്ധേയനായി മാറിയ താരമാണ് കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക). പുതിയ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കേ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് കുഞ്ഞുമുഹമ്മദിന്റെ മരണ വാര്‍ത്തയാണ് ഇന്നലെ വൈകുന്നേരമെത്തിയ്ത.

പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ

സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇന്നലെ വൈകുന്നേരമായിരുന്നു കുഞ്ഞുമുഹമ്മദിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍
സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍
സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഞാന്‍ പ്രകാശന്‍'. സിനിമയില്‍ കുഞ്ഞുമുഹമ്മദും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഞാന്‍ പ്രകാശന്റെ ലൊക്കേഷനില്‍ നിന്നുമായിരുന്നു താരം കുഴഞ്ഞ് വീണത്. ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 5.55 ഓടെ മരണം സംഭവിക്കുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി അന്ത്യോമപചാരമര്‍പ്പിച്ചിരുന്നു. ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.

കുഞ്ഞുമുഹമ്മദ്
കുഞ്ഞുമുഹമ്മദ്
കുഞ്ഞുമുഹമ്മദ്

ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെയായിരുന്നു പ്രൊഡക്ഷന്‍ ബോയിയുടെ വേഷത്തില്‍ കുഞ്ഞുമുഹമ്മദ് സിനിമയിലേക്ക് എത്തുന്നത്. ശേഷം നൂറിലധികം സിനിമകളില്‍ അഭിനയിച്ച താരം കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. കമലുമായിട്ടുള്ള ബന്ധമായിരുന്നു കുഞ്ഞി മുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാ നടനാക്കിയത്.

ഹാസ്യ കഥാപാത്രം
ഹാസ്യ കഥാപാത്രം
ഹാസ്യ കഥാപാത്രം

ചെറുപ്പം മുതല്‍ കലയെ സ്‌നേഹിച്ചിരുന്ന കുഞ്ഞുമുഹമ്മദ് നിരവധി നാടകങ്ങൡ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് മദിരാശിയിലെത്തുകയും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സഹായിയായി കൂടുകയും ചെയ്യുകയായിരുന്നു.

കമലിന്റെ സിനിമകളില്‍
കമലിന്റെ സിനിമകളില്‍
കമലിന്റെ സിനിമകളില്‍

സംവിധായകന്‍ കമലിന്റെ ഒട്ടുമിക്ക സിനിമകളിലും കുഞ്ഞുമുഹമ്മദിന് വേണ്ടിയൊരു വേഷമുണ്ടായിരിക്കും. കമലിന്റെ ശിഷ്യന്മാരായ ലാല്‍ ജോസ്, ആഷിക് അബു, അക്കു അക്ബര്‍, സുഗീത് എന്നിവരുടെ സിനിമകളിലും കുഞ്ഞുമുഹമ്മദ് അഭിനയിച്ചിരുന്നു. വേഷം ചെറുതാണെങ്കിലും കുഞ്ഞുമുഹമ്മദ് മലയാളികളുടെ മനസിലേക്ക് കയറിയിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റുമായി കുഞ്ഞു മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് എ്ത്തിയിരിക്കുന്നത്.

മാലാപാര്‍വ്വതിയുടെ വാക്കുകള്‍
മാലാപാര്‍വ്വതിയുടെ വാക്കുകള്‍

കുഞ്ഞിക്ക വിട പറഞ്ഞു. അറ്റാക്കായിരുന്നു. സത്യന്‍ അന്തിക്കാട് സാറിന്റെ സെറ്റില്‍ വെച്ച് കുഴഞ്ഞ് വീണതാ.. ഉണര്‍ന്നില്ല. കണ്ണീര്‍ പ്രണാമം. കൊടുങ്ങല്ലൂരെ വീട്ടില്‍ ഇപ്പോള്‍ ഭൗതിക ശരീരം ഉണ്ട്. വീട്ടില്‍ ചെല്ലാത്തതിന് എപ്പോഴും പരിഭവിക്കുമായിരുന്നു. ഗോദയുടെ സെറ്റിലാണ് ഇക്കയോട് ഒരുപാട് കൂട്ടായത്. ഇക്കയ്ക്ക് പ്രണാമം. (കുഞ്ഞുമുഹമ്മദ് എന്നാണ് മുഴുവന്‍ പേര്).

ഡിര്‍ സൂര്യന്‍ കുനിശ്ശേരി
ഡിര്‍ സൂര്യന്‍ കുനിശ്ശേരി

എന്റെ 37 വര്‍ഷത്തെ ആത്മബന്ധം കാത്തു സൂക്ഷിച്ച കുഞ്ഞുമുഹമ്മദ് ഞങ്ങളെ വിട്ടു പോയി.ആദരാഞ്ജലി കള്‍ അര്‍പ്പിക്കുന്നു

മഞ്ജു വാര്യർ
മഞ്ജു വാര്യർ

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. 'ഈ പുഴയും കടന്നി' ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ 'ആമി' യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....

ആഷിക് അബു
ആഷിക് അബു

ഏറെ പ്രിയപ്പെട്ട കുഞ്ഞുമുഹമ്മദിക്ക മരണപെട്ടു.
ആദരാഞ്ജലികൾ.

Have a great day!
Read more...

English Summary

Actor Kunju Muhammad passes away