പഴയ ഇമേജ് തിരിച്ച് കിട്ടാൻ ഇനി സിന്ധു കൃഷ്ണയും കുടുംബവും ബുദ്ധിമുട്ടും എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത്രയും നിലവാരമില്ലാത്ത ഒരു പ്രശ്നത്തിൽ ഇതുവരെ ഇവർ അകപ്പെട്ടിരുന്നില്ല. എന്നാൽ തൻവിയുടെയും അഹാനയുടെയും ആരോപണ പ്രത്യാരോപണങ്ങളിലൂടെ അത് സംഭവിച്ചു. നഷ്ടം എങ്ങനെ നോക്കിയാലും സിന്ധുവിനും അഹാന കൃഷ്ണയ്ക്കുമാണ്. സിന്ധു പുതിയ വ്ലോ​ഗിൽ തന്റെ ഭാ​ഗം ന്യായീകരിക്കാൻ ശ്രമിച്ചിട്ടും ഫലമില്ല. ഇതിനിടെ സിന്ധുവിന് വന്ന ഒരു കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Advertisement
Advertisement

ആന്റി എനിക്ക് നിങ്ങളുടെ കാര്യത്തിൽ വിഷമമുണ്ട്. പക്ഷെ ഇതാണ് നിങ്ങളുടെ കർമ. ദെെവം ആദ്യം പന പോലെ വളർത്തും, പിന്നെ നിലത്തിടും. നിങ്ങൾ പണ്ട് ഒതുക്കി തീർത്ത ബുള്ളിയിം​ഗ് ഇഷ്യൂകൾ ഓർമ ഉണ്ടോ. അതിലെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നിന്ന ഒരു വിക്ടിം ആണ് ഞാൻ. എന്റെ മാനസികാരോ​ഗ്യവും ആത്മവിശ്വാസവും നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. സന്തോഷമായി ജീവിച്ച് തീർക്കേണ്ട കുറേ വർഷങ്ങൾ പോയിക്കിട്ടി.

Photo Credit:

തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂകൾ, ആങ്സെെറ്റി ഒക്കെ ആയുള്ള നിരന്തരമായ പൊരുതൽ ആയിരുന്നു. ആവറേജ് ഡാൻസർ ആയ നിങ്ങളുടെ മക്കൾക്ക് ഡാൻസിലെ സെന്റർ സ്റ്റേജ് നിങ്ങൾ പിടിച്ച് വാങ്ങിയപ്പോൾ സ്വന്തം കഴിവിന് വേണ്ടത്ര അം​ഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ട്. പാസീവ് ബോഡി ഷെയിമിം​ഗ്, സ്കിൻ ടോണിനെക്കുറിച്ചുള്ള കമന്റുകൾ. ഇതൊക്കെ നിങ്ങൾക്ക് ഇടയ്ക്ക് പറയുന്ന തമാശയായിരിക്കും. പക്ഷെ ഇപ്പോൾ കേരളം മൊത്തം നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നേ പറയാനുള്ളൂ. കർമ്മ തിരിച്ചടിക്കും.

Advertisement

ആത്മവിശ്വാസം ആകാം, അമിതമാകരുത്. അഹാന സ്വന്തം കസിന്റെ ജീവിതം മാറ്റി മറിച്ച ട്രോമ ഉപയോ​ഗിച്ച് അവളെ തകർക്കാൻ നോക്കി. അതിന് വേണ്ടി ഒന്നും തൻവി ചെയ്തില്ല. ഇത് തന്നെ നിങ്ങൾ എത്ര ഇൻസെൻസിറ്റീവ് ആണെന്നതിന് ഉദാഹരണമാണ്. അമ്മൂമ്മ ടോക്സിക്കാണ്. എന്നാൽ അവരോട് തിരിച്ച് പറയുകയും എല്ലാ സപ്പോർട്ടും നിർത്തുകയും ചെയ്തതോടെ അതേ ദുഷ്ടയായി നിങ്ങൾ മാറി. നിങ്ങളവർക്ക് മെന്റൽ ഹെൽത്ത് സപ്പോർട്ട് നൽകണമായിരുന്നു. അതെങ്ങനെ, പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ല. മക്കളെ നടിമാരാക്കാൻ നടന്ന് അവർക്ക് വിദ്യഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിക്കാെടുത്ത് പഠിപ്പിച്ചില്ല. പഠിക്കാൻ മിടുക്കികൾ അല്ലെങ്കിലും കുറച്ച് പൊതുബോധം എങ്കിലും ഉണ്ടായേനെ. ഇതിപ്പോ അതും ഇല്ലാതെ പോയി. മാനസികാരോ​ഗ്യ അവബോധമൊക്കെ ആരോട് പറയാൻ എന്നാണ് കമന്റ്. റെഡിറ്റിലാണ് ഈ കമന്റിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്.