ശിഷ്യന്റെ ചിത്രത്തിലൂടെ നടനായി ക്യാമറയ്ക്ക് മുന്നിലേക്ക് എആര്‍ മുരുകദോസ്!


തലപതി വിജയ് നായകനായി എത്തുന്ന സര്‍ക്കാറിന്റെ സംവിധായകന്‍ എആര്‍ മുരുകദോസ് നടനായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. മുരുകദോസിന്റെ ശിഷ്യന്മാരില്‍ ഒരുവനായ ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. തന്റെ സംവിധായകനെ സംവിധാനം ലഭിച്ച സന്തോഷം ആനന്ദ് ശങ്കര്‍ ട്വീറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയില്‍ തരംഗമായി മാറിയ വിജയ് ദേവര്‍കൊണ്ടയുടെ ആദ്യ തമിഴ് ചിത്രമായ നോട്ടയിലാണ് എആര്‍ മുരുകദോസ് അതിഥി വേഷത്തിലെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനും മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. അരിമനമ്പി, ഇരുമുഖന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോട്ട.

ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോള്‍ ഇതും പരിഗണിക്കണം! ട്രോളന്മാരോട് ടൊവിനോ പറയുന്നു!!

തെലുങ്കിലും തമിഴിലുമായി ഇറങ്ങിയ മഹേഷ് ബാബു ചിത്രം സ്‌പൈഡര്‍ ആയിരുന്നു എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന സര്‍ക്കാര്‍ ദീപാവലി റിലീസായി തിയറ്ററിലെത്തും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ നാലിന് നോട്ട തിയറ്ററിലെത്തും.

Have a great day!
Read more...

English Summary

AR Murugadoss turned actor in NOTA