സ്റ്റാര്‍ മാജിക്കിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ശ്രീവിദ്യ മുല്ലച്ചേരി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായാണ് താരം വിവാഹിതയായത്. ഇടയ്ക്ക് രാഹുല്‍ രാമചന്ദ്രന്‍ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയിരുന്നു. ആദ്യമായി പരിചയപ്പെട്ടതും, ആ ബന്ധം പ്രണയമായി മാറിയതും, വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചിരുന്നു. ശ്രീവിദ്യയെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ് രാഹുല്‍. വിശേഷങ്ങളെല്ലാം റീല്‍സിലൂടെയായി പങ്കുവെക്കാറുണ്ട് രാഹുല്‍. ഇപ്പോഴിതാ പുതിയ യാത്രാ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് ഇരുവരും. നാളുകള്‍ക്ക് ശേഷമായി ഞങ്ങള്‍ വീണ്ടും യാത്ര പോവുകയാണെന്ന് ദിവസങ്ങള്‍ക്ക് മുന്നേയായിരുന്നു ഇരുവരും പറഞ്ഞത്. എവിടേക്കാണ് പോവുന്നതെന്നത് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.

Advertisement

പണ്ട് ക്ലാസ്‌മേറ്റിന്റെ നോട്ടുബുക്കിന്റെ കവര്‍ പേജില്‍ ഈ പടുകൂറ്റന്‍ ഗോപുരം കണ്ടിരുന്നപ്പോള്‍, ഒരിക്കലും കരുതിയിരുന്നില്ല. ഇവിടെ നിന്നെയും കൂട്ടി ഇങ്ങനെ നില്‍ത്തക്കാന്‍ കഴിയുമെന്ന്. പാരീസ് എന്നാല്‍ പ്യൂവര്‍ മാജിക്കാണ് എന്നുമായിരുന്നു രാഹുല്‍ കുറിച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷം. സ്വപ്‌നം കാണാന്‍ പോലും മടിക്കുന്ന കാര്യം ഒരു ദിവസം യാഥാര്‍ത്ഥ്യമായാലോ. കാസര്‍കോട് ജനിച്ച ചിന്നുവും, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഞാനും എങ്ങനെയാണ് ഒന്നിച്ചത് എല്ലാം ഓരോ നിയോഗം.

Advertisement

Photo Credit:

പ്രണയത്തിന്റെ നഗരമായ പാരീസിലേക്കാണ് ഞങ്ങള്‍ ഇത്തവണ പോയത്. ലോകം മുഴുവന്‍ തിരിച്ചറിയുന്ന ഈഫല്‍ ടവര്‍ കാണാനായാണ് ഞങ്ങള്‍ ആദ്യം പോയത്. ജീവിതകാലം മുഴുവനായി സൂക്ഷിക്കാനായി ആ നിമിഷങ്ങള്‍ ക്യാമറയിലും പകര്‍ത്തുന്നുണ്ടായിരുന്നു. ഞങ്ങളെത്തുന്നതിന് മുന്‍പേ തന്നെ ഫോട്ടോഗ്രാഫര്‍ അവിടെ എത്തിയിരുന്നു. നല്ല കുറച്ച് ചിത്രങ്ങളും, വീഡിയോകളുമൊക്കെ പകര്‍ത്തിയിരുന്നു. ഒരുകാലത്ത് ഫ്രാന്‍സുകാര്‍ക്ക് പോലും ഇഷ്ടമല്ലായിരുന്നു ഈ ടവര്‍. പാരീസിന്റെ സൗന്ദര്യം നശിപ്പിക്കുന്ന ഇരുമ്പ് ഗോപുരം എന്നായിരുന്നു ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്. ഇടക്കാലത്ത് പൊളിച്ചുമാറ്റാനും ഉത്തരവിട്ടിരുന്നു. ഒരുകാലത്ത് ലോകം തള്ളിപ്പറഞ്ഞ കാര്യം പിന്നീട് ആ നാടിന്റെ മുഖമുദ്രയായി മാറും. നിങ്ങളുടെ സ്വപ്‌നത്തില്‍ ഈ നഗരമുണ്ടെങ്കില്‍ അതങ്ങനെ വെറുതെ വിടരുത്. അത് സഫലമാക്കുന്നതിനായി പ്രയത്‌നിക്കണം എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

Advertisement

നമ്മള്‍പോലും ആഗ്രഹിക്കാന്‍ മടിക്കുന്ന ചില ആഗ്രഹങ്ങള്‍ നമ്മള്‍ പോലും അറിയാതെ ദൈവം നടത്തി തരുമെന്ന് പറയുന്നത് ഇതാണെന്നായിരുന്നു യാത്രയ്ക്ക് ഇറങ്ങിയപ്പോള്‍ രാഹുല്‍ കുറിച്ചത്.