ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോസ് കൂട്ടുകെട്ടില്‍ കുമ്പളങ്ങി നൈറ്റ്‌സ്!


മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരെല്ലാം ഒന്നിക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്റെയും ആഷിക് അബുവിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്ന മധു സി നാരയണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോള്‍ ഇതും പരിഗണിക്കണം! ട്രോളന്മാരോട് ടൊവിനോ പറയുന്നു!!

നസ്രിയ നസീമും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്നീ ബാനറുകളിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തിലെത്തുമെങ്കിലും ഷെയിന്‍ നിഗമാണ് നായകനാവുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങള്‍. മാത്യു തോമസ് എന്ന പുതുമുഖ താരവും സിനിമയിലുണ്ട്.

ദുല്‍ഖർ സൽമാൻ അടുത്ത ബാഹുബലിയോ? തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം വരുന്നു! വാപ്പച്ചിയുടെ വിസ്മയം വേറെ..

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമായ റിപ്പോര്‍ട്ട് വരും. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ശ്യാം പുഷ്‌കരന്‍ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സിനും തിരക്കഥ ഒരുക്കുന്നത്.

Have a great day!
Read more...

English Summary

Kumbalangi Nights movie shoot started