വസ്ത്രധാരണത്തിന്റെ പേരിൽ അടുത്തിടെ മകൾക്ക് നേരെ ഷെഫീന ബീവി എന്ന യുട്യൂബർ വളരെ മോശമായ ഭാഷയിൽ പ്രതികരിച്ചപ്പോൾ ദയയെക്കാൾ മുന്നേ മകൾക്ക് വേണ്ടി സംസാരിച്ച് എത്തിയത് നടി മ‍ഞ്ജു പിള്ളയായിരുന്നു. മകളുടെ സ്വപ്നങ്ങളേയും ആ​ഗ്രഹങ്ങളേയും അത്രയേറെ പിന്തുണയ്ക്കുന്ന അമ്മയായതുകൊണ്ട് തന്നെയാണ് ഷെഫീന ബീവിക്ക് കുറിക്കുകൊള്ളുന്ന മറുപടി മഞ്ജു പിള്ള നൽകിയത്.

Advertisement
Advertisement

എന്നാൽ ഇപ്പോഴും ചിലരൊക്കെ മഞ്ജു പിള്ളയുടെ വീഡിയോകൾക്ക് താഴെ മകളുടെ വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ പച്ച ചുരിദാർ ധരിച്ച് നടന്ന് വരുന്ന മഞ്ജുവിന്റെ ഒരു വീ‍ഡിയോ വൈറലായിരുന്നു. അതിന് താഴെ ഒരാൾ കുറിച്ചത് അമ്മയുടെ കുറച്ച് തുണി മകൾക്കും കൊടുക്കാമായിരുന്നു എന്നാണ്.

ആ കമന്റ് ശ്രദ്ധയിൽപ്പെട്ട ഫേസ്ബുക്ക് യൂസറായ റഫീല നിസാർ അഹമ്മദ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളുടെ ലോകം കുറച്ചൂടെ വിശാലമാകുന്നത് നാൽപതുകളിലാണ് റഫീല കുറിച്ചു. കുശുമ്പുള്ളവരാണ് മകളുടെ പേരും പറഞ്ഞ് മഞ്ജു പിള്ളയെ കളിയാക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്... സത്യത്തിൽ നാൽപ്പതുകളിൽ സ്ത്രീകളുടെ ലോകം കുറച്ചൂടെ വിശാലമാകും. പക്വതയേറും.

Advertisement

മണ്ടൻ തീരുമാനങ്ങളെ തിരുത്തും. കാഴ്ച്ചപ്പാടുകൾക്ക് ക്ലാരിറ്റി കൂടും. നിലപാടുകളുണ്ടാകും. ഒപ്പം ജിമ്മിലൊക്കേ പോയി വർക്കൗട്ട് ചെയ്ത് ശരീരത്തേ ശ്രദ്ധിക്കും. ആരോഗ്യം മുഖ്യം ബിഗിലേ എന്ന നിർബന്ധ ബുദ്ധിയുണ്ടാകും. അതാണെന്ന് തോന്നുന്നു നാൽപ്പത് കഴിഞ്ഞ പെണ്ണുങ്ങളെ ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നത്.

പച്ചക്കളർ ചുരിദാറണിഞ്ഞ് മൊഞ്ചത്തിയായി ചെറുപുഞ്ചിരിയോടെ കോൺഫിഡൻസോടേ നടന്ന് വരുന്ന മഞ്ജു പിള്ളയെ കണ്ടാൽ കുറച്ച് നേരമിങ്ങനേ നോക്കിയിരിക്കാനേ തോന്നൂ ആർക്കും. കാരണമെന്താണെന്നോ നാൽപ്പത്തേഴാം വയസിൽ അവർ അത്രയേറേ ഭംഗിയായി ഇരിക്കുന്നത് കൊണ്ട് തന്നെ. നാൽപ്പതുകളിൽ സ്ത്രീകൾ കൂടുതൽ സുന്ദരികളാകുമെന്ന് കേട്ടിട്ടുണ്ട്.

Advertisement

അഭിരാമി, ജ്യോതിക, മഞ്ജു വാര്യർ, മഞ്ജു പിള്ള, രഞ്ജിനി ഹരിദാസ് അങ്ങനേ കൊറേ പെണ്ണുങ്ങൾ. ഒന്നൂടെ മെലിഞ്ഞവർ കൂടുതൽ മൊഞ്ചത്തികളായി. നാൽപ്പതുകളിലെ മാജിക് തന്നെയാണ് ട്ടോ. കുശുമ്പുള്ളവർ പുട്ടി പൊത്തിയ അമ്മായിമാരെന്ന് പറഞ്ഞ് ആശ്വസിക്കും. അമ്മേടേ കുറച്ച് തുണി മോൾക്കും കൊടുക്കാമായിരുന്നൂന്ന് ആ റീലിനടിയിലേതോ കുശുമ്പി സേച്ചീടെ കമൻ്റ്.

മകളെ കുറിച്ച് ഒരമ്മയും കേൾക്കാൻ പാടില്ലാത്ത വാക്കുകൾ ഏതോ ഒരു ബീവി പറഞ്ഞപ്പോൾ ഞാൻ കരുതിയത് മഞ്ജു കേസുമായി പോകുമെന്ന് തന്നെയാണ്. പോകേണ്ടതായിരുന്നൂ. പക്ഷെ എന്തുകൊണ്ടോ അവർ സംയമനം പാലിക്കുന്നു. കേട്ടാലറക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങളുമായി അവർ ആദ്യം രേണു സുധിയുടെ പിന്നാലെ ആയിരുന്നു. ഇപ്പോൾ അത് മറ്റു സെലിബ്രിറ്റികളിലേക്കും വ്യാപിപ്പിച്ച് തുടങ്ങി. രേണുവിൻ്റെ പരാതിയിൽ മറ്റൊരു യുട്യൂബറെ അറസ്റ്റ് ചെയ്തിരുന്നു.

Advertisement

എന്നിട്ടും ഇവരെപ്പോലുള്ളവരെ നിയമം വഴി ഒന്നും ചെയ്യാനാകാത്തത് സ്ത്രീയെന്ന പരിഗണന കൊണ്ടാണോ അതോ ഡിസേബിലിറ്റിയുള്ളത് കൊണ്ടോണോയെന്ന് മനസിലാകുന്നില്ല. അമ്മയും മകളും രണ്ട് വ്യക്തികളാണ്. പ്രസവിച്ചു എന്നതിൻ്റെ പേരിൽ ഒരു പരിധിക്കപ്പുറം പ്രായപൂർത്തിയാകാത്ത മക്കളെ വരുതിയിലാക്കാൻ ബോധമുള്ള മാതാപിതാക്കൾ ശ്രമിക്കില്ല.

മോഡലിംഗിൽ പലതരം വേഷങ്ങൾ ഇടേണ്ടതായി വരും. സിനിമകളിലും അങ്ങനെയൊക്കെ തന്നെ. എന്ന് വെച്ച് അശ്ലീല പദപ്രയോഗങ്ങളുമായി യൂട്യൂബിൽ അർമ്മാദിക്കുമ്പോൾ ഓർക്കണം വിലങ്ങുമായി വനിതാ പോലീസ് എപ്പോഴെങ്കിലും തേടിയെത്തിയേക്കാമെന്നുമായിരുന്നു കുറിപ്പ്. മകൾ മുതിർന്നശേഷമാണ് മഞ്ജു പിള്ള ഫിറ്റ്നസിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയതും. ഏത് മോഡേൺ വേഷവും നന്നായി ഇണങ്ങുന്ന അഭിനേത്രി കൂടിയായി മാറി കഴിഞ്ഞു താരം.