പഴയകാല നടി സാധനയെ കാണാനില്ല! പ്രേം നസീറിന്റെ നായികയുടെ തിരോധാനത്തില്‍ ദൂരുഹതകള്‍...?


പ്രതാപ കാലത്ത് സിനിമയില്‍ തിളങ്ങി നിന്നെങ്കിലും പ്രായം കൂടി വരുന്നതിനനുസരിച്ച് ദുരിത ജീവിതം നയിക്കുന്ന പല താരങ്ങളുടെയും ജീവിതം കണ്ടിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് സാധന. 1968 ല്‍ സിനിമയിലെത്തി എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയങ്കരിയായിരുന്ന നടിയാണ് സാധാന.

മാസങ്ങളായി സാധനയെ കാണാനില്ലായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് അവരെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ദുരിതക്കയത്തില്‍ ജീവിക്കുന്ന പ്രിയനടിയുടെ ജീവിതം കണ്ട് മാസം തോറും ഒരു തുക അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധനയെ വീണ്ടും കാണനില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സാധന ജീവിച്ചിരിപ്പുണ്ടോ?

എഴുപതുകളിലെ മലയാള സിനിമയിലെ പരിചിത മുഖമായിരുന്ന നടി സാധനയെ മാസങ്ങളായി കാണാനില്ലെന്ന് അവരുടെ പഴയൊരു സഹപ്രവര്‍ത്തക ചെന്നൈയില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ ദുഃഖം തോന്നി. കൂടെ താമസിച്ചിരുന്ന പുരുഷന്‍ അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചെന്നാണ് അയല്‍ക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. സാധന ജീവിച്ചിരിപ്പുണ്ടെന്ന് അവരാരും വിശ്വസിക്കുന്നില്ല..'' അവര്‍ പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മനസ്സ് പ്രാര്‍ത്ഥിക്കുന്നു...

തുക ഏറ്റുവാങ്ങാനും ആളില്ല

കടുത്ത ദാരിദ്ര്യവും രോഗപീഡകളും ഓര്‍മ്മത്തെറ്റുകളുമായി ചെന്നൈയുടെ ഏതോ ചേരിപ്രദേശത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുകയായിരുന്ന സാധനയെ കുറിച്ച് ഒന്നര വര്‍ഷം മുന്‍പ് എഴുതിയിരുന്നു. അത് വായിച്ച് അവര്‍ക്ക് മാസം തോറും ഒരു തുക അയച്ചുകൊടുക്കാന്‍ സന്മനസ്സു കാട്ടിയ സുഹൃത്തുക്കളുണ്ട്. രണ്ടു മാസമായി ആ തുക ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലത്രേ.

ദുരിത ജീവിതം..

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനരംഗത്ത് പ്രേംനസീറിനൊപ്പം പ്രത്യക്ഷപ്പെട്ട സാധനയെ എങ്ങനെ മറക്കാന്‍.... സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ജീവിതങ്ങള്‍ എത്ര ദുരൂഹം, ദുരിതപൂര്‍ണ്ണം.. എന്നുമാണ് രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സാധന എവിടെ പോയി

തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കിടെയായിരുന്നു സഹപ്രവര്‍ത്തകയായിരുന്ന ഉഷ റാണി സാധനയെ കണ്ടെത്തുന്നതിന് മുന്നിട്ട് ഇറങ്ങിയത്. എന്നാല്‍ നടി ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല..

സാധനയെ മറന്നോ?

1968 ല്‍ ഡൈഞ്ചര്‍ ബിസ്‌കറ്റ് എന്ന സിനിമയിലൂടെയായിരുന്നു സാധന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം തമിഴിലും മലയാളത്തിലുമായി എണ്‍പത്തി ഒന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ 1984 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച നടിയെ പിന്നെ ആരും കണ്ടില്ലായിരുന്നു.

പ്രമുഖ താരങ്ങള്‍ക്കൊപ്പം

എഴുപതുകളില്‍ നടിമാരുടെ നേതൃനിരയിലേക്കെത്തിയ സാധന പ്രേം നസീര്‍, സത്യന്‍, തുടങ്ങി അക്കാലത്തെ പ്രമുഖ താരങ്ങളുടെ എല്ലാം കൂടെ അഭിനയിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ഇത്രമാത്രം എന്ന സിനിമയിലായിരുന്നു സാധന അവസാനമായി അഭിനയിച്ചത്.

Have a great day!
Read more...

English Summary

Old actress Sadhana is missing