കുറച്ച് ​ദിവസങ്ങൾക്ക് മുമ്പാണ് രേണു സുധിക്ക് സ്തനാർബുദം സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. വർഷങ്ങളായി ശരീരത്തിൽ ഉണ്ടായിരുന്ന ഒരു മുഴയാണ് കൃത്യമായി ചികിത്സ ലഭിക്കാതെ അർബുദമായി മാറിയത്. ശരീരത്തിന്റെ പല ഭാ​ഗങ്ങളിലേക്ക് വ്യാപിച്ചു എന്നതുകൊണ്ട് തന്നെ ചികിത്സകൾ പുരോ​ഗമിക്കുകയാണ്. വളർത്ത് മകൻ രാഹുൽ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു രം​ഗത്ത് എത്തിയിരുന്നു.

Advertisement

പതിവില്ലാത്ത ഊർജത്തോടെയായിരുന്നു പന്ത്രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രേണു പ്രത്യക്ഷപ്പെ‌ട്ടത്. ആ വീഡിയോ വൈറലായശേഷം രേണുവിന് കാൻസർ ഇല്ലെന്നും അസുഖമാണെന്ന് വെറുതെ പറഞ്ഞ് പരത്തിയതാണെന്നും രോ​ഗാവസ്ഥ വ്യാജമാണെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.

Advertisement

ഇപ്പോഴിതാ അത്തരം സംശയങ്ങൾ ഉള്ളവർക്കും തന്നെ പരസ്യമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. തലയിൽ നിന്നും ലൈവായി മുടി കൊഴിഞ്ഞ് വരുന്നത് രേണു വീഡിയോയിൽ കാണിക്കുന്നുണ്ട്. തലയിൽ രേണു കൈകൊണ്ട് തലോടിയപ്പോൾ തന്നെ ഒരുപാട് മുടി കയ്യിലേക്ക് അടർന്ന് വീണു. എനിക്ക് കാൻസർ ഇല്ലെന്ന് പറയുന്നവർക്ക്... അതേ എന്റെ മനസിന് കാൻസർ ഇല്ല. പക്ഷെ ശരീരം... നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസർ അല്ല എന്റെ ശരീരത്തിൽ പിടിച്ചിരിക്കുന്നത്.

തലയിൽ വെറുതെ ഒന്ന് തൊട്ടാൽ മതി കയ്യിലേക്ക് പൊഴിഞ്ഞു വീഴുന്നു... വീഡിയോയ്ക്കൊപ്പം രേണു കുറിച്ചു. കീമോ തുടങ്ങുന്നതിന് മുന്നോടിയായി തന്നെ രേണു മുടി മുഴുവനായും മുറിച്ചിരുന്നു. കാൻസർ രോ​ഗികളുടെ എല്ലാം മുടി കൊഴിയാറുണ്ട്.

Advertisement

മുടികൊഴിയുന്നത് രോഗം കൊണ്ടല്ല മറിച്ച് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയ ചികിത്സകളുടെ ഭാഗമായാണ്. വേഗത്തിൽ വളരുന്ന കോശങ്ങളെ നശിപ്പിക്കുന്ന മരുന്നുകളാണ് കീമോതെറാപ്പിയിൽ ഉപയോഗിക്കുന്നത്. ഇത് മുടിയുടെ വളർച്ചയെ തടസപ്പെടുത്തുകയും മുടി കൊഴിച്ചിലിന് (അലോപ്പീസിയ) കാരണമാവുകയും ചെയ്യുന്നു. ചികിത്സ ആരംഭിച്ചതിനുശേഷം ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ മുടി കൊഴിയാൻ തുടങ്ങും.

തലയിലെ മുടി മാത്രമല്ല ശരീരത്തിലെ പുരികം കൺപീലി തുടങ്ങിയ രോമങ്ങളും ഇതിന്റെ ഫലമായി കൊഴിഞ്ഞുപോകാം. രേണുവിന്റെ പുതിയ വീഡിയോ താരത്തിന്റെ ആരാധകരുടെ മനസിൽ വേദന നിറച്ചു. നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയത്. സോഷ്യൽ മീഡിയ നമ്മളെ തളർത്തുകയും ഉയർത്തുകയും ചെയ്യും. ഇവരുടെ സഹതാപം, സ്നേഹം നേടി ജീവിക്കേണ്ട കാര്യം ഇല്ല.

Advertisement

നമ്മുടെ സന്തോഷം, സമാധാനം, സ്നേഹം ഇതിന്റെയെല്ലാം താക്കോൽ ഈ പൊതുസമൂഹത്തിന് കൊടുത്താൽ അവർ രേണുവിനെ ഇഞ്ചിഞ്ച് ആയി കൊല്ലുകയേ ഉള്ളു. നമ്മൾ തന്നെയാണ് നമ്മുടെ സന്തോഷം, സമാധാനം. ഈ വഴിക്ക് ചിന്തിച്ചാൽ നെഗറ്റീവ് കമന്റ്സ് ഒന്നും നമ്മളെ തളർത്തില്ല. എല്ലാത്തിനും മറുപടി കൊടുത്ത് സ്വന്തം വില, എനർജി കളയണ്ട. പ്രതികരിക്കുകയും വേണ്ട.

സോഷ്യൽ മീഡിയ വല്ലപ്പോഴും ഉപയോഗിക്കുക. പാട്ട് കേൾക്കുക, പ്രാർത്ഥിക്കുക, മധുരം കുറക്കുക, മുരുന്നുകൾ കഴിക്കുക, വേഗം സുഖമാകട്ടെ... കഴിയുമെങ്കിൽ അനാവശ്യ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. ക്ഷമിക്കാൻ കഴിയട്ടെ. സ്നേഹത്തിന് കണക്ക് വെക്കാതിരിക്കുക. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക. പക്വതയോടെ ഇടപെടുക. ഇഷ്ടം കൊണ്ട് പറയുന്നതാണ്.

Advertisement

ആർക്കും തെളിയിച്ച് കൊടുക്കാൻ വേണ്ടി ഒന്നും ചെയ്യണ്ട രേണു. മാരക വിഷം ഉള്ളിൽ ഉള്ളവർ അങ്ങനെ പലതും പറയും. അവരുടെ അടുത്ത് അത് തെളിയിക്കേണ്ട ആവശ്യമൊന്നും ഇല്ല, ആരെന്ത് പറഞ്ഞാലും പ്രതികരിക്കേണ്ട. പ്രതികാരം നമ്മൾക്കുള്ളതല്ല. പ്രാർത്ഥന ഉണ്ട്... എല്ലാം മാറ്റി ഈശ്വരൻ കാത്തുകൊള്ളും എന്നിങ്ങനെ നീളുന്നു രേണുവിനെ ആശ്വസിപ്പിച്ച് വന്ന കമന്റുകൾ.