കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വീട്ടിലെ കുടുംബവഴക്ക്. അദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മയുമായുള്ള വഴക്ക് കെകെ ഫാമിലിക്ക് വലിയ രീതിയിൽ നെഗറ്റീവ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മൂത്ത മകൾ അഹാന കൃഷ്ണ എന്നിവരുമായിട്ടാണ് സിന്ധുവിന്റെ അമ്മ വസന്തയ്ക്ക് പ്രശ്നങ്ങൾ.
അഹാന അമ്മൂമ്മയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നത് അടക്കമുള്ള ആരോപണങ്ങളും അഹാനയുടെ ബന്ധുവിൽ നിന്ന് ഉയർന്നിരുന്നു. പിന്നാലെ അഹാനയും സിന്ധുവും എല്ലാം അവരുടെ ഭാഗം ന്യായീകരിച്ച് എത്തിയെങ്കിലും അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ആദ്യമായി കൃഷ്ണകുമാർ തന്നെ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു.
പ്രതികരിക്കരുതെന്ന് താൻ പറയുന്നതിന് മുമ്പ് തന്നെ മകൾ പ്രതികരിച്ച് പോയിയെന്നും താനും പ്രശ്നങ്ങൾ കണ്ടാൽ പ്രതികരിക്കുന്നയാളായിരുന്നുവെന്നുമാണ് സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞത്. സുന്ദരവും സമാധാനപരവുമായ ജീവിതം ഉണ്ടാകണമെങ്കിൽ ചില വിട്ടുവീഴ്ച ചെയ്ത് പോയിക്കഴിഞ്ഞാൽ നടക്കും. ഞാൻ ചെറുപ്പത്തിൽ വളരെ അധികം പ്രതികരിക്കുന്ന ആളായിരുന്നു. നിരവധി പ്രശ്നങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. സീരിയൽ മേഖലയിൽ എന്നെ വിളിച്ചിരുന്നത് പ്രശ്നകുമാർ എന്നാണ്. ഈ പ്രശ്നങ്ങൾ കാണുമ്പോൾ നടി ശ്രീവിദ്യ എന്നെ വിളിച്ച് സംസാരിച്ചു. എല്ലാവർക്കും നിങ്ങളെ ഇഷ്ടമാണ് പക്ഷെ എന്തുകൊണ്ടാണ് പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞത് ഞാൻ എല്ലാത്തിലും ഇടപെടുമെന്നാണ്. അവർ അതിന് മറുപടി പറഞ്ഞത് നമ്മുടെ പ്രവർത്തി നല്ലതായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാവരും തെറ്റ് ചെയ്തിട്ടുള്ളവരാണ്. മനസുകൊണ്ടോ ശരീരം കൊണ്ടോ തെറ്റ് ചെയ്യാത്തവരില്ല. ഈ തെറ്റുകളൊന്നും ദൈവത്തിന് ക്ലിയർ ചെയ്യാൻ പറ്റില്ല. ആ സമയത്ത് നമ്മുടെ പ്രവർത്തി ശരിയായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ ആരോപണം ദൈവം തരുന്ന ഒരു സമ്മാനമാണ്. ആരോപണം നിങ്ങളുടെ ഓറയെ ശുദ്ധീകരിക്കും. നിങ്ങൾക്ക് ഉയർച്ച ഉണ്ടായിരിക്കും എന്ന്, ഇത് എന്നും ഞാനെന്റെ മനസിൽ വെയ്ക്കും. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മക്കളോട് പറയും എടാ ഉവ്വേ ആരും പ്രതികരിക്കല്ലേ ആ പ്രശ്നം നല്ലതാണെന്ന്. എൻ്റെ രണ്ടാമത്തെ മകൾക്ക് അടുത്തിടെ ഒരു പ്രശ്നം ഉണ്ടായി. ഏണിവെച്ച് പിടിച്ചതാണത്. ഞങ്ങൾ ഒരേ പോക്കാണ്. എന്തായാലും ആ പ്രശ്നം നല്ല രീതിയിൽ കൈകാര്യം ചെയ്തു. അത് കഴിഞ്ഞപ്പോൾ തന്നെ മോൾക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോൾ നല്ല കാലം തുടങ്ങുന്നു, പുതിയ സ്ഥാപനം തുടങ്ങുന്നു നല്ല രീതിയിൽ പൊയ്ക്കോണ്ടിരിക്കുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു വിഷയം നടന്നു, ചിലപ്പോൾ ഇലക്ഷന് എനിക്ക് സീറ്റ് കിട്ടിയെന്നിരിക്കാം ചിലപ്പോൾ ഞാൻ തോറ്റെന്ന് ഇരിക്കാം. പക്ഷേ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായിട്ട് വരുന്നു. നടന്ന സംഭവങ്ങൾ ഓറയെ ക്ലെൻസ് ചെയ്യുന്നതാണെന്ന് ഒരുവളേ നമ്മൾ വിശ്വസിച്ച് പോകും. ഇപ്പോൾ വീട്ടിൽ വേറൊരു വിഷയം നടക്കുന്നുണ്ട്. കുടുംബം മുഴുവൻ എയറിലാണ്. ഇതിന് പ്രതികരിക്കല്ലേ എന്ന് ഞാൻ പറയുന്നതിന് മുൻപേ തന്നെ എൻ്റെ ഒരു മോൾ പ്രതികരിച്ചു പോയി. അപ്പോഴും ഞാൻ പറഞ്ഞു, തെറ്റില്ല, കാരണം എന്റെ മൂത്ത മകൾ പ്രതികരിച്ചപ്പോൾ എന്നോട് പലരും പറഞ്ഞു അത് ചെയ്യണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു അത് നിങ്ങളുടെ ആംഗിളിലാണ്. ഇന്നെനിക്ക് അമ്പത്തിയെട്ടും അവൾക്ക് മുപ്പതുമാണ് പ്രായം. ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ പറയും അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന്. അങ്ങനെയാണെങ്കിൽ എന്റെ മുപ്പതാമത്തെ വയസിൽ ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ. മാത്രമല്ല എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം ആ നിങ്ങടെ മോള് തന്നെയെന്ന് പറയാം. കാരണം ഞാൻ ഭയങ്കര പ്രതികരണത്തിന്റെ ആളായിരുന്നു എന്നും കൃഷ്ണകുമാർ പറയുന്നു.More Articles