സോഷ്യൽമീഡിയയിൽ സജീവമായ തമിഴ് ടെലിവിഷൻ ഷോ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. തമിഴ് ടിവി ഷോകളും അവാർഡ് നിശകളും നിരന്തരമായി പിന്തുടരുന്നവർക്ക് പ്രിയങ്ക സുപരിചിതരാണ്. മലയാളം സീരിയൽ രം​ഗത്ത് സജീവമായ നിരവധി താരങ്ങൾ പ്രിയങ്കയുടെ സൗഹൃദ വലയത്തിലുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ വലിയൊരു സന്തോഷം ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് പ്രിയങ്ക ദേശ്പാണ്ഡെ.

Advertisement

താരം അമ്മയാകാൻ പോകുന്നു. ഒരാഴ്ച മുമ്പാണ് ഈ സന്തോഷം ഇൻസ്റ്റ​ഗ്രാം റീലിലൂടെ താരം പങ്കുവെച്ചത്. ഒപ്പം ഭർത്താവ് വസി സാചിയും ഉണ്ടായിരുന്നു. മനോഹരമായ ഒരു പോസ്റ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം. വാർത്ത പുറത്തുവന്നതോടെ ആരാധകരിൽ നിന്നും സിനിമ-ടെലിവിഷൻ മേഖലയിലെ നിരവധി താരങ്ങളിൽ നിന്നും ആശംസകളുടെ പ്രവാഹമാണ് ഉണ്ടായത്.

Advertisement

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഭർത്താവ് വാസി സാചിക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു റീലും അവർ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാൻ ഒരുങ്ങുന്ന സന്തോഷം ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.

ഇപ്പോഴിതാ ​ഗർഭിണിയാണെന്ന വിവരം പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും അറിയിച്ചപ്പോഴുള്ള അവരുടെ പ്രതികരണവും ഫസ്റ്റ് ട്രൈമെസ്റ്റർ തനിക്ക് എങ്ങനെയായിരുന്നുവെന്നും ഉൾക്കൊള്ളിച്ച് പ്രിയങ്ക ചെയ്ത വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്. ഭർത്താവ് വസിയോട് യാത്ര പറഞ്ഞ് ലണ്ടനിൽ നിന്നും നാട്ടിലേക്ക് പുറപ്പെടുന്ന രം​ഗങ്ങളോടെയാണ് വ്ലോ​ഗ് ആരംഭിച്ചത്. ഈ ജൂലൈയിൽ ഞാൻ വന്നില്ലെങ്കിൽ എന്ത് സംഭവിക്കും? എന്ന് പ്രിയങ്ക ചോദിച്ചപ്പോൾ അടുത്ത വർഷം നീ എന്റെ കുഞ്ഞിനൊപ്പം വരും എന്നായിരുന്നു വസിയുടെ മറുപടി.

Advertisement

ഞാൻ ഈ വീഡിയോ യുട്യൂബ് ചാനലിൽ ഇടുമോ ഇല്ലയോ എന്ന് പോലും എനിക്ക് അറിയില്ല. എങ്കിലും ഇങ്ങനൊരു വീഡിയോ റെക്കോർഡ് ചെയ്ത് വെക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അതുകൊണ്ടാണ് ഈ വീഡിയോ എടുക്കുന്നത്. ഒരു മാസമായി ലണ്ടനിലായിരുന്നു. ഇപ്പോൾ ചെന്നൈയിലേക്ക് തിരികെ പോവുകയാണ്. ഈ ഒരു മാസത്തിനിടെ എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അതിൽ ഒന്ന് ഞാൻ ​​ഗർഭിണിയാണ് എന്നതാണ് പ്രിയങ്ക പറഞ്ഞു.

നാട്ടിലെത്തിയശേഷം ഏറെയും സമയം ബെഡ് റെസ്റ്റായിരുന്നു. പിന്നീട് പ്ര​ഗ്നൻസി ക്രേവിങ്സ് ശമിപ്പിക്കാൻ പ്രിയപ്പെട്ടവർക്കൊപ്പം നല്ല ഭക്ഷണം തേടി പോയതിന്റെ വിശേഷങ്ങളുമെല്ലാം വ്ലോ​ഗിലുണ്ട്. ഭർത്താവ്, കുടുംബം, കുട്ടികൾ എന്നത് ഏറെ നാളുകളായുള്ള പ്രിയങ്കയുടെ സ്വപ്നമായിരുന്നു. ആ​ദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ ഇനിയൊരിക്കലും ഇതൊന്നും സാധ്യമാകില്ലെന്നാണ് പ്രിയങ്ക കരുതിയിരുന്നത്.

Advertisement

അവിടേക്കാണ് വസി സാചി എത്തിയതും പ്രിയങ്കയ്ക്ക് മനോഹരമായ ദാമ്പത്യ ജീവിതം നൽകിയതും. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ അവതാരകരിൽ ഒരാളാണ് പ്രിയങ്ക ദേശ്പാണ്ഡെ. സൂപ്പർ സിംഗർ, സ്റ്റാർട്ട് മ്യൂസിക്, ദി വാൾ, ഊ സൊൽറിയാ ഊ ഊം സൊൽറിയാ, ജോഡി നമ്പർ വൺ തുടങ്ങിയ നിരവധി ഹിറ്റ് റിയാലിറ്റി, വിനോദ പരിപാടികളുടെ അവതാരകയായി വർഷങ്ങളായി പ്രേക്ഷകരുടെ പ്രിയങ്കരിയായി തുടരുകയാണ്.

അവതാരക എന്ന നിലയിലെ വിജയത്തിന് പുറമെ ബിഗ് ബോസ് തമിഴ് സീസൺ 5ലും പ്രിയങ്ക ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നർമ്മബോധവും ആത്മാർത്ഥതയും ചുറുചുറുക്കുള്ള വ്യക്തിത്വവും കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രിയങ്ക ഷോയുടെ ഫസ്റ്റ് റണ്ണറപ്പായി. ആ റിയാലിറ്റി ഷോയ്ക്ക് ശേഷം തമിഴ് ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളെന്ന സ്ഥാനം അവർ കൂടുതൽ ഉറപ്പിച്ചു.

Advertisement

പ്രിയങ്ക-വസി വിവാഹം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ വസിയുടെ പ്രായത്തെ ചൊല്ലി വരെ വലിയ ചർച്ചകൾ നടന്നിരുന്നു. ബിസിനസ്സുകാരനും ഡിജെയുമാണ് വാസി. ക്ലിക്ക് 187 എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും അദ്ദേഹത്തിനുണ്ട്.