ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വ്യക്തി ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീ‍‍ഡിയയിൽ ചർച്ചാ വിഷയമാണ്. പ്രണയത്തിലായി വളരെ പെട്ടെന്നായിരുന്നു ദിയയുടെ വിവാഹവും കുടുംബ ജീവിതത്തിലേക്ക് ക‌ടക്കലും. സാധാരണക്കാരനായ ഭർത്താവ് അശ്വിനെയും ദിയയെയും കുറിച്ച് നിരവധി താരതമ്യങ്ങൾ വന്നു. എന്നാൽ ഇതൊന്നും ഇവരുടെ സ്നേഹന്ധത്തെ ബാധിച്ചില്ല. എന്നാൽ അശ്വിന്റെ വീ‌ട്ടുകാരുമായി ദിയക്ക് അകൽച്ചയുണ്ടെന്ന അഭ്യൂ​ഹം ശക്തമായി തന്നെ തുടരുന്നു. ഭർത്താവിന്റെ വീട്ടുകാരെ ലക്ഷ്യം വെക്കുന്ന തരത്തിൽ പല സ്റ്റോറികളും ദിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. അമ്മായിയമ്മ-മരുമകൾ പ്രശ്നം പറയുന്ന റീലുകൾക്ക് ലെെക്ക് ചെയ്തു. ഇതെല്ലാം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

Advertisement

ഇതിനിടെ മറ്റ് ചില മാറ്റങ്ങൾ ദിയയുടെ വ്ലോ​ഗുകളുടെ വ്യൂവേർസ് ശ്രദ്ധിച്ചു. വിവാഹത്തിന് മുമ്പ് ഇടയ്ക്കിടെ അശ്വിന്റെ വീട്ടിൽ പോകുമായിരുന്നു ദിയ. ദിയയുടെ ചേട്ടന്റെ മകളുമായി വലിയ അടുപ്പമായിരുന്നു. എന്നാൽ പോകപ്പോകെ‌ ദിയ അശ്വിന്റെ വീട്ടിൽ പോകുന്നതേ വ്യൂവേർസ് കാണാതായി. വിവാഹത്തിന് മുമ്പ് ദിയ സ്നേഹം കൊണ്ട് പൊതിഞ്ഞ അശ്വിന്റെ ചേട്ടന്റെ മകളെയും വ്ലോ​ഗുകളിൽ കാണാതായി.

Advertisement

Photo Credit:

ദിയ അശ്വിനെ വിവാഹം ചെയ്യാൻ വേണ്ടി മാത്രം അശ്വിന്റെ വീട്ടുകാരോട് വിനയം കാണിച്ചതാണെന്നും വിവാഹം കഴിഞ്ഞതോടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നെന്നും വ്യാപകമായി അഭിപ്രായങ്ങൾ വന്നു. ഇപ്പോഴിതാ അശ്വിന്റെ ചേട്ടൻ ദിയയുടെ മകന് ഒന്നാം പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കുഞ്ഞിനെ ലാളിക്കുന്ന അശ്വിന്റെ മാതാപിതാക്കളെയും ചേട്ടനെയും ചേട്ടന്റെ ഭാര്യയെയും മകളെയുമെല്ലാം വീഡിയോയിൽ കാണാം.

നേരത്തെ അശ്വിന്റെ വീട്ടുകാർ കു‍ഞ്ഞിനെ കാണാറില്ലേ എന്ന ചോദ്യത്തിന് ദിയ കൃഷ്ണ മറുപടി നൽകിയിരുന്നു. അശ്വിന്റെ കുടുംബം കുഞ്ഞിനെ കാണാറില്ലേ, കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാറില്ലേ എന്ന് ഒത്തിരി പേർ ചോദിക്കാറുണ്ട്. ഞാനും എന്റെ വീട്ടുകാരും സോഷ്യൽ മീഡിയയിൽ ആക്‌ടീവ് ആണ്. പക്ഷെ അശ്വിന്റെ വീട്ടിൽ ആരും സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിലേ ഇല്ല. അവർക്ക് അവരുടേതായ വേറെ കുറേ കാര്യങ്ങളുണ്ട്. ഞാനും എന്റെ ഫാമിലിയും വർഷങ്ങളായി മീഡിയയിലുള്ളവരാണ്. നമ്മൾ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണിക്കും. അശ്വിന്റെ വീട്ടിൽ പോകുമ്പോഴോ അവരുടെ കൂടെ എവിടെയെങ്കിലും പോകുമ്പോഴോ നമ്മളായി വ്ലോ​ഗ് എടുത്തില്ലെങ്കിൽ അതാരും അറിയില്ല. അങ്ങനെ ആളുകൾ അറിയാതെ പോകുന്ന കാര്യങ്ങളുണ്ട്.

Advertisement

അതിനർത്ഥം ഞങ്ങൾ അവർക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാണ്. എല്ലാവർക്കും അവരുടേതായ സമയം കുഞ്ഞിനൊപ്പം കിട്ടും. ഞാൻ എന്റെ കംഫർട്ടിന് പോകുന്നത് എന്റെ സ്വന്തം വീട്ടിലായിരിക്കുമല്ലോ. ഞാൻ പോകുന്ന സ്ഥലത്തല്ലേ തൽക്കാലം കുഞ്ഞിനെയും കൊണ്ട് പോകാനും പറ്റുള്ളൂ. ഓമി ചെറിയ കുഞ്ഞാണ്. അവനൊരു പത്ത് വയസുള്ള കുട്ടിയാണെങ്കിൽ അശ്വിന്റെ കൂടെ വിടാം. എനിക്കത്രയും സന്തോഷം. പക്ഷെ ഇപ്പോൾ എനിക്ക് കംഫർട്ടബിൾ ആയ സ്ഥലങ്ങളിൽ ഞാൻ പോകുമ്പോൾ അവിടെ ഓമിയും വരണം എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.