അമ്പത് വയസ് കഴിഞ്ഞാൽ ശരീരത്തിൽ സ്വാഭാവികമായ പല മാറ്റങ്ങളും സംഭവിക്കും. ഈ ഘട്ടത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, അസ്ഥിക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. പലരും അമ്പത് കഴിഞ്ഞാൽ ആരോ​ഗ്യം ശ്രദ്ധിക്കാൻ സമയം കണ്ടെത്താറില്ല. സെലിബ്രിറ്റികളിൽ പലരും ഇക്കൂട്ടത്തിൽ പെടും. എന്നാൽ നടി മേനക അങ്ങനൊരാളല്ല.

Advertisement
Advertisement

അമ്പത് പിന്നിട്ടശേഷം സ്വന്തം ആരോ​ഗ്യ സംരക്ഷണത്തിനും ചിട്ടയായ ജീവിത രീതിക്കുമാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. അത് അവരുടെ യുവത്വം നിറഞ്ഞ രൂപത്തിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രായം അറുപത്തിരണ്ടിൽ എത്തിയെങ്കിലും ചെറുപ്പവും ആരോ​​ഗ്യവും സൂക്ഷിക്കാൻ നടിക്ക് കഴിയുന്നുണ്ട്.

തന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ആനീസ് കിച്ചണിൽ എത്തിയപ്പോൾ മേനക പങ്കുവെച്ചിരുന്നു. പുലർച്ചെ ഉണരുന്ന പ്രകൃതമാണ് തന്റേതെന്ന് താരം പറയുന്നു. യൗവ്വനത്തോടെ ഇരിക്കുന്നത് ഞാൻ ഹാപ്പിയായതുകൊണ്ടാണ്. ഡയറ്റ് ഫോളോ ചെയ്യുന്നുണ്ട്. വെജിറ്റേറിയനാണ്. നേരത്തെ ഭക്ഷണം കഴിക്കും. പ്രഭാത ഭക്ഷണം ഏഴരയാകുമ്പോൾ കഴിക്കും. പുലർച്ചെ നാലര മണിക്ക് എഴുന്നേൽക്കും. ശേഷം കുറച്ച് സമയം പ്രാർത്ഥിക്കും.

Advertisement

അതിനുശേഷം യോ​ഗ ചെയ്യും. ഏഴരയ്ക്കും എട്ടിനും ഇടയിൽ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കും. എന്റെ വീട്ടിൽ ആദ്യം ഉച്ചഭക്ഷണം കഴിക്കുന്നയാൾ ഞാനാണ്. പിന്നീടാണ് മറ്റുള്ളവർ കഴിക്കുന്നത്. എന്റെ അമ്മയുടെ ലഞ്ച് ടൈം രണ്ടരയാണ്. സുരേഷേട്ടൻ ഊണ് കഴിക്കുമ്പോൾ മൂന്ന് മണിയാകും. എല്ലാവരും ലേറ്റാണ്. പക്ഷെ ഞാൻ പന്ത്രണ്ടരയ്ക്കുള്ളിൽ കഴിച്ചിരിക്കും.

കുറച്ച് ആഹാരം മാത്രമെ കഴിക്കാറുള്ളു. അരി പലഹാരം കഴിക്കാറില്ല. ക്വിനോവ, ബ്രൗൺ റൈസ് തുടങ്ങിയവയാണ് കഴിക്കാറുള്ളത്. പക്ഷെ ഒരുപാട് പച്ചക്കറികൾ കഴിക്കും. രാത്രി ഭക്ഷണം ആറരയ്ക്കും ഏഴിനും ഉള്ളിൽ കഴിക്കും. എവിടെയെങ്കിലും പോവുകയാണെങ്കിൽ കൂടിയും ഏഴരയ്ക്കുള്ളിൽ ഭക്ഷണം കഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്. കഴിവതും സപ്പർ ആറരയ്ക്ക് തന്നെ കഴിക്കാൻ ശ്രമിക്കും.

Advertisement

വൈകുന്നേരം ചായയും കടിയും കഴിക്കുന്ന ശീലമൊന്നുമില്ല. എണ്ണ പലഹാരങ്ങൾ കഴിക്കാറേയില്ല. പക്ഷെ വയറ് ഞാൻ ഫുള്ളാക്കും. രാത്രിയിൽ കിടക്കും മുമ്പ് ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ കുടിക്കും. ഒമ്പതരയാകുമ്പോൾ ഞാൻ ഉറങ്ങും. ആര് ഉറങ്ങിയില്ലെങ്കിലും ആരും കിടന്നില്ലെങ്കിലും ഞാൻ അതേ കുറിച്ച് ആകുലപ്പെടാതെ കിടന്ന് ഉറങ്ങും. അത് എന്റെ ശീലമാണ്. ചില ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ വാക്കിങിന് പോകും.

ഇരുപത് മുതൽ മുപ്പത് മിനിറ്റ് വരെ നടന്നിട്ട് തിരിച്ച് വരും. സുരേഷേട്ടൻ തന്നെ പറയും ആറ് മണിയായി അവളുടെ അണ്ണാക്കിൽ എന്തെങ്കിലും കൊടുക്കൂവെന്ന്. അല്ലെങ്കിൽ അവൾ ഇവിടെ കിടന്ന് പ്രശ്നമാക്കുമെന്ന് അദ്ദേഹം പറയും. എന്റെ മക്കളും പറയും പരസ്യത്തിൽ കാണുന്നത് പോലെ വിശന്നാൽ അമ്മ അമ്മയല്ലാതെയായി മാറുമെന്ന്.

Advertisement

സ്വീറ്റ്സും കഴിക്കുന്നയാളല്ല. അമ്പത് കഴി‍ഞ്ഞശേഷമാണ് എന്റെ ജീവിത രീതി മാറിയത്. ഫിറ്റും ഹെൽത്തിയുമായിരിക്കുന്നത് നല്ലതാണ്. ആദ്യമൊക്കെ ആറര മണിയ്ക്ക് രാത്രി ഭക്ഷണം കഴിച്ച് അവസാനിക്കുമ്പോൾ എനിക്ക് തോന്നുമായിരുന്നു രാത്രിയിൽ വിശക്കുമെന്ന്. അത് എന്റെ ചിന്താ​ഗതിയുടെ പ്രശ്നമാണെന്ന് മനസിലാക്കി ഞാൻ അത് കൺട്രോൾ ചെയ്തു. പണ്ടൊക്കെ പാതിരാത്രിക്ക് എഴുന്നേറ്റ് പഴമൊക്കെ കഴിക്കുമായിരുന്നു.

അതുപോലെ ഉറങ്ങും മുമ്പ് പറയാനുള്ളതെല്ലാം എല്ലാവരോടും പറഞ്ഞ് തീർത്തേക്കണം ഒന്നും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കരുത്. അങ്ങനൊരു ശീലവും എനിക്കുണ്ട്. എങ്കിലും സമാധാനത്തോടെ ഉറങ്ങാൻ കഴിയൂവെന്നും മേനക സുരേഷ് പറയുന്നു.