വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ മറ്റൊരു ഹിറ്റ് ഗാനം കൂടി! കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് പുറത്ത്!!


മെഗാസ്റ്റാര് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളില്‍ ഒരാളായ
സേതുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികമാരായി എത്തുന്നത്.

ജിത്തു ജോസഫിന്റെ കാളിദാസ് ചിത്രം ഒരുങ്ങുന്നു! സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു! വീഡിയോ കാണാം!

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ വികസിക്കുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാലിനാണ് മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിനു വേണ്ടി വിനീത് ശ്രീനിവാസന്‍ പാടിയ മനോഹരമായൊരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഒരുക്കിയ ചിത്രത്തിലെ മറ്റു പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്‌നെയാണ് കുട്ടനാടന്‍ ബ്ലോഗിന്റെ പുതിയ ഗാനരംഗത്തില്‍ കാണിക്കുന്നത്.

ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. സിദ്ധിഖ്,സഞ്ജു ശിവറാം,നെടുമുടി വേണു,ജേക്കബ് ഗ്രിഗറി,തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനന്ത വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രദീപ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ബിജിബാല്‍ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നു.

ദിലീപിന്റെ സിനിമയ്ക്കു മുന്‍പ് മറ്റൊരു ചിത്രവുമായി നാദിര്‍ഷ! മേരാ നാം ഷാജി ഇത് മിന്നിക്കാനുളള വരവാണ്

വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! സര്‍ക്കാര്‍ ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍?

Have a great day!
Read more...

English Summary

oru kuttanadan blog movie new song released