പുത്തനച്ചി പുരപ്പുറവും തൂക്കും ചൊറിയാന്‍ വന്നവര്‍ക്ക് മാസ് മറുപടിയുമായി ടൊവിനോ തോമസ്!


കേരളത്തിലെ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച താരമായിരുന്നു ടൊവിനോ തോമസ്. ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് നിരവധിയാളുകള്‍ എത്തിയിരുന്നു. പ്രളയത്തിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ ടൊവിനോ ചിത്രമാണ് തീവണ്ടി. ചിത്രം തിയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. നല്ല അഭിപ്രായങ്ങള്‍ നേടിയതോടെ ടൊവിനോ തോമസിനും ആരാധകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോള്‍ ഇതും പരിഗണിക്കണം! ട്രോളന്മാരോട് ടൊവിനോ പറയുന്നു!!

ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെ പങ്കുവെക്കാറുണ്ട്. റിലീസിനെത്തിയതിന് പിന്നാലെ സിനിമകള്‍ ടോറന്റ് സൈറ്റുകള്‍ എത്തിക്കുന്നതിനെ കുറിച്ചും പൈറസിയ്‌ക്കെതിരെ ടൊവിനോ ഫേസ്ബുക്കില്‍ പോസ്്റ്റിട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. അവര്‍ക്കെല്ലാം ടൊവിനോ തന്നെ മറുപടി കൊടുത്തിട്ടുണ്ട്.

ഒരാളുടെ കമന്റിങ്ങനെ..

'ടൊവിനോ മലയാളത്തില്‍ ഒരു ചൊല്ല് ഉണ്ട് ' പുത്തനച്ചി പുരപ്പുറവും തൂക്കും' എന്ന്. സിനിമ ലോകത്ത് വന്നിട്ട് അത്രയല്ലെ ആയിട്ടുള്ളൂ ആദ്യം നീ ഒന്ന് നിലയുറപ്പിക്ക് .എന്നിട്ടാവാം സാമൂഹിക ശുദ്ധീകരണം. നീ അഭിനയിച്ചാല്‍ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇതിനുള്ള മറുപടിയായി ടൊവിനോ പറയുന്നതിങ്ങനെയാണ്.. 'ഞാന്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. നീ അല്ല! അതെന്നും അങ്ങനെ തന്നെ ആയിരിക്കും. ഞാന്‍ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ

മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ലെന്നും തുടങ്ങി ടൊവിനോയുടെ പോസ്റ്റിന് താഴെ ഒരുപാട് കമന്റുകളാണ് വരുന്നത്. അതില്‍ ഒരുവിധം കമന്റുകള്‍ക്കെല്ലാം ടൊവിനോ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.

Have a great day!
Read more...

English Summary

Tovino Thomas's mass replay to fans about Piracy