ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ടോം ആന്‍ഡ് ജെസി. അര്ജുന് സോമശേഖറും, അമൃത നായരുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വരുന്നത്. ടോമിന്റെയും ജെസിയുടെയും പ്രണയവും, ഒളിച്ചോട്ടവും, അതിന് ശേഷമുള്ള ജീവിതവുമാണ് പരമ്പരയില്‍ കാണിച്ച് വരുന്നത്. അപ്രതീക്ഷിത വഴിത്തിരിവുകളും, പുതിയ അതിഥികളുമൊക്കെയായി മുന്നേറുകയാണ് ടോം ആന്‍ഡ് ജെസി. നായികയായി ജെസി ഇനി പരമ്പരയില്‍ ഉണ്ടാവില്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലൊക്കേഷനില്‍ വെച്ച് പിറന്നാളാഘോഷിക്കുന്നതിനിടെ അമൃത തന്നെയായിരുന്നു പരമ്പരയില്‍ നിന്നും മാറുകയാണെന്ന് അറിയിച്ചത്. എനിക്ക് എല്ലാവരെയും മിസ് ചെയ്യും. ചില കാരണങ്ങളാല്‍ എനിക്ക് പരമ്പരയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരിക്കുകയാണെന്നായിരുന്നു അമൃത പറഞ്ഞത്.
പിറന്നാള്‍ പ്രമാണിച്ച് ഷൂട്ടില്‍ നിന്നും ലീവെടുത്തിരിക്കുകയായിരുന്നു. കേക്കും മേടിച്ച് അമ്മയോടൊപ്പമായിരുന്നു ലൊക്കേഷനിലേക്ക് പോയത്. അവരെന്തായാലും ഈ വരവ് പ്രതീക്ഷിച്ചിരിക്കില്ല. അവരെല്ലാം സര്‍പ്രൈസായിരുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ടോം ആന്‍ഡ് ജെസി ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ഒരുപാടൊരുപാട് സന്തോഷമുണ്ട്. അടിപൊളി ടീമാണ്. ചില കാരണങ്ങളാല്‍ എനിക്ക് മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. ഈ ഷെഡ്യൂള്‍ കൂടിയേ ഞാന്‍ കാണത്തുള്ളൂ എന്നായിരുന്നു അമൃത പറഞ്ഞത്. താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ് ഞാന്‍. വൈകാതെ തന്നെ കാരണം നിങ്ങളോട് പറയുന്നതാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഞാന്‍ വര്‍ക്ക് ചെയ്ത ചാനലാണ് കൗമുദി. ഇപ്പോള്‍ എനിക്ക് മാറേണ്ടി വന്നിരിക്കുകയാണെന്നുമായിരുന്നു അമൃത പറഞ്ഞത്.
ബിഗ് ബോസിലേക്ക് പോവുകയാണോ എന്നായിരുന്നു ഡയറക്ടര്‍ അമൃതയോട് ചോദിച്ചത്. എല്ലാം അറിഞ്ഞ് വെച്ചിട്ടും ഇങ്ങനെയാണോ സാര്‍ ചോദിക്കുന്നത്. പേഴ്സണലായിട്ടുള്ള ചില കാരണങ്ങളാല്‍ ബ്രേക്കെടുക്കുകയാണ്. സങ്കടവും, സന്തോഷവുമാണ് ഞങ്ങള്‍ക്ക്. 200ാം എപ്പിസോഡായിരുന്നു ഒടുവിലായി ഷൂട്ട് ചെയ്തത് എന്നായിരുന്നു അമൃത പറഞ്ഞത്. അപ്പോള്‍ അടുത്തത് ബിഗ് ബോസിലേക്കാണോ, ഉണ്ടെങ്കില്‍ ഫുള്‍ സപ്പോര്‍ട്ട് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കല്യാണമായിരിക്കും എന്നായിരുന്നു വേറെ ചിലരുടെ കണ്ടെത്തല്‍.
അമ്മുവിന്റെ കല്യാണം, അത് തന്നെ കാരണം. കഴിഞ്ഞ വീഡിയോയില്‍ ഒക്കെ പറഞ്ഞു ഈ 30ാമത്തെ വയസില്‍ ഞാന്‍ സിംഗിളില്‍ നിന്ന് മാറുകയാണെന്ന്. അപ്പോള്‍ അത് തന്നെ കാരണം, സംശയിക്കേണ്ട. കല്യാണമാണല്ലേ, നന്നായിരിക്കട്ടെ. ബിഗ് ബോസിലൊന്നും പോവണ്ട കേട്ടോ. എന്റെ മോളപ്പോലെ കരുതിയാണ് പറയുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ബിഗ് ബോസിലേക്കാണെങ്കില് ഒറ്റയ്ക്ക് കളിക്കണം. ആരുടേയും ഗ്രൂപ്പില്‍ പോവരുത്. ഉള്ള വില കളയരുത്. അമ്മുവായി തന്നെ നില്‍ക്കണം. ഇതുവരെ നേടിയ സല്‍പ്പേര് കളയരുത്, തുടങ്ങിയ കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു.
അധികം വൈകാതെ തന്നെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന് നേരത്തെ അമൃത പറഞ്ഞിരുന്നു. 2026 ല്‍ കല്യാണം വേണമെന്നൊക്കെയാണ്. ആലോചനകളൊക്കെ വരുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. ഈ മേഖലയില്‍ നിന്നുള്ളൊരാളെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അമൃത പറഞ്ഞത്. 30ാം പിറന്നാളിന് പിന്നാലെയായി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണോ എന്നായിരുന്നു ചോദ്യങ്ങള്‍.
More Articles
- ഇനി ബാധ്യതകളൊന്നുമില്ല, കുടുംബമായി സെറ്റിലാകാൻ സമയമായി, വിവാഹം ഈ വർഷം, അതിനുള്ള പ്രായവുമാണ്; അമൃത
- ആരും ഇറക്കിവിടുമെന്ന ഭയം വേണ്ട, വാടക വീടുകളെ ആശ്രയിക്കേണ്ട, വർഷങ്ങളായുള്ള ആഗ്രഹം; ഇനി അമൃതയുടെ വിവാഹം?
- 'സഹപ്രവർത്തകരോട് അധികം സംസാരിക്കില്ല, മൂന്നിൽ കൂടുതൽ തവണ ചിരിക്കില്ല, അമൃതയ്ക്ക് 70 കാരിയുടെ പെരുമാറ്റം'
- ഇട്ട ഡ്രസ് പോലും ചോദിച്ചിട്ട് തന്നില്ല, കാര്‍ വാങ്ങിയപ്പോള്‍ കുറ്റം പറഞ്ഞവര്‍ വരെ വന്നു: അമൃത നായര്‍
- അച്ഛന് ഉപേക്ഷിച്ചാലും അവരോട് ഇന്നും നല്ല ബന്ധം! കുടുംബത്തിലെ അവസാന പരിപാടിയാണിതെന്ന് അമൃത നായര്‍
- പറയാന്‍ പാടില്ലാത്തൊരു കാര്യമാണ് അയാള്‍ എന്നോട് പറഞ്ഞത്! പ്രമുഖരായ താരങ്ങളും ഒപ്പമുണ്ടായിരുന്നു; അമൃത നായർ