കെകെ കുടുംബത്തിന്റെ ഇമേജ് തകർന്നടിയുമ്പോൾ ആരാധകർക്ക് വിഷമമാണെങ്കിലും വിമർശകർക്ക് ഉത്സവമാണ്. കാലങ്ങളായി ഈ കുടുംബത്തിന്റെ മുഖം വ്ലോ​ഗുകളിൽ കാണുന്നത് പോലെയല്ലെന്ന് ഏറെക്കാലമായി വാദിക്കുന്നവരാണ് വിമർശകർ. ഇന്നിപ്പോൾ ഈ വാദം ശരിയാണല്ലോ എന്ന് ആരാധകർക്ക് പോലും തോന്നിപ്പോകുന്ന സാഹചര്യം. തനിക്കെതിരെ നിൽക്കുന്നവരെ എന്ത് പറഞ്ഞും താഴ്ത്തിക്കെട്ടാൻ അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും മടിക്കില്ലെന്ന പ്രതീതി വന്നിരിക്കുന്നു. കസിൻ തൻവിയെക്കുറിച്ച് വളരെ മോശമായാണ് അഹാന സംസാരിച്ചത്. അതും തൻവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ട്രോമയെ നിസാരവൽക്കരിച്ച് കൊണ്ട്.]

Advertisement
Advertisement

അമ്മൂമ്മയും അഹാനയും തമ്മിലുള്ള വഴക്കും പലരെയും അമ്പരപ്പിച്ചു. ഇതിനിടെ ദിയ കൃഷ്ണയുടെ മകന്റെ പിറന്നാൾ ആഘോഷ ചടങ്ങിൽ അപ്പച്ചിയെ അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും മാറ്റി നിർത്തിയതും വിമർശനത്തിന് വഴി വെച്ചു. കുഞ്ഞിനെ തൊടാൻ അപ്പച്ചി ശ്രമിക്കവെ ഇഷാനി കൃഷ്ണ ഇത് തടയുന്നതും വ്ലോ​ഗിൽ കാണാം. സിന്ധു കൃഷ്ണയുടെ നാല് മക്കളെയും ജനിച്ചപ്പോൾ മുതൽ നോക്കുന്നയാളാണ് ഇവരുടെ ബന്ധുവായ അപ്പച്ചി. എന്നിട്ടും ഇവരോട് കാണിക്കുന്ന അവ​ഗണന വ്യൂവേർസിനെ വിഷമിപ്പിച്ചു.

അപ്പച്ചിയെ പോലെയല്ല ഇവരുടെ അമ്മൂമ്മ. നിരാലംബയോ മക്കളുടെ ആശ്രിതത്വത്തിൽ മാത്രം കഴിയേണ്ട ആവശ്യമോ ഇവർക്കില്ല. ധനികയാണ് അഹാനയുടെ അമ്മൂമ്മ വസന്ത. ഭർത്താവിനൊപ്പം ഏറെക്കാലം ഇവർ ​ഗൾഫിലായിരുന്നു. പിന്നീട് ചെന്നെെയിലും. സിന്ധുവിനും സഹോദരിക്കും എല്ലാ വിധ സുഖസൗകര്യങ്ങളും നൽകി ഇവർ വളർത്തി. ഭർത്താവിന്റെ സ്വത്തുക്കളുടെ അവകാശിയാണ് വസന്ത. ഇവർക്ക് മകൾക്കും പേരക്കുട്ടികൾക്കും മുന്നിൽ എല്ലാം അനുസരിച്ച് നിൽക്കേണ്ട ആവശ്യമേയില്ല.

Advertisement

വസന്ത വളരെ മോശമായി സംസാരിച്ചത് കൊണ്ടാണ് അകലം പാലിക്കുന്നതെന്നാണ് സിന്ധു കൃഷ്ണയും അഹാനയും പറയുന്നത്. എന്നാൽ ഒരുപാട് സ്നേഹം നൽകി കുഞ്ഞായപ്പോൾ തൊട്ട് വളർത്തിയ അപ്പച്ചിക്കുണ്ടായ അപമാനവും അവ​ഗണനയും ഇന്ന് ജനം കണ്ടു. അതോടെ ഏറെക്കുറെ ഈ വാദവും പൊളിഞ്ഞു. അഹാനയും സിന്ധു കൃഷ്ണയുമാണ് അപ്പച്ചിയോട് മാറി നിൽക്കാൻ പറയുന്നത്. ഇവർ രണ്ട് പേരുമാണ് കെകെ കുടുംബത്തിന്റെ ഇമേജ് പാടേ ഇല്ലാതാക്കുന്നതെന്ന് ഇപ്പോൾ അഭിപ്രായങ്ങൾ വരുന്നുണ്ട്.

ഇതിനിടെ അഹാന ബന്ധം പൂർണമായും ഉപേക്ഷിച്ച അമ്മൂമ്മ വസന്ത തന്റെ മറ്റാെരു കൊച്ചുമകളായ തൻവിക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ്. അമ്മയെന്ന പരി​ഗണന അമ്മൂമ്മയ്ക്ക് തൻവി നൽകുന്നു. കുഞ്ഞിനെ ലാളിക്കാനൊന്നും തടസമില്ല. എന്നാൽ അപ്പച്ചിക്ക് കെകെ കുടുംബത്തിൽ ഈ പരി​ഗണനയൊന്നുമില്ല. തന്റെ അമ്മൂമ്മയുടെ സ്ഥാനത്ത് ഇനി അപ്പച്ചിയെന്ന് പറഞ്ഞ അതേ അഹാനയാണ് അപ്പച്ചിയെ മാറ്റി നിർത്തിയതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിലെ വിഷയങ്ങൾക്ക് പുറമെ അഹാനയുടെയും ദിയയുടെയും പഠന കാലത്തെ സംഭവങ്ങളും ചർച്ചയാകുന്നു. ഇവർ ബുള്ളി ചെയ്ത പെൺകുട്ടികൾ ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ കമന്റുകളുമായെത്തുന്നുണ്ട്. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്നാണ് പ്രധാന ആരോപണം.