ജിത്തു ജോസഫിന്റെ കാളിദാസ് ചിത്രം ഒരുങ്ങുന്നു! സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു! വീഡിയോ കാണാം!


പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിതത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ജിത്തു ജോസഫാണ് കാളിദാസിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം മിര്‍മ്മിക്കുന്നു.

ദിലീപിന്റെ സിനിമയ്ക്കു മുന്‍പ് മറ്റൊരു ചിത്രവുമായി നാദിര്‍ഷ! മേരാ നാം ഷാജി ഇത് മിന്നിക്കാനുളള വരവാണ്

അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത്. വിജയ് ബാബു,ഗണപതി, വികെ ബൈജു,വിഷ്ണു,ഭഗത് മാനുവല്‍,ഷെബിന്‍ ബിന്‍സല്‍, ശരത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ലളിതമായി നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ജിത്തു ജോസഫിന്റെ അമ്മ ശ്രീമതി ലീലാമ്മ ജോസഫാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനായിരുന്നു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ജയറാം,ആന്റണി പെരുമ്പാവൂര്‍,ഡോ ബിജു രമേശ്,കാളിദാസ് ജയറാം,ജിത്തു ജോസഫ്.ലിന്‍ഡ ജിത്തു ജോസഫ്  തുടങ്ങിയവര്‍ ചടങ്ങ് പൂര്‍ത്തീകരിച്ചു. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന സിനിമയുമായാണ് അദ്ദേഹം എത്തുന്നത്. ജിത്തു ജോസഫ് ചിത്രത്തിനു പുറമെ കൈനിറയെ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വൈറസ്.അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്,അല്‍ഫോണ്‍സ് പുത്രന്റെ സിനിമ തുടങ്ങിയവയും കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

തീവണ്ടിയെയും വിടാതെ വ്യാജന്മാര്‍! പ്രിന്റ് ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍! ടൊവിനോയുടെ പ്രതികരണമിങ്ങനെ

വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! സര്‍ക്കാര്‍ ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍?

Have a great day!
Read more...

English Summary

jeethu joseph-kalidasn movie shooting started