സൂര്യ ചിത്രത്തിന്റെ ചെന്നൈ ലൊക്കേഷനിലേക്ക് മോഹന്‍ലാലിന്റെ മാസ്സ് എന്‍ട്രി! വീഡിയോ വൈറലാവുന്നു!


മോഹന്‍ലാലും മമ്മൂട്ടിയും സൂര്യയും ഒരുമിച്ച് വേദിയിലേക്കെത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു. ഭാഷാഭേദമന്യേയുള്ള പിന്തുണയാണ് മലയാളക്കര സൂര്യയ്ക്ക് നല്‍കിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹാഹസ്തവുമായി ആദ്യമെത്തിയതും സൂര്യയായിരുന്നു. കാര്‍ത്തി നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. തമിഴകത്തിന്റെ സ്വന്തം താരപുത്രനാണെങ്കിലും മലയാളികളുടെ കൂടി താരമാണ് സൂര്യ. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

കാവ്യയോടൊപ്പം കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ദിലീപിന് നാദിര്‍ഷയുടെ സര്‍പ്രൈസ്! ഇത് കിടുക്കി! കാണൂ!

ചെന്നൈയില്‍ വെച്ചാണ് രണ്ടാമത്തെ ഷെഡ്യൂളിന് തുടക്കമായത്. സൂര്യയ്ക്ക് പിന്നാലെ സെറ്റിലേക്കെത്തിയ മോഹന്‍ലാലിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നൂറുകോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായാണ് സൂര്യ എത്തുന്നത്. പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആര്‍മി ഏജന്റായാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള രസകരമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. സൂര്യയുടെ 47ാമത്തെ ചിത്രമാണിത്. മോഹന്‍ലാലിന്റെ 337മാത്തെ സിനിമ, അല്ലു സിരിഷിന്റെ ഏഴാമത്തെ സിനിമ, എല്ലാം ഏഴിലാണ്. ആരാധകരാണ് നമ്പരിലുള്ള സമാനതകള്‍ കണ്ടെത്തിയത്. സയേഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൊക്കേഷനിലെത്തിയ മോഹന്‍ലാലിന് ലഭിച്ച സ്വീകരണം, വീഡിയോ കാണാം.

Read More About: mohanlal surya kv anand video
Have a great day!
Read more...

English Summary

Mohanlal joins the second schedule of Suriya'S film.