അസുഖമായിരിക്കുമ്പോഴും രേണു സുധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുകയാണ്. അസുഖം അഭിനയമാണെന്നായിരുന്നു ഒരു കൂട്ടരുടെ ആരോപണം. ഇതോടെയായിരുന്നു തെളിവുമായി രേണുവും ചേച്ചിയും രംഗത്ത് വന്നത്. തുടക്കം മുതലുള്ള ബില്ലുകളും, ടെസ്റ്റുകളുടെ റിപ്പോര്‍ട്ടുകളും, മരുന്ന് വാങ്ങിയതിന്റെ ബില്ലുകളുമൊക്കെ അവര്‍ കാണിച്ചിരുന്നു. 15ാം വയസില്‍ വന്നൊരു മുഴയാണ് ഇപ്പോള്‍ കാന്‍സറായി മാറിയത്. അന്ന് ഡോക്ടറെ കണ്ടപ്പോള്‍ ഇത് സര്‍ജറി ചെയ്ത് മാറ്റണമെന്ന് പറഞ്ഞതായിരുന്നു. വേദനയൊന്നും ഇല്ലാത്തതിനാല്‍ അത്ര കാര്യമാക്കിയില്ല. അടുത്തിടെ രൂപമാറ്റം വന്നപ്പോഴാണ് വീണ്ടും ഡോക്ടറെ കാണുന്നത്. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടെത്തുന്നത്. വൈകാതെ തന്നെ കീമോയും തുടങ്ങിയിരുന്നു. ആദ്യത്തെ കീമോയ്ക്ക് ശേഷം തീരെ വയ്യാതെ വന്നതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു രേണുവിനെ.
മനസുകൊണ്ട് ശക്തയാണ്. ഈ അവസ്ഥയും കടന്നുപോവും. ജീവിതത്തിലേക്ക് തിരികെ വരും. മകനുവേണ്ടി തിരികെ വന്നേ പറ്റൂ എന്ന് രേണു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലും, വ്ളോഗിലൂടെയുമായി രേണു തന്നെ കാര്യങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. പ്രിയപ്പെട്ടവരെല്ലാം രേണുവിന് പിന്തുണ അറിയിച്ചിരുന്നു. നേരില്‍ കാണാനും, ഫോണിലൂടെയുമൊക്കെയായി അവരൊക്കെ കൂടെയുണ്ടെന്ന് രേണു വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയിലും അവരെ വേദനിപ്പിക്കരുതെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇപ്പോഴിതാ രേണുവിന്റെ അടുത്ത സുഹൃത്തായ ശാരികയും പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് രേണു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കാന്‍സറിന് ശേഷവും അത് തുടരുകയാണ്. രേണുവിന് അസുഖമില്ലെന്നാണ് ചിലരുടെയൊക്കെ വാദം. അവര്‍ പേഷ്യന്റല്ല, അവര്‍ക്ക് അസുഖമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആര്‍ക്കാണിത്ര താല്പര്യം.
എന്തൊക്കെയോ വൈരാഗ്യത്തിന്റെ പുറത്ത് രേണുവിനെ മാക്സിമം ഹരാസ് ചെയ്യുകയാണ്. രേണു കണ്‍സല്‍ട്ട് ചെയ്ത ആശുപത്രികളിലെല്ലാം പോയി, അസുഖം ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. രേണുവിന് ഇപ്പോള്‍ രണ്ടാമത്തെ കീമോ കഴിഞ്ഞു. അവളിപ്പോള്ഫോണ് അധികം ഉപയോഗിക്കുന്നില്ല. ചേച്ചിയാണ് കാര്യങ്ങളൊക്കെ നോക്കുന്നത്. കാന്‍സറെന്ന രോഗം ശത്രുക്കള്‍ക്ക് പോലും വരരുതെന്ന് ആഗ്രഹിക്കുന്നതാണ്. അങ്ങനെയൊരു രോഗമാണ് അത്. മനുഷ്യനെ വെറും പുഴുവാക്കുന്ന രോഗമാണ്. നീയൊക്കെ വെറും പുഴുവാണ്, അധികം അഹങ്കരിക്കേണ്ടെന്ന് പറയുന്ന അസുഖം. കഴിഞ്ഞ രണ്ട് വര്‍ഷമായി രേണു സുധിയെക്കുറിച്ച് വീഡിയോ ചെയ്ത് കാശുണ്ടാക്കിയവര്‍ കുറേപേരുണ്ട്. കരിയറില്‍ പീക്കില്‍ നില്ക്കുന്ന ടൈമിലാണ് രേണുവിന് അസുഖം സ്ഥിരീകരിക്കുന്നത്.
എനിക്ക് കാന്‍സറാണ്. ഞാന്‍ മരിച്ചാല്‍ റിതപ്പന്റെ കാര്യം എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട് രേണു. ഞാന്‍ മരിച്ചാല്‍ എനിക്ക് കുഴപ്പമില്ല, റിതപ്പന് എന്ത് ചെയ്യും. അവന് അച്ഛന് പോലുമില്ല. കരിയറിന്റെ പീക്കില്‍ നില്ക്കുന്ന ടൈമില്‍ കാന്‍സറാണെന്ന് ആരെങ്കിലും പറയുമോ. ബിഗ് ബോസിന് ശേഷം ഏറ്റവും അവസരങ്ങള്‍ കിട്ടിയത് രേണുവിനെ തന്നെയാണ്. ആരെയും ബുദ്ധിമുട്ടിക്കാനോ, പേഴ്സണല്‍ മെസേജ് ഇടുകയോ ചെയ്തിട്ടില്ല രേണു. ഞങ്ങളാരും ഇങ്ങനെ കാണിച്ചിട്ടില്ലല്ലോ എന്നാണ് രേണുവിന്റെ അസുഖവും, വീഡിയോകളുമൊക്കെ കാണുന്ന ചിലര്‍ ചോദിക്കുന്നത്.
കാന്‍സര്‍ പേഷ്യന്‍സിന് മോട്ടിവേഷനാണ് രേണു കൊടുക്കുന്നത്. അവരെ എങ്ങനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പറയുന്നത്. വിഗ് വെച്ച് , വേദന കടിച്ചമര്‍ത്തി, സന്തോഷത്തോടെ വീഡിയോ ചെയ്തതാണോ രേണു ചെയ്ത തെറ്റ്. തന്റെ വേദനയും, വിഷമതകളും പുറമെ കാണിക്കാതിരിക്കുന്നത് അപരാധമാണോ. ഇടും കടന്നുപോവും എന്ന് പറഞ്ഞ്, സങ്കടപ്പാട്ടുകളൊക്കെ ഇടണമെന്നാണോ എല്ലാവരും പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തോടെ ആടിപ്പാടാനാണ് രേണുവിന് ഇഷ്ടം. അതാണ് അവര്‍ ചെയ്യുന്നത്. ഭയങ്കര ദീകരമായിട്ടുള്ളൊരു അസുഖമാണ് കാന്‍സര്‍. അങ്ങനെയൊരു അവസ്ഥ വരരുതേയെന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്. അതിനിടയിലാണ് അതിനോട് പൊരുതുന്നൊരാളെ ഇങ്ങനെ പറയുന്നത് എന്നുമായിരുന്നു ശാരിക പറഞ്ഞത്.
More Articles
- 32 കിലോയായി, ജീവിതം ഇനി മുന്നോട്ട് കിട്ടുമോ എന്നുറപ്പില്ല, രേണുവിനെ വെറുതെ വിടൂ: സായ് കൃഷ്ണ
- 'കാൻസർ രോഗിയോട് ഇങ്ങനൊക്കെയാണോ?, മനുഷ്യസഹജമായ സഹാനുഭൂതിയും ഉത്തരവാദിത്തവും കാണിക്കണ്ടേ'
- അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!
- അതിതീവ്രമായി പടരുന്ന കാൻസർ, രോഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!
- അസുഖ വിവരം അറിഞ്ഞയുടൻ വിളിച്ചു, കിട്ടിയ വോയ്സ് മെസേജ് കിച്ചുവിനെ സങ്കടപ്പെടുത്തി, ലക്ഷ്മിക്ക് സങ്കടം കാണും!
- 'സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന തോന്നലില്ല, ബിഷപ്പ് കൊടുത്ത ടോർച്ചർ മറ്റാരും അവർക്ക് കൊടുത്തിട്ടില്ല'