ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശ് നേരിടുന്ന ട്രോളുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് ശ്രദ്ധ നേടുന്നു. നിർ​ഗുണനെന്ന വിളിച്ച് അശ്വിനെ കളിയാക്കുന്നത് തെറ്റാണെന്നാണ് ഈ പോസ്റ്റിൽ പറയുന്നു. ഭാര്യയുടെയും ഭാര്യയുടെ വീട്ടുകാരുടെയും അപമാനം നേരിടുന്ന അശ്വിനെ കൂടുതൽ മാനസികമായി തകർക്കാൻ ഇത്തരം പരിഹാസങ്ങൾ കാരണമായേക്കുമെന്നും ഈ പോസ്റ്റിൽ പറയുന്നുണ്ട്.

Advertisement

അശ്വിൻ യഥാർത്ഥ ഫീലിം​ഗ്സുള്ള ഒരു വ്യക്തിയാണ്. ദിയയെ പോലെ ഒരു കണ്ടന്റ് ക്രിയേറ്ററെ വിവാഹം ചെയ്തതിന്റെ പേരിൽ പൊതുസമൂഹത്തിൽ നിന്നും ഇത്രയും അപമാനം നേരിടേണ്ടി വരുന്ന ഒരാളുടെ മാനസികാരോ​ഗ്യത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്. മിഡിൽ ക്ലാസ് ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ സ്വാർത്ഥമായ തീരുമാനങ്ങൾ അശ്വിനെടുത്തിരിക്കാം. അതിനുള്ള വില അശ്വിൻ നൽകുന്നുണ്ട്. തന്റെ കുടുംബത്തെ ഭാര്യ നിരന്തരം വിമർശിക്കുന്നത് നേരിടണം. അവർ മുഖാമുഖം വഴക്കിടുന്നുണ്ടോ എന്ന് നമുക്കറിയില്ല. പക്ഷെ പരോക്ഷമായി എപ്പോഴും ഭർത്താവിന്റെ കുടുംബത്തെ ദിയ കുറ്റപ്പെടുത്തുന്നു.

Advertisement

തന്റെ കോർപറേറ്റ് ജോലി അശ്വിൻ വിട്ടു. ദിയയുടെ ബിസിനസിനെ സഹായിക്കുന്നു. സ്വന്തം ആവശ്യത്തിന് ഒരു രൂപ ഉപയോ​ഗിക്കാനുകുന്നുണ്ടോ എന്നോ ശമ്പളം ലഭിക്കുന്നുണ്ടോ എന്നോ നമുക്കറിയില്ല. തന്റെ കുഞ്ഞിന്റെ പിറന്നാൾ പാർട്ടിയിൽ നിന്നും തന്റെ മാതാപിതാക്കളെ മാറ്റി നിർത്തിയതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. സന്തുഷ്ടയല്ലാത്ത ഭാര്യ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വിമർശിക്കുന്നത് സഹിക്കണം.
നിർ​ഗുണൻ, ഒന്നിനും കൊള്ളാത്തവൻ എന്നിങ്ങനെ സമൂഹം വിളിക്കുന്നത് കേൾക്കണം. തനിക്ക് ചിക്കൻ ലെ​ഗ് തരാത്ത അമ്മായിയമ്മയെ സഹിക്കണം. ഈ ലിസ്റ്റിങ്ങനെ നീളുന്നു. യഥാർത്ഥ ഫീലിം​ഗ്സ് എന്താണെന്ന് നമുക്കറിയില്ല. ദിവസേനയുള്ള ഈ അപമാനം എങ്ങനെ നേരിടുന്നു എന്നും അറിയില്ല.

Advertisement

അശ്വിനൊരു ഇൻഫ്ലുവൻസറല്ല. അശ്വിനെ ആളുകൾക്ക് നിർ​ഗുണനെന്ന് വിളിക്കാതിരിക്കാനാകുമോ. കുറച്ച് കൂടെ കരുണ കാണിച്ച് കൂടെ. ഈ ആളുകളെ എതിർത്ത് നിന്ന് തന്റെ യഥാർത്ഥ ഫീലിം​ഗ്സ് പുറത്ത് കാണിക്കാനുള്ള ശക്തി അശ്വിനുണ്ടെന്ന് തോന്നുന്നില്ലെന്ന് തോന്നുന്നെന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റിൽ പറയുന്നു. ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾക്ക് തക്കതായല കാരണങ്ങളുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. സ്വന്തം മാതാപിതാക്കളെ ക്ഷണിക്കാത്ത പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ അശ്വിൻ തയ്യാറായി. തന്റെ പരിധി പ്രകടിപ്പിക്കാനുള്ള ധെെര്യം അശ്വിൻ കാണിക്കുന്നില്ലെന്നാണ് ചിലരുടെ വാദം.