പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ


ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ ! | filmibeat Malayalam

കഴിഞ്ഞ വര്‍ഷം ടൊവിനോയുടെ മായാനദി തിയറ്ററുകളിലേക്ക് എത്തിയത് വലിയ പ്രമോഷനൊന്നും ഇല്ലാതെയായിരുന്നു. ആദ്യദിനം കാര്യമായി വിജയിച്ചിരുന്നെങ്കിലും സിനിമ കണ്ടവരില്‍ നിന്നുള്ള നല്ല പ്രതികരണമായിരുന്നു മായാനദിയെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയ തീവണ്ടിയുടെ കാര്യം മറിച്ചായിരുന്നു.

സാബുവാണ് യഥാര്‍ത്ഥ വില്ലന്‍! വഴക്ക് തുടങ്ങി തമ്മില്‍ തല്ലിച്ചും ക്യാപ്റ്റനെ കൊന്ന് കൊലവിളിക്കും!!

മാസങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വിട്ട പാട്ട് ഹിറ്റായതോടെയാണ് തീവണ്ടി കാണാന്‍ പ്രേക്ഷകര്‍ കാത്തിരുന്നത്. ഒടുവില്‍ സെപ്റ്റംബര്‍ ഏഴിന് റിലീസിനെത്തിയ സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും വലിയ ചലനമുണ്ടാക്കിയിരിക്കുകയാണ്. അതിനിടെ ചില റെക്കോര്‍ഡുകള്‍ മറികടന്നാണ് സിനിമയുടെ യാത്ര.

ബിഗ് ബോസിലെ ഒരു പ്രണയം ആത്മഹത്യ ശ്രമം വരെ എത്തിയിരുന്നു! പേളി-ശ്രീനി പ്രണയം എവിടെ എത്തും..?

തീവണ്ടി
തീവണ്ടി
തീവണ്ടി

'ജീവാംശമായി താനെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു തീവണ്ടിയെ ശ്രദ്ധേയമാക്കിയത്. പുകവലിയെ പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണെന്നതും ടൊവിനോ തോമസ് നായകനാവുന്ന സിനിമയാണെന്നുള്ളതും യുവാക്കള്‍ക്കിടയില്‍ തീവണ്ടിയെ പ്രശ്‌സതമാക്കിയിരുന്നു. റിലീസിനെത്തിയതിന് ശേഷമുള്ള നല്ല പ്രതികരണം അതിന്റെ ഭാഗമായിരുന്നു. ഫെല്ലിനി ടിപി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് സിനിമയായിരുന്നു നിര്‍മ്മിച്ചത്. പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, രാജേഷ് ശര്‍മ്മ, സുരഭി ലക്ഷ്മി തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.

ഹിറ്റിലേക്കുള്ള യാത്ര
ഹിറ്റിലേക്കുള്ള യാത്ര
ഹിറ്റിലേക്കുള്ള യാത്ര

പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നതിനാല്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് തീവണ്ടി കാണാന്‍ ഓരോരുത്തരുമെത്തിയത്. തീവണ്ടിയുടെ ആദ്യ പ്രദര്‍ശനം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വേണമെന്ന് വാശി പിടിക്കാതെ നല്ല സിനിമകളെ സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍. ബിഗ് ബജറ്റില്ലെങ്കിലും തീവണ്ടി ഫീല്‍ഗുഡ് മൂവിയാണെന്നതാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം. റിലീസ് ദിവസം മുതലിങ്ങോട്ട് തീവണ്ടിയ്ക്ക് ടിക്കറ്റ് കിട്ടാതെയുള്ള അവസ്ഥയാണിപ്പോള്‍. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി തീവണ്ടി എത്തിയിരിക്കുകയാണ്.

കേരള ബോക്‌സോഫീസില്‍ തരംഗം

കേരള ബോക്‌സോഫീസില്‍ തരംഗം

കേരളത്തിലുണ്ടായ പ്രളയം സിനിമാമേഖലയെയും തളര്‍ത്തിയിരുന്നു. ഇതോടെ റിലീസുകള്‍ മാറ്റി വെച്ചിരുന്നു. നവകേരളത്തിലേക്ക് ആദ്യമെത്തിയ സിനിമകളിലൊന്നായിരുന്നു തീവണ്ടി. കേരള ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി തീവണ്ടി മറ്റൊരു റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം തീവണ്ടി കേരളത്തില്‍ നിന്നും മാത്രം 6.77 കോടി നേടിയെന്നാണ് പറയുന്നത്. റിലീസിനെത്തിയതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസം കൊണ്ടാണ് ഈ നേട്ടം.

മള്‍ട്ടിപ്ലെക്‌സിലും മിന്നിക്കുന്നു
മള്‍ട്ടിപ്ലെക്‌സിലും മിന്നിക്കുന്നു
മള്‍ട്ടിപ്ലെക്‌സിലും മിന്നിക്കുന്നു

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ തീവണ്ടി ട്രെന്‍ഡിംഗാണ്. റിലീസ് ദിവസം 20 പ്രദര്‍ശനങ്ങളില്‍ നിന്നും 5.64 ലക്ഷം നേടാനെ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ തൊട്ടടുത്ത ദിവസം പ്രദര്‍ശനങ്ങളുടെ എണ്ണം കൂടുകയും കളക്ഷന്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. രണ്ടാം ദിവസം 7.84 ലക്ഷം നേടിയ ചിത്രം 8.55 ലക്ഷമായിരുന്നു മൂന്നാം ദിവസം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 22.01 ലക്ഷത്തിലെത്തിയിരുന്നു.

ഉയരങ്ങളിലേക്ക്..
ഉയരങ്ങളിലേക്ക്..
ഉയരങ്ങളിലേക്ക്..

നാലം ദിവസമായപ്പോള്‍ മള്‍ട്ടിപ്ലെക്‌സിലെ പ്രദര്‍ശനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. 15 ഷോ യില്‍ നിന്നും 4.88 ലക്ഷമായിരുന്നു നേടിയത്. എന്നാല്‍ വര്‍ക്കിംഗ് ഡേ ആയിരുന്നിട്ടും അഞ്ചാം ദിവസം 7.30 ലക്ഷം നേടി മിന്നുന്ന പ്രകടനമായിരുന്നു തീവണ്ടി കാഴ്ച വെച്ചത്. ഇതോടെ അഞ്ച് ദിവസം കൊണ്ട് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 34.21 ലക്ഷത്തിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതിലും മികച്ച പ്രകടനമായിരിക്കും തീവണ്ടിയ്ക്കുണ്ടാവുക.

Have a great day!
Read more...

English Summary

Theevandi Is Racing Ahead Towards A Big Success & The Recent Reports Are A Proof Of That!