ഒരു മിസ് കോള്‍ മതി, 2.0 ത്രിഡി ടീസര്‍ തിയറ്ററില്‍ കാണാം, ഫ്രീയായി!


ശങ്കര്‍-രജനി കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ആദ്യ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. 2ഡിയിലും ത്രിഡിയിലുമാണ് ടീസര്‍ തിയറ്ററിലെത്തുന്നത്. തിരഞ്ഞെടുത്ത തിയറ്ററുകളിലാണ് ടീസറിന്റെ ത്രിഡി പതിപ്പെത്തുന്നത്. അതില്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക പണം മുടക്കാതെ 2.0 ത്രിഡി ആസ്വദിക്കാം. സത്യം, പിവിആര്‍ തിയറ്ററുകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സത്യം, പിവിആര്‍ തിയറ്ററുകള്‍ സൗജന്യമായി ടീസര്‍ കാണുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ഒരു നമ്പറും സംവിധായകന്‍ ശങ്കര്‍ ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. +91 9099949466 എന്ന നമ്പറിലേക്ക് ഒരു മിസ് കോള്‍ ചെയ്താല്‍ മാത്രം മതി. അടുത്തുള്ള സത്യം, പിവിആര്‍ തിയറ്ററുകളില്‍ ത്രീഡി ടീസര്‍ ആസ്വദിക്കാം. പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ്. 75 മില്യന്‍ യുഎസ് ഡോളറാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്‌സിനായി മുടക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവും 2.0 ആണ്.

ടീസറിന് മുന്നോടിയായി പുറത്ത് വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍. എമി ജാക്‌സനാണ് ചിത്രത്തിലെ നായിക.

Have a great day!
Read more...

English Summary

3D teaser 2.0 can screened for free in selected theaters