വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഇന്ദുലേഖ. ഇനി ആത്മഹത്യ ചെയ്യാം എന്ന് വരെ ചിന്തിച്ച സമയമുണ്ടായിരുന്നു ജീവിതത്തില്‍ എന്ന് അവര്‍ പറയുന്നു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗവും, അതിന് ശേഷമുള്ള ജീവിതവും, മകളുടെ പിന്തുണയെക്കുറിച്ചുമെല്ലാം അവര്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. നിയോപ്രൈം എന്റര്‍ടൈന്‍മെന്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദുലേഖ മനസുതുറന്നത്. 12 വര്‍ഷമായി അദ്ദേഹം മരിച്ചിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 25 വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. ഞങ്ങളൊന്നിച്ചുള്ള കുറച്ച് ചിത്രങ്ങളുണ്ടായിരുന്നു. അതുവെച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വണ്‍ മില്യണ്‍ വരെ റീച്ച് കിട്ടിയിരുന്നു ആ പോസ്റ്റിന്. ഇപ്പോളത്തെ കാലഘട്ടത്തില്‍ ആരും ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്നൊക്കെയായിരുന്നു പ്രതികരണം.

Advertisement

ഞാനും മോളും സംസാരിക്കുമ്പോള്‍ പുള്ളിയുടെ കാര്യങ്ങളും പറയാറുണ്ട്. ഫിസിക്കലി ഞങ്ങളുടെ കൂടെയില്ല എന്നേയുള്ളൂ. എപ്പോഴും ഒപ്പമുണ്ട്. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസ്. ഇപ്പോള്‍ അവള്‍ എംബിബിഎസിന് പഠിക്കുകയാണ്. അങ്ങനെയൊരു കാര്യം നടന്നപ്പോള്‍ അതേക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ല. ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ പേഴ്‌സ് കാലിയായിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ജോലിക്ക് പോയിരുന്നു. വിഷമിച്ചിരിക്കാനൊരു സമയം കിട്ടിയിരുന്നില്ല എനിക്ക്. എങ്ങനെ വരുന്നു, അതുപോലെ എടുക്കുക എന്നായിരുന്നു എന്റെ രീതി.

Advertisement

Photo Credit:

നന്നായി തിരക്ക് പിടിച്ച് പോയിരുന്ന കാലത്തായിരുന്നു അദ്ദേഹം എന്നോട് ഇഷ്ടം പറഞ്ഞത്. ഇതൊന്നും ഞാന്‍ തീരുമാനിക്കേണ്ട കാര്യമല്ല, എന്റെ പേരന്‍സ് തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പുള്ളി വിട്ട് കളയാന്‍ തയ്യാറല്ലായിരുന്നു. കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് സ്‌ട്രൈക്ക് ചെയ്തിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ ബോള്‍ഡാണെന്ന് മനസിലാക്കുന്നത്. തീരുമാനമെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നൊരാളായിരുന്നു ഞാന്‍. എന്നോട് ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ അറിയില്ലായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ കൊള്ളാം എന്ന് തോന്നിയത്. അങ്ങനെയാണ് ഒന്നിച്ചത്.

വിദ്യാഭ്യാസം ഉണ്ടെന്നുള്ളത് ഒരു കോണ്‍ഫിഡന്‍സായിരുന്നു. മോളെ നോക്കണം. പേരന്‍സും കൂടെയുണ്ട്. അവരുടെ കാര്യങ്ങളും ചെയ്യണം. അങ്ങനെ സ്ട്രസ് താങ്ങാനാവാതെ വന്നപ്പോഴാണ് ഡോക്ടര്‍ എന്നോട് ജോലി വേണോ, ജീവിതം വേണോ എന്ന് തീരുമാനിക്കാന്‍ ഡോക്ടര്‍ പറഞ്ഞത്. അത്രയും സ്ട്രസ് എടുത്ത് ജോലി ചെയ്യാന്‍ പറ്റുമായിരുന്നില്ല. അങ്ങനെയാണ് ബാങ്കിലെ ജോലി രാജി വെച്ചത്. അടുത്തത് എന്താണെന്ന ചോദ്യം ഇങ്ങനെ കറങ്ങുന്നുണ്ടായിരുന്നു. അടുത്തത് വരട്ടെ, അപ്പോള്‍ ആലോചിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് ട്രാന്‍സലേഷന്‍ വര്‍ക്കുകള്‍ വരുന്നത്. ഹിന്ദി സീരിയല്‍ മൊഴി മാറ്റി മലയാളത്തിലേക്ക് ആക്കാനായിരുന്നു പറഞ്ഞത്. സ്‌ക്രിപ്്റ്റ് എഴുതാന്‍ അറിയില്ലെങ്കിലും ചെയ്ത് നോക്കാമെന്നായിരുന്നു പറഞ്ഞത്. അത് ആയിരം എപ്പിസോഡ് വരെ എഴുതിയിരുന്നു.

Advertisement

മകള്‍ എന്ന ഫാക്ടര്‍ തന്നെയാണ് എന്നെ പിടിച്ച് നിര്‍ത്തിയത്. ഇനി എന്ത് എന്നറിയാത്ത അവസരത്തില്‍ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങളുണ്ടായിരുന്നു. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലായിരുന്നു അന്ന്. ആള്‍ക്കാരെന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചിരുന്ന കാലമായിരുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും അതായിരുന്നു ചിന്ത. അതിലൊന്നും കാര്യമില്ലെന്ന് പിന്നീട് മനസിലാക്കി. മകള്‍ക്ക് വേണ്ടി ജീവിച്ചേ മതിയാവൂ എന്ന് തീരുമാനിച്ചു. അമ്മ എന്ത് ചെയ്യുന്നു എന്നത് ഞാന്‍ മനസിലാക്കിയാല്‍ മതി, ആളുകളെയെല്ലാം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് മോളും പറഞ്ഞിരുന്നു.