അമ്മയുടെ അവസ്ഥയെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ദീപ്തി സീതത്തോട്. പുതിയ വ്‌ളോഗിലൂടെയായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്. എങ്ങനെയുണ്ടെന്ന് ചോദിച്ച് മെസേജുകളൊക്കെ വരുന്നുണ്ട്. സത്യം സിനിമയില്‍ ഒരു പോലീസുകാരനില്ലേ, അതുപോലെയാണ് ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ. എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിഞ്ഞൂട. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് വയ്യ എന്ന് പറയുമ്പോള്‍, എങ്ങനെ പറഞ്ഞ് മനസിലാക്കണമെന്നറിയത്തില്ല. ചുമ, പനി, ശ്വാസംമുട്ടല്‍ ഇതൊക്കെയായിരുന്നു ലക്ഷണങ്ങള്‍. ആദ്യമൊക്കെ ഞാന്‍ മരുന്ന് എടുത്ത് കൊടുക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അമ്മ കുറച്ച് ബെറ്ററായിരുന്നു. എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ അമ്മ വേണം. പുറത്തെ ഭാരിച്ച പണികളെല്ലാം ഞാന്‍ ചെയ്യും. എനിക്ക് ഭക്ഷണമുണ്ടാക്കാനും, എന്റെ തുണി കഴുകാനുമെല്ലാം അമ്മ വേണം. ഇവിടെ അമ്മ ചെയ്ത് തരും.

Advertisement

കുഞ്ഞാവയുടെ വീട്ടില്‍ പോവുമ്പോള്‍ നിര്‍മ്മലാമ്മ ചെയ്ത് തരും. അത് എന്റെ വലിയൊരു ഭാഗ്യമാണ്. ഞാന്‍ ഉറങ്ങുകയാണെങ്കില്‍ പിള്ളേര്‍ മുറ്റത്ത് കളിക്കുകയാണെങ്കില്‍, ബഹളമുണ്ടാക്കല്ലേ, കൊച്ച് ഉറങ്ങുകയാണെന്ന് അമ്മ പറയും. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ എനിക്ക് അങ്ങനെയാണ്. അമ്മയ്ക്ക് വയ്യാത്തപ്പോള്‍ എല്ലാം ഞാനാണ് ചെയ്യുന്നത്. കുഞ്ഞാവയുടെ പിറന്നാള്‍ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ആശുപത്രിയിലേക്ക് പോയിരുന്നു. ഞാന്‍ എടുത്ത് കൊടുക്കാതെയിരുന്നപ്പോള്‍ അമ്മ മരുന്ന് കഴിച്ചിരുന്നില്ല. വീട്ടിലേക്ക് വന്നപ്പോള്‍ അമ്മയ്ക്ക് കഞ്ഞി കോരിക്കൊടുക്കുകയായിരുന്നു. നിന്റെ കഞ്ഞി എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഒരൊറ്റ തുപ്പായിരുന്നു. ഇതുവരെ ആരോടും അമ്മ അങ്ങനെയൊന്നും പെരുമാറിയിട്ടില്ല. എനിക്കാണേല്‍ ആകെ സങ്കടമായി.

Advertisement

Photo Credit:

രാത്രിയിലൊന്നും അമ്മയ്ക്ക് ഉറക്കമില്ല. ഉറക്കമില്ലാത്തപ്പോള്‍ പരസ്പരബന്ധമില്ലാതെ കാര്യങ്ങള്‍ പറയുന്നു. ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടറോട് എന്നെ മക്കള്‍ നോക്കുന്നില്ല. വല്ല വൃദ്ധസദനത്തിലും ആക്കണം എന്നൊക്കെ പറഞ്ഞു. ഡോക്ടര്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ എങ്ങനെയാണ് അമ്മയെ കെയര്‍ ചെയ്യുന്നതെന്ന്. അമ്മയുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മുവാണ് സോഡിയം കുറഞ്ഞാല്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് പറഞ്ഞിരുന്നു. സോഡിയത്തിന്റെ കാര്യം ചെക്ക് ചെയ്തപ്പോള്‍ ഭയങ്കര കുറവായിരുന്നു. അമ്മ ഒരു ഹാലൂസിനേഷന്‍ സ്‌റ്റേജിലാണ്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ നേരം വെളുക്കുന്നത് വരെ വര്‍ത്തമാനം പറയും. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. പ്രായമായവര്‍ വീട്ടിലുണ്ടെങ്കില്‍, അവരുടെ പെരുമാറ്റത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ സോഡിയം ഒന്ന് ചെക്ക് ചെയ്യിപ്പിക്കുക. അമ്മ ആരാണെന്നോ, ഞങ്ങള്‍ ആരാണെന്നോ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Advertisement

ഇപ്പോള്‍ അമ്മയ്ക്ക് കുറഞ്ഞ് വരുന്നുണ്ട്. വീഡിയോകളൊക്കെ കാണുകയും, കമന്റൊക്കെ വായിക്കുകയും ചെയ്തിരുന്ന ആളാണ്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും അമ്മയ്ക്കറിയില്ല. മരുന്ന് കഴിച്ചാല്‍ കുറയുമെന്നാണ് പറയുന്നത്. ഇതുവരെ കണ്ടിരുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നൊരു കണ്ടീഷനില്ല അമ്മ. രാത്രിയില്‍ ഉറക്കമില്ല, പകലും ഉറങ്ങാന്‍ പറ്റില്ല. ഞാനും വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അമ്മ മുട്ടയോ, പാലോ, മീനോ ഒന്നും കഴിച്ച് ഞാന്‍ കണ്ടിട്ടില്ല. എങ്കില്‍ പോലും അമ്മയ്ക്ക് പ്രഷറും, ഷുഗറും, കൊളസ്‌ട്രോളുമൊക്കെയുണ്ട്. ചൂടുവെള്ളത്തിലേ കുളിക്കത്തുള്ളൂ.

നമ്മുടെ തോട്ടിലെയോ, കിണറ്റിലെയോ വെള്ളത്തിലേ കുളിക്കത്തുള്ളൂ. എന്നെ പറയുന്ന ചീത്തയ്ക്ക് കൈയ്യും കണക്കുമില്ല. കുറേ ഞാനും തിരിച്ച് പറഞ്ഞു. പക്ഷേ, ഇപ്പോള്‍ കുറ്റബോധമുണ്ട്. സോഡിയത്തെക്കുറിച്ച് പിള്ളേരെയൊക്കെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തില്‍ അത് ഇത്രയും പ്രാധാന്യമുള്ള കാര്യമാണെന്ന് അറിയില്ല. നമ്മളോട് ദേഷ്യവും, മൂശേട്ട സ്വഭാവവുമൊക്കെ കാണിക്കും. പെട്ടെന്ന് തള്ളിക്കളയുന്നതിനും അപ്പുറത്തേക്ക്, അവര്‍ക്കോ, നമുക്കോ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. ആശുപത്രിയിലെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. അത് കണ്ടന്റാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ദീപ്തി പറഞ്ഞത്.