ദിലീപ് അങ്ങനെ ചെയ്യുമോ? ആ സിനിമയില്‍ നിന്നും പിന്മ‍ാറിയോ? നാദിര്‍ഷയുടെ പ്രതികരണം ഇങ്ങനെ! കാണാം!


നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേശു ഈ വീടിന്റെ നാഥനിലൂടെ ദിലീപും നാദിര്‍ഷയും ഒരുമിച്ചെത്തുന്നുവെന്നറിയിച്ചത്. നാദിര്‍ഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നുവെന്നും അറിയിച്ചിരുന്നു. സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തൊണ്ണൂറുകാരനായാണ് ദിലീപ് എത്തുന്നതെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചുവെന്നും ദിലീപ് ഈ സിനിമയില്‍ നിന്നും പിന്‍മാറിയെന്നുമുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സിനിമ പാതിവഴിയിലുപേക്ഷിച്ചുവെന്ന് കേട്ടതോടെ ആരാധകരാണ് നിരാശയായത്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ചുള്ള പ്രതികരണവുമായി നാദിര്‍ഷയെത്തിയത്.

മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി

ദിലീപ് സിനിമയില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും അദ്ദേഹമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. അടുത്തിടെ കമ്മാരസംഭവത്തിലും ദിലീപ് ഇത്തരമൊരു ഗെറ്റപ്പില്‍ വന്നിരുന്നു. അതും കൂടി പരിഗണിച്ചതിന് ശേഷമാണ് നായക സ്ഥാനത്തുനിന്നും താരം മാറിയത്. തുടരെത്തുടരെ ഒരേ തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരിയാവില്ലെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തങ്ങള്‍ ഇരുവരും ചേര്‍ന്നാലോചിച്ചാണ് ഇത്തരമൊരു കാര്യം തീരുമാനിച്ചതെന്നും നാദിര്‍ഷ പറയുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെ തന്നെ റിയലിസ്റ്റിക്കായ തരത്തിലാണ് കഥ പറയുന്നത്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ അവതരിപ്പിക്കാനായി മറ്റൊരു താരമെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപും നാദിര്‍ഷയും ചേര്‍ന്ന് മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഒരുമിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ നീതി, ജോഷിയുടെ വാളയാര്‍ പരമശിവം തുടങ്ങിയ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

Have a great day!
Read more...

English Summary

Nadirsha's response about Dileep's reole Keshu ee veedinte nathan