വിവാഹ ശേഷമായി അമ്മയ്ക്കും അപ്പുവിനുമൊപ്പമായി വീഡിയോ ചെയ്തിരിക്കുകയാണ് ഗ്ലാമി ഗംഗ. വിവാഹം കഴിക്കാനായി തീരുമാനിച്ചതും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന് പിന്നാലെയായി അപ്പുവിനൊപ്പമായി സ്വന്തം വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഗംഗ. വീഡിയോ ഷൂട്ടും, എഡിറ്റിംഗുമൊക്കെയായി അങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇവിടെയാണ്. പിന്നെ, അമ്മ മാത്രമേ ഇവിടെയുള്ളൂ. ആഗ്രഹിച്ച് മോഹിച്ച് പണിത വീടാണ്. ഇവിടെ തന്നെ കഴിയാം എന്ന് കരുതി. ഇടയ്ക്ക് അപ്പുവിന്റെ വീട്ടിലേക്കും പോവും എന്നുമായിരുന്നു ഗംഗ പറഞ്ഞത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും വ്‌ളോഗിലൂടെയായി ഗംഗ കാണിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പമായാണ് പുതിയ വ്‌ളോഗ്.

Advertisement

തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചായിരുന്നു ഗംഗ അപ്പുവിനോടും അമ്മയോടും ചോദിച്ചത്. ഉറങ്ങുമ്പോള്‍ എന്നെ വിളിച്ചാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ ഉറങ്ങി വരുമ്പോഴായിരിക്കും അവന്‍ എന്നെ വിളിച്ച് അമ്പിളീ ഉറങ്ങിയോ എന്ന് ചോദിക്കുക. അപ്പോള്‍ ഞാന്‍ ഭദ്രകാളിയാവും. അതുപോലെ തന്നെ തേയില വെള്ളം വേണോ എന്നൊക്കെ ചോദിക്കാറുമുണ്ട്. വിഷമം വരുമ്പോഴും, സന്തോഷം വരുമ്പോഴും കരയുന്ന ആളാണ് ഞാന്‍. ആരെങ്കിലും പറ്റിച്ചു എന്നറിയുമ്പോഴാണ് ഞാന്‍ കരയുന്നത്. അമ്മയായിരുന്നു ഈ ഉത്തരം ശരിയാക്കിയത്. ആദ്യമായിട്ട് കാണുന്നവരെ ഞാന്‍ ഭയങ്കരമായിട്ട് വിശ്വസിക്കും. അവര്‍ പറയുന്നതെല്ലാം ശരിയാണെന്നാണ് ഞാന്‍ കരുതാറുള്ളത്. എന്നാല്‍ അങ്ങനെയല്ലെന്ന് പിന്നെയാണ് മനസിലാക്കുക. 2025 വരെ എന്റെ ക്യാരക്ടറിലുണ്ടായിരുന്നു അത്. അതിന് ശേഷം ഞാന്‍ ആരേയും അടുപ്പിക്കാറില്ല.

Advertisement

Photo Credit:

ആദ്യം, എനിക്ക്, ഞാന്‍ എന്നാണ് എപ്പോഴും ചിന്തിക്കാറുള്ളത്. അപ്പു ആയിരുന്നു ഈ ഉത്തരം കൃത്യമാക്കിയത്. ചില ആള്‍ക്കാരില്‍ നിന്നുള്ള ഫോണ്‍ കോളാണ് എന്നെ സ്ട്രസാക്കുന്നത്. ഭയങ്കരമായിട്ട് അതെന്നെ ബുദ്ധിമുട്ടിക്കും. ഞാന്‍ കഴിഞ്ഞ കാലത്തിലേക്കൊക്കെ പോവും. ഇപ്പോള്‍ ഞാന്‍ അവരുടെ നമ്പറുകളൊക്കെ ഡിലീറ്റ് ചെയ്തു. സെല്‍ഫ് റെസ്‌പെക്ടിനെ ബാധിക്കുന്ന കാര്യം വന്നാല്‍ ഞാന്‍ കോംപ്രമൈസ് ചെയ്യാറില്ല. ഞാന്‍ ടീഷര്‍ട്ടും ജീന്‍സുമൊന്നും ഇടുന്നത് അമ്മയ്ക്കിഷ്ടമില്ല. ഓവര്‍സൈസ് ടീഷര്‍ട്ടിട്ട് നടക്കാന്‍ എനിക്ക് ഇഷ്ടമാണ്. താന്‍ ഉപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചും, മേക്കപ്പ് ചോയ്‌സിനെക്കുറിച്ചുമൊക്കെ ഗംഗ ചോദിച്ചിരുന്നു.

ഫ്രീം ടൈം കിട്ടുമ്പോള്‍ പട്ടിയുടെയും, പൂച്ചയുടെയുമൊക്കെ കൂടെ പോവാനാണ് ഇഷ്ടം. ബ്യൂട്ടി പ്രൊഡക്ട്‌സ് വീഡിയോ ചെയ്യാനാണ് കൂടുതലിഷ്ടം. കൊഞ്ചിയു, പിച്ചിയും, മാന്തിയുമൊക്കെയാണ് ഗംഗ ഇഷ്ടം പ്രകടിപ്പിക്കുന്നതെന്നായിരുന്നു അപ്പു പറഞ്ഞത്. സാധനങ്ങള്‍ വാങ്ങിച്ച് കൊടുത്താണ് ഞാന്‍ ഇഷ്ടം പ്രകടിപ്പിക്കുന്നത്. ഒരു കാര്യം പറഞ്ഞിട്ട് മനസിലാക്കിയില്ലെങ്കില്‍ എനിക്ക് നന്നായി ദേഷ്യം വരും. റിപീറ്റ് പറയാന്‍ നല്ല ബുദ്ധിമുട്ടാണ്.