കഴിഞ്ഞ ദിവസമായിരുന്നു റോബിന് രാധാകൃഷ്ണന്റെ അമ്മയുടെ വിയോഗം. സോഷ്യല്‍മീഡിയയിലൂടെയായി ബീന രാധാകൃഷ്ണന് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് റോബിന്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബീന മരിച്ചത്. അമ്മ പോയി എന്ന കുറിപ്പ് റോബിന് പങ്കുവെച്ചപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു.
എപ്പോഴും ആക്ടീവായിരുന്ന ആളല്ലേ, അമ്മയ്ക്കെന്താണ് പറ്റിയതെന്നായിരുന്നു ചോദ്യങ്ങള്‍. പിന്നീടാണ് അമ്മയുടെ അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ വിശദീകരിച്ചത്. മാര്‍ച്ചിലായിരുന്നു അമ്മയ്ക്ക് എന്‍ഡോമെട്രിയല്‍ കാര്‍സിനോവ (ഗര്‍ഭപാത്രത്തിലെ അര്‍ബുദം) സ്ഥിരീകരിച്ചത്. അന്നുമുതലങ്ങോട്ട് പ്രാര്‍ത്ഥനയും, ചികിത്സകളുമൊക്കെയായിരുന്നു. പ്രതിസന്ധി ഘട്ടമായിരുന്നിട്ടും ശക്തയായി നില്‍ക്കുകയായിരുന്നു അമ്മ.
ആത്മവിശ്വാസത്തോടെയായിരുന്നു അമ്മ ഓരോനിമിഷവും മുന്നേറിയത്. ചുറ്റുമുള്ളവര്‍ക്കെല്ലാം പ്രചോദനമായിരുന്നു. ഭയം തോന്നാതെയിരുന്നതല്ല, ഭയമുണ്ടായിട്ടും മുന്നോട്ട് പോവാന്‍ തീരുമാനമെടുക്കുന്നതാണ് യഥാര്‍ത്ഥ ധൈര്യമെന്നാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. അര്‍ബുദം അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ ശക്തിയേയോ, സ്നേഹത്തെയോ, അമ്മ അവശേഷിച്ച് പോയ ഓര്‍മ്മകളെയോ കീഴടക്കാന്‍ അതിനായില്ല എന്നുമായിരുന്നു റോബിന് കുറിച്ചത്. ആരതി പൊടിയടക്കം നിരവധി പേരായിരുന്നു റോബിനെ ആശ്വസിപ്പിച്ചത്. അമ്മയും മകനും എന്നതിലുപരി കൂട്ടുകാരെപ്പോലെയായിരുന്നു അവര്‍. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കും. മകന്റെ നേട്ടങ്ങളിലെല്ലാം അങ്ങേയറ്റം സന്തോഷിച്ചിരുന്നു അമ്മ.
അമ്മ പോയെന്ന് വിശ്വസിക്കാനോ, ആ സത്യം ഉള്‍ക്കൊള്ളാനോ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് റോബിന് പറയുന്നു. അമ്മയുടെ ചിത്രങ്ങളും, വീഡിയോകളുമൊക്കെയായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ളൊരു ഫോട്ടോയായിരുന്നു ആദ്യം പങ്കുവെച്ചത്. മിസ് യൂ അമ്മ എന്നായിരുന്നു ക്യാപ്ഷന്‍. ആരതി പൊടിയായിരുന്നു ആദ്യം കമന്റ് ചെയ്തത്. എപ്പോഴും ഒന്നിച്ചുണ്ടാവണം, റോബിനെ ആശ്വസിപ്പിക്കണം എന്നായിരുന്നു ആളുകള്‍ ആരതിയോട് പറഞ്ഞത്. അമ്മയുടെ സ്നേഹവും, പ്രാര്‍ത്ഥനയും എന്നും മോനോടൊപ്പമുണ്ടാവും എന്നുള്ള കമന്റുകളുമുണ്ടായിരുന്നു.
ബിഗ് ബോസിലായിരുന്നപ്പോള്‍ തന്റെ ചെടിക്ക് അമ്മ എന്നായിരുന്നു റോബിന് പേര് നല്‍കിയത്. ചെടിക്ക് ഒരു ഓമനപ്പേര് നല്‍കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. തങ്കമനസ് എന്ന പാട്ടിലെ വരികളും റോബിന് ആവര്‍ത്തിച്ചിരുന്നു. അമ്മ എന്നായിരുന്നു വീഡിയോയുടെ താഴെ ആരതി കുറിച്ചത്. ഇനി അമ്മയുടെ സ്നേഹവും, കരുതലും കൂടി കൊടുക്കണം, പാവമാണ് റോബിന് ചേട്ടന് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മറ്റൊരു ലോകത്ത് വെച്ച് നമുക്ക് കണ്ടുമുട്ടാം എന്നായിരുന്നു ആരതി നേരത്തെ കുറിച്ചത്.
More Articles
- മറ്റൊരു ലോകത്ത് ഒന്നിക്കാം അമ്മേ എന്ന് ആരതി! അമ്മയില്ലാത്ത വീട്ടിൽ നെഞ്ച് തകർന്ന് റോബിനും! അയൽവാസി പറഞ്ഞത്
- മാർച്ചിൽ ഗർഭാശയ കാൻസർ സ്ഥിരീകരിച്ചു, അവസാന ശ്വാസംവരെ അമ്മ ധീരമായി പൊരുതി; റോബിൻ പറയുന്നു!
- അമ്മ പോയി...; അമ്മയുടെ വേർപാടിന്റെ വാർത്ത പങ്കിട്ട് ഡോ.റോബിൻ, ചെറുപ്പമായിരുന്നല്ലോ പെട്ടന്ന് എന്ത് സംഭവിച്ചു?
- അമ്മയ്ക്ക് എന്ത് സംഭവിച്ചു?; നിറകണ്ണുകളോടെ റോബിൻ, ആശ്വസിപ്പിച്ച് ആരതി പൊടി, ബിഗ് ബോസ് താരത്തിന്റെ പോസ്റ്റ്!
- 20 കോടി അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു, റോബിന്റെ കയ്യിൽ ഒന്നുമില്ലെന്നറിഞ്ഞത് പിന്നീട്; തട്ടിപ്പാണ്: ശാലു പേയാട്
- എന്തുകൊണ്ട് ഡോക്ടറായി ജോലി ചെയ്യുന്നില്ല, ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയാണെങ്കിൽ നിൽക്കില്ല: റോബിൻ