ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ സൂപ്പര്‍ നായികയായി! കണ്ണിറുക്കി സുന്ദരിക്ക് പിറന്നാളാശംസ


ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറുന്നവരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയുമായാണ് പലരും മുന്നേറുന്നത്. മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പിന്തുണയാണ് ഈ താരത്തിന് ലഭിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമൊക്കെ പുരോഗമിക്കുകയാണ്. ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ അഡാര്‍ ലവ് കഴിഞ്ഞിട്ട് മതി അടുത്ത സിനിമയെന്നായിരുന്നു താരത്തിന്റെ തീരുമാനം.

കാവ്യയോടൊപ്പം കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ദിലീപിന് നാദിര്‍ഷയുടെ സര്‍പ്രൈസ്! ഇത് കിടുക്കി! കാണൂ!

യാതൊരുവിധ സിനിമാ ബാക്കഗ്രൗണ്ടുമില്ലാതെയാണ് ഈ താരം സിനിമയിലേക്കെത്തിയത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ താരത്തിന്റെ കണ്ണിറുക്കലാണ് വൈറലായി മാറിയത്. യൂട്യബ് ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡിട്ട ഗാനം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഗാനത്തിനെതിരെയുള്ള പ്രതിഷേധവും വിമര്‍ശനവുമൊക്കെ അങ്ങ് ഹൈക്കോടതി വരെ എത്തിയിരുന്നു. എന്നാല്‍ ഇത്തരം കാര്യത്തിന് സമയം ചെലവഴിക്കാതെ വേറെ ജോലികള്‍ ചെയ്തൂടെയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ചിലര്‍ ഗാനത്തിനെതിരെ പരാതി നല്‍കിയത്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ പ്രിയപ്രകാശ് വാര്യറുടെ പിറന്നാളാണ് സെപ്റ്റംബര്‍ 12ന്.

പ്രിയയ്ക്ക് പിറന്നാള്‍

തൃശ്ശൂര്‍ സ്വദേശിയായ പ്രിയയ്ക്ക് സിനിമയോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. ഒമര്‍ ലുലവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാ് താരമെത്തിയത്. ഗാനരംഗത്തിനിടയിലെ താരത്തിന്‍രെ അഭിനയമികവ് ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ താരത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റുകയായിരുന്നു. ഇതുവരെ റിലീസ് ചെയ്തിട്ടില്ലെഹ്കിലും പ്രിയ നേരത്തെ തന്നെ താരമായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ഈ താരസുന്ദരിക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടി

മാണിക്യ മലരായ പൂവി എന്ന ഗാനം കണ്ടവരാരും റോഷനേയും പ്രിയയേയും മറന്നുകാണാനിടയില്ല. കണ്ണിറുക്കല്‍ അനുകരിക്കാത്തവരും കുറവാണ്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ ഈ ഗാനത്തെ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗാനം പുനരാവിഷ്‌ക്കരിച്ചപ്പോഴും അതേ സ്വീകാര്യത നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം പ്രിയയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാമിലെ താരം

സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം സിനിമയിലുമുണ്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളുമൊക്കെ പുറത്തുവരുന്നത് താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ വൈറലാവുന്നത്. ദുല്‍ഖര്‍ സല്‍മാനെയും മോഹന്‍ലാലിനെയും പിന്നിലാക്കിയാണ് പ്രിയ മുന്നേറിയത്. ഇന്‍സ്റ്റഗ്രാമിലെ താരമാണ് ഈ യുവസുന്ദരി.

മികച്ച അവസരങ്ങള്‍ തേടിയെത്തി

അഡാര്‍ ലവ് പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നുവെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. ബോളിവുഡിലെ അണിയറപ്രവര്‍ത്തകരടക്കം താരത്തിനായി കാത്തിരുന്നിരുന്നു. എന്നാല്‍ ഏറ്റെടുത്ത ചിത്രം പൂര്‍ത്തിയാക്കാതെ മറ്റൊന്നും കമ്മിറ്റ് ചെയ്യുന്നില്ലെന്ന നിലപാടിലായിരുന്നു താരം. മോഹന്‍ലാലുള്‍പ്പടെ നിരവധി താരങ്ങളോടൊപ്പം അഭിനയിക്കണമെന്നാഗ്രഹമുള്ളതായി താരം വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളും കുറവല്ല

ശക്തമായ പിന്തുണയും സ്വീകാര്യതയുമൊക്കെ ലഭിക്കുന്നതിനിടയില്‍ താരത്തെ തേടി വിവാദങ്ങളും വിമര്‍ശനവും എത്തിയിരുന്നു. അഭിനയത്തിലെ പിഴവ് കാരണമാണ് മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അവാര്‍ഡ് വേദിയിലേക്കെത്തിയ പ്രിയയോടൊപ്പം അസിസ്റ്റന്റിനെ കണ്ടപ്പോഴും വ്യാപക പരിഹാസം ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

പരസ്യത്തിലും അഭിനയിച്ചു

സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ താരം പരസ്യത്തില്‍ അഭിനയിച്ചിരുന്നു. മഞ്ചിന്റെ പരസ്യത്തിന് പിന്നാലെ മറ്റൊരു അവസരം താരത്തെ തേടിയെന്നും ഒരു കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. താരത്തിന്റെ സ്വീകാര്യതയാണ് അണിയറപ്രവര്‍ത്തകരെ ആകര്‍ഷിച്ചതെന്നും ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയേക്കാവുന്ന പരസ്യമാണ് ഇതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Have a great day!
Read more...

English Summary

Happy birthdy to Priya Prakash Varrier