നടി അനുപമ പരമേശ്വരൻ പങ്കുവെച്ച കുറിപ്പാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. റിലേഷൻഷിപ്പിൽ സംഭവിച്ച പ്രശ്നങ്ങളാണ് നടി കുറിപ്പിലൂടെ പങ്കുവെച്ചതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. അതേസമയം താരം ചെയ്തത് എടുത്ത് ചാട്ടമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. റിലേഷൻഷിപ്പിലായിരുന്നപ്പോൾ അത് പരസ്യപ്പെടുത്തിയില്ല. പിന്നെ എന്തിന് ബ്രേക്കപ്പായപ്പോൾ അത് പബ്ലിക്കായി പറഞ്ഞുവെന്നാണ് നടിയെ വിമർശിച്ചവർ ചോ​ദിക്കുന്നത്.

Advertisement
Advertisement

നടൻ ധ്രുവ് വിക്രവും അനുപമയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ പോസ്റ്റ് വൈറലായതോടെ ധ്രുവിന്റെ സ്വഭാവത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അനുപമയുടെ പോസ്റ്റ് വൈറലായശേഷം ടോക്സിക്ക് റിലേഷൻഷിപ്പുകളെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

പങ്കാളിയുടെ സ്വഭാവത്തിൽ റെഡ് ഫ്ലാ​ഗ്സ് കണ്ടാൽ എത്രയും വേ​ഗം അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അനുപമ പറയാതെ പറയുന്നുണ്ടെന്ന് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് മീരാൻ പുതിയ വീഡിയോയിൽ പറഞ്ഞു. ധ്രുവിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹം വീഡിയോയിൽ ഉടനീളം സംസാരിച്ചത്.

Advertisement

അനുപമയുടെ പോസ്റ്റ് വന്നശേഷം വലിയ ചർച്ചകളും റൂമറുകളും അതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നടക്കുന്നു. ഒരു നടനുമായി ചേർത്താണ് അത്. പക്ഷെ ആ വ്യക്തിയുമായി ബന്ധപ്പെട്ടോ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ടോ ഒഫീഷ്യലായുള്ള ഒരു അറിയിപ്പും വന്നിട്ടില്ല. ആ നടനെ അനുപമ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തതായും കണ്ടു. പങ്കാളി ടോക്സിക്കായിരിക്കും, കൺട്രോളിങ് ആയിരിക്കും, പെയിൻഫുള്ളായ റിലേഷൻഷിപ്പായിരുന്നിരിക്കും,

ഇപ്പോൾ പോസ്റ്റിലൂടെ ആ ടോക്സിക്ക് റിലേഷൻഷിപ്പിനെ കുറിച്ചാണ് അനുപമ പറയാൻ ശ്രമിക്കുന്നത്, അത്തരം റിലേഷൻഷിപ്പിൽ നിന്ന് പുറത്ത് വരാൻ ആളുകളോട് നടി പറയാൻ ശ്രമിക്കുകയാണ് പോസ്റ്റുകളിലൂടെ എന്ന തരത്തിലാണ് വ്യാഖ്യാനങ്ങൾ വരുന്നത്. ചിലപ്പോൾ ആരാധകർക്ക് തോന്നിയ ഊഹാപോഹങ്ങൾ ശരിയായിരിക്കാം.

Advertisement

പക്ഷെ അനുപമയ്ക്ക് എതിർ വശത്തുള്ള വ്യക്തി ആരാണ് എന്നതിൽ കൃത്യമായ ഉറപ്പില്ലാത്തതിനാൽ ഊഹാപോഹങ്ങളുടെ പേരിൽ ആരുടേയും മേൽ പഴിചാരാനും കഴിയില്ല. പക്ഷെ ഇന്നൊരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ പോവുകയാണ്. ടോക്സിക്ക് റിലേഷൻഷിപ്പുകളെ കുറിച്ചാണ് അത്. അനുപമ പറഞ്ഞത് ടോക്സിക്ക് റിലേഷൻഷിപ്പിനെ കുറിച്ചാണെന്നത് വ്യക്തം. ഇപ്പോൾ വലിയൊരു സോഷ്യൽ ഈവിളാണ് ടോക്സിക്ക് റിലേഷൻഷിപ്പുകൾ.

അടിയും വഴക്കും പ്രശ്നങ്ങളും നടന്നാൽ മാത്രമെ ഒരു ബന്ധത്തെ ടോക്സിക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയൂ എന്നില്ല. സ്ലോ പോയിസൺ പോലും ടോക്സിക്ക് റിലേഷൻഷിപ്പുണ്ടാകും. അതിൽ നിറയെ റെഡ് ഫ്ലാ​ഗ്സ് ഉണ്ടാകും. പക്ഷെ പലരും അതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കില്ല. നിങ്ങൾ നിങ്ങളായി ഇരിക്കാൻ ശ്രമിക്കുമ്പോൾ പോലും കുറ്റബോധം അലട്ടും, മറ്റൊന്ന് സ്വന്തം അഭിപ്രായം പറയാൻ പോലും ഭയപ്പെടും.

Advertisement

അങ്ങനെ പറഞ്ഞാൽ അതിന് വേണ്ടത്ര വാല്യു ലഭിക്കുമോ ഇല്ലയോയെന്ന ഭയവും പങ്കാളി ​ദേഷ്യപ്പെടുമോയെന്ന പേടിയും എല്ലാമാണ്. എപ്പോഴും റിസ്ക്കി സോണിലായിരിക്കും. അതുപോലെ നമ്മൾ എപ്പോഴും പാട്നറുടെ ലൂപ്പിലായിരിക്കും. മറ്റുള്ള കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കില്ല. അതുപോലെ പോസ്റ്റിൽ ഒരു കാര്യം അനുപമ പറയുന്നുണ്ട് ഒരു ഫോട്ടോ ഇടണമെങ്കിലോ ക്യാപ്ഷൻ ഇടണമെങ്കിലോ പങ്കാളിയുടെ അംഗീകാരം ചോദിക്കേണ്ടി വരും. അങ്ങനൊരു അവസ്ഥയായിരുന്നു തനിക്കെന്ന് അനുപമ പറയുന്നുണ്ട്.

Advertisement

ഒരു റിലേഷൻഷിപ്പിലായാൽ ഇമോഷണൽ സേഫ്റ്റി പങ്കാളിയിൽ നിന്ന് ലഭിക്കണം. അല്ലാതെ എപ്പോഴും അവശത തോന്നരുത്. അത്തരക്കാർക്കൊപ്പം നമ്മൾ ആയിരിക്കുമ്പോൾ ശരീരം പലതരത്തിലുള്ള സി​ഗ്നലുകളും തരും. പങ്കാളിയിലെ റെഡ് ഫ്ലാ​ഗ്സ് കണ്ടാൽ അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുക. അതൊരു സെൽഫിഷ് മൂവ് അല്ലെന്നും അഹമ്മദ് പറഞ്ഞു.