ദുല്‍ഖർ സൽമാൻ അടുത്ത ബാഹുബലിയോ? തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം വരുന്നു! വാപ്പച്ചിയുടെ വിസ്മയം വേറെ..


ദുൽഖുർ- വെങ്കടേഷ് ജോഡിയുടെ തെലുങ്ക് ചിത്രം | filmibeat Malayalam

വാപ്പച്ചിയെ പോലെ ഉയരങ്ങള്‍ കീഴടക്കിയാണ് ദുല്‍ഖര്‍ സല്‍മാന്റെ യാത്ര. മലയാള സിനിമയുടെ കുഞ്ഞിക്കയാണെങ്കില്‍ തെലുങ്കിലും ബോളിവുഡിലും മികച്ചൊരു യുവതാരമാവാന്‍ ദുല്‍ഖറിന് കഴിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷമെത്തിയ രണ്ട് സിനിമകളിലും ദുല്‍ഖറിന്റെ പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു.

പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ

ഇനി മലയാളത്തിലും തമിഴിലും ഓരോ സിനിമ കൂടി ഈ വര്‍ഷം റിലീസിനെത്തിയാല്‍ യുവതാരങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ദുല്‍ഖറിന് കഴിയും. അതിലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത അടുത്തിടെ വന്നിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം തെലുങ്കില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണം! ലൊക്കേഷനില്‍ നിന്നും മരണം മാടി വിളിച്ചപ്പോള്‍ കുഞ്ഞിക്ക പോയി!

ദുല്‍ഖര്‍ മിന്നിക്കാനുള്ള തയ്യാറെടുപ്പാണ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ സിനിമ എത്തിയതിന് പിന്നാലെ താരപുത്രനെന്ന ലേബല്‍ ദുല്‍ഖര്‍ എടുത്ത് കളഞ്ഞിരുന്നു. 2012 ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ക്രൈം ഫിലിമായ സെക്കന്‍ഡ് ഷോ യിലൂടെ അരങ്ങേറ്റം നടത്തിയ ദുല്‍ഖര്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് അന്യഭാഷ ചിത്രങ്ങളിലേക്കും എത്തിയിരുന്നു. ഈ വര്‍ഷം ബോളിവുഡിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.

അന്യഭാഷകളില്‍ സജീവം

മലയാളത്തിന്റെ കുഞ്ഞിക്കയായി വിലസുന്നതിനിടെയാണ് അന്യഭാഷ ചിത്രങ്ങളിലേക്ക് കൂടി ദുല്‍ഖറെത്തുന്നത്. ബാലാജി മോഹന്റെ വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. നസ്രിയ നസീം ആയിരുന്നു നായിക. 2015 ല്‍ ദുല്‍ഖര്‍, നിത്യ മേനോന്‍ കൂട്ടുകെട്ടിലെത്തി ഓ കാതല്‍ കണ്‍മണിയായിരുന്നു സൂപ്പര്‍ ഹിറ്റായത്. ശേഷം തെലുങ്കിലേക്കും ബോളിവുഡിലേക്കും ദുല്‍ഖര്‍ ചുവട് മാറിയിരുന്നു.

മഹാനടിയുടെ വിജയം

തെലുങ്കില്‍ അരങ്ങേറ്റം നടത്തിയ മഹാനടി സൂപ്പര്‍ ഹിറ്റായിരുന്നു. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചിരുന്നത്. തിയറ്ററുകളില്‍ ഹിറ്റായതോടെ നൂറ് കോടി വരെ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ യുവതാരമെന്ന നേട്ടവും ദുല്‍ഖര്‍ സ്വന്തമാക്കിയതായി വാര്‍ത്ത വന്നിരുന്നു.

അടുത്ത ബ്രഹ്മാണ്ഡ സിനിമ

മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്കില്‍ താന്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ താരം വ്യക്തമാക്കിയില്ല.

ഇത്തവണ അതിശയിപ്പിക്കും..

ദുല്‍ഖറിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു ചിത്രമായിരിക്കും അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഒരു പിരീഡ് യുദ്ധ സിനിമയായിരിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ദുല്‍ഖറിനൊപ്പം തെലുങ്ക് താരം വെങ്കിടേഷായിരിക്കും ചിത്രത്തില്‍ മുഖ്യവേഷത്തിലഭിനയിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു..

പുതുമുഖ സംവിധായകനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ദുല്‍ഖറും വെങ്കിടേഷും ഇതിനകം രണ്ടിലധികം തവണ കൂടികാഴ്ച നടത്തിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.

ദുല്‍ഖറിന്റെ സിനിമകള്‍

മഹാനടിയായിരുന്നു ഈ വര്‍ഷം ആദ്യമെത്തിയ ദുല്‍ഖറിന്റെ സിനിമ. പിന്നാലെ ബോളിവുഡില്‍ നിന്നും കര്‍വാന്‍ റിലീസിനെത്തി. നിലവില്‍ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് സിനിമയുെട ചിത്രീകരണമാണ് നടക്കുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തും. വാന്‍ എന്ന ചിത്രമാണ് മറ്റൊരു തമിഴ് സിനിമ. ഒരു യമണ്ടന്‍ പ്രേമകഥ, സുകുമാര കുറുപ്പ് എന്നിങ്ങനെ മലയാളത്തില്‍ രണ്ട് സിനിമകളുണ്ട്. ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

Have a great day!
Read more...

English Summary

Dulquer Salmaan's next telugu movie coming soon